ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം
പദങ്ങളുടെ അർത്ഥം
നാമം – 64
സംഹാരിണീ രുദ്രരൂപാ
തിരോധാനകരീശ്വരീ
സദാശിവാഽനുഗ്രഹദാ
പഞ്ചകൃത്യപരായണാ
സംഹാരിണീ =
1. സംഹരിക്കുന്നവൾ. രുദ്രൻറെ പ്രവൃത്തിയായ സംഹാരം നടത്തുന്നതും ഭഗവതിതന്നെ ആണ്. ഈ നാമത്തിൻ അടുത്തനാമവുമായി ബ്നധമുണ്ട്.
2. രുദ്രൻറെ പത്നി എന്നും അർഥമാകാം.
രുദ്രരൂപാ =
1. രുദ്രൻറെ രൂപത്തിലുള്ളവൾ. സംഹാരം നടത്തുന്ന രുദ്രൻറെ രൂപത്തിലുള്ളതും ഭഗവതിതന്നെ.
2. രുക്കുകളെ (രോഗങ്ങളെ) ദ്രവിപ്പിക്കുന്നവൻ (ഓടിക്കു ന്നവൾ) എന്ന അർഥത്തിലും ആകാം രുദ്രശബ്ദം. വൈദ്യ ൻറെ രൂപത്തിലുള്ളവൾ എന്ന് അപ്പോൾ അർഥമാകാം.
3. സംഹാരകാലത്ത് രുദ്രൻറെ സൂര്യനേത്രത്തിൽനിന്ന് പുറപ്പെടുന്ന ജലമാണ് പ്രളയത്തിനു കാരണമാകുന്ന വർഷ മാകുന്നത് എന്നുണ്ട്. അതുകൂടി രുദ്രൻ എന്ന പേരിനു കാരണമാകുന്നു. പ്രളയകാരണമാകുന്ന രോദനം ചെയ്യുന്ന രുദ്രൻറെ രൂപത്തിലുള്ളവളും ഭഗവതി തന്നെ ആണ്.
4. എല്ലാ ജീവജാലങ്ങളെയും രോദനം ചെയ്യിക്കു ന്നവളായതിനാലും രുദ്രരൂപിണിയാകാം.
തിരോധാനകരീ =
1. തിരോധാനം ഉണ്ടാക്കുന്നവൾ. മറവുണ്ടാക്കുന്നവൾ. ഉണ്ട് എന്നും, ഞാനുണ്ട് എന്നും, ഈ ദേഹം ഞാനാണ് എന്നും തോന്നൽ നമുക്കുണ്ട്. ഇതിൽ ഞാനുണ്ട് എന്നതിൽ പൂർണ്ണമായ അഹന്തയാണുള്ളത്. അഹന്ത എന്ന പദം തെറ്റിദ്ധിരിയ്ക്കാൻ വഴിയുള്ളതാണ്. നമ്മൾ പറയുന്ന താഴ്ന്ന അർത്ഥത്തിലല്ല അഹന്ത എന്നുള്ളത്. ഞാനുണ്ട് എന്നതല്ലാതെ വേറെ ഒന്നും തന്നെ ഉദിയ്ക്കാത്ത അവസ്ഥയാണ് പൂർണ്ണാഹന്ത. ഈ ദേഹം ഞാനാണ് എന്ന തോന്നലിൽ അഹന്തയും ഇദന്തയുമുണ്ട്. അതായത് ഇതിൽ, ഇതുണ്ട് പക്ഷേ ഇതെല്ലാം ഞാനാണ്. ഇവിടെ ഇത്, ഞാൻ, എന്ന നേരിയ വേർതിരിവ് വരുന്നു. വേർതിരിവ് വരുമ്പോൾ അതിനിടക്ക് പരിധികൾ വരും. ഈ പരിധികൾ മായയുടെ സഹായികളാണ്. പരിധി ഒന്നിൽനിന്ന് ഒന്നിനെ മാറ്റി നിർത്തുകയും മറവുണ്ടാക്കുകയും ചെയ്യുന്നു. ഇതിൽ ഉണ്ട് എന്നുള്ളത് ശിവനുണ്ടാകുന്നവൃത്തി അഥവാ സങ്കൽപ്പവും, ഞാനുണ്ട് എന്നത് സദാശിവനുണ്ടാകുന്ന സങ്കൽപപ്പവും ഇതെല്ലാം ഞാനാണ് എന്നത് ഈശ്വരനുണ്ടാകുന്ന സങ്കൽപവുമാണ്. അതിനാലാണ് അടുത്ത നാമത്തിൽ പറയാൻ പോകുന്ന ഈശ്വരീ എന്ന നാമവുമായി ഈ നാമത്തിൻ ബന്ധമുണ്ടാകുന്നത്.
ഈശ്വരീ =
തിരോധാനം വൃത്തിയായ ഉണ്മയാണ് ഈശ്വരൻ . ഇതെല്ലാം ഞാനാണെന്ന വൃത്തിയുള്ള അവസ്ഥയാണ് ഈശ്വരനുള്ളത്. ഭഗവതി ആ വിധത്തിലുള്ള ഈശ്വരസ്വരൂപയാണ്.
ലോകത്തിൻറെ മുഴുവൻ നാഥാ
ഈശ്വരശബ്ദത്തിൻ ശിവൻ , കാമദേവൻ , വിഷ്ണു പരമാത്മാവ് എന്നെല്ലാം അര്ഥമുണ്ട്. ഈ ദേവതകളെല്ലാം ഭഗവതി തന്നെയാണ്.
സദാശിവാ =
ഞാനുണ്ട് എന്ന വൃത്തിയാണ് സദാശിവനുള്ളത്. ഞാനുണ്ട് എന്ന് വൃത്തിമാത്രമുള്ള സദാശിവസ്വരൂപാ. സദാശി വൻറെ ഈ വെറും ഞാനുണ്ട് എന്ന വൃത്തിയെ ശുദ്ധവിദ്യാ എന്നും പറയാറുണ്ട്. ആ അര്ഥത്തിൽ ശുദ്ധവിദ്യാ.
സദാസമയത്തും ശിവയായിട്ടുള്ളവൾ എപ്പോഴും പരിശുദ്ധയായിട്ടുള്ളവൾ. എപ്പോഴും മംഗളമൂര്ത്തിയായി ട്ടുള്ളവൾ.
അനുഗ്രഹദാ =
1. അനുഗ്രഹത്തിൻറെ ഭാവം തരുന്നവൾ. ഒരു ശിവാചാര്യരോട് അനുഗ്രഹത്തിൻറെയും തിരോഭാവത്തിൻറെയും സ്വഭാവം എന്താണെന്നു പറഞ്ഞു തരാൻ പറഞ്ഞപ്പോൾ, ആറാട്ടിനുശേഷം വസ്ത്രം കൊടുക്കുന്നത് തിരോഭാവവും ചാന്തു തൊടീക്കുന്നത് അനുഗ്രഹവുമാണെന്നു പറഞ്ഞു തന്നു. ഇതു കേട്ടാൽ ക്രിയയിൽ മാത്രം ശ്രദ്ധിക്കുന്ന ഒരു മുരടിച്ച ബുദ്ധിയില്നിന്നുള്ള മറുപടിയാണെന്നാണ് ആദ്യം തോന്നുക. എന്നാൽ അത് അങ്ങനെ അല്ല. വസ്ത്രം ഉടുത്തവൻ വസ്ത്രം ഉടുത്തിട്ടുണ്ട് അതായത് വസ്ത്രവും താനും വേറെ ആണെന്ന ബോധം എപ്പോഴും ഉണ്ടാകും. ചാന്തുതൊട്ടവൻ അത് അവിടത്തന്നെ ഉണ്ടോ ഇല്ലയോ എന്ന ശ്രദ്ധ ഉണ്ടാകില്ല. അതായത് ചാന്ത് വസ്ത്രത്തിനെക്കാൾ ചേർന്നിരിക്കും. അതാണ് അനുഗ്രഹം. ഈ അനുഗ്രഹത്തിൻറെ ഭാവം തരുന്നവൾ. അനുഗ്രഹം തരുന്നവൾ.
പഞ്ചകൃത്യപരായണാ =
1. പഞ്ചകൃത്യങ്ങൾക്ക് പരായണമായിട്ടുള്ളവൾ. പഞ്ചകൃത്യങ്ങൾക്ക് മുഖ്യആധാരമായിട്ടുള്ളവൾ. മുമ്പു പറഞ്ഞ സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം, എന്നിവയാണ് പഞ്ചകൃത്യങ്ങൾ.
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ
ഓം ശ്രീ കൊല്ലൂർ മൂകാംബികാ ദേവീ
ഓം ശ്രീ ലളിതാംബികായൈ നമ:

No comments:
Post a Comment