Wednesday, January 17, 2018

ആത്മതീര്ത്ഥം :---9 ആം സോപാനം
ത്വത്സമോ/ധികോ നാസ്തി ബോധാകോ
ബോധാരൂപ ഭോ ബോധമാദിശ
യഥാര്‍ത്ഥസന്യാസിയുടെ ലക്ഷണം, ലക്ഷ്യബോധം, എന്നിവയെപറ്റി ശങ്കരന്റെ ജ്ഞാനം, തുടര്‍ന്നു ശ്രുംഗേരിയിലെക്കുള്ള യാത്ര എന്നിവ ഈ അദ്ധ്യായത്തില്‍ ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നു.
"മുമുക്ഷുവായുള്ളവിരക്തനുമാത്രമേ ഉള്ളിലും പുറത്തും ത്യാഗം ചെയ്യാന്‍ സാധിയ്ക്കുകയുള്ളൂ. വെളിയില്‍ വിഷയങ്ങളോടുള്ള സംഗവും ഉള്ളില്‍ അഹങ്കാരം തുടങ്ങിയ വികാരങ്ങളോടുള്ള സംഗവും ബ്രഹ്മനിഷ്ഠനായ വിരക്തനുമാത്രമേ ഉപേക്ഷിയ്ക്കാന്‍ സാധിയ്ക്കുകയുള്ളൂ "----വിവേക ചൂഡാമണി.
''സര്‍വസംഗപരിത്യാഗിയും, ആത്മജ്ഞാനിയുമായ പരമഹംസനില്‍ മാത്രമേ സ്വരൂപാനന്ദത്തിന്റെ പൂര്‍ണ്ണ പ്രകാശം കാണാന്‍ സാധിയ്ക്കുകയുള്ളൂ.'
ഈ ജ്ഞാനം സന്യാസിക്കു മാത്രം നേടാനാകുന്നതാണോ? ഒരു ഗൃഹസ്ഥനും ജ്നാനബലം കൊണ്ട് ഈ അവസ്ഥയില്‍ എത്തിച്ചേര്‍ന്നുകൂടെ ?
'ഞാന്‍ ആത്മാവാണ്.എന്ന ജ്ഞാനം തന്നെയാണ് സന്യാസം'---സര്വസംഗപരിത്യാഗിയായ ഒരാള്‍ക്ക്‌ താന്‍ ഗൃഹസ്ഥന്‍ എന്നോ സന്യാസിയെന്നോ അഭിമാനമില്ല.വര്‍ണ്ണാശ്രമങ്ങള്‍ക്കതീതനായ മുക്തനാണ് സന്യാസി .....ഇങ്ങിനെ ശങ്കരന്‍ ചിന്തിച്ചുകൊണ്ടിരുന്നു.
ശങ്കരന്‍ ഋഷി വാക്യം ഓര്‍ത്തു.------. 'എപ്പോളാണോ പൂര്‍ണ്ണ വൈരാഗ്യം ഉണ്ടാകുന്നത് ആ ദിനം പ്രവ്രജനം ചെയ്യണം.'
'വിവേകം കൊണ്ടും വാസനാരാഹിത്യം കൊണ്ടും, ഇന്ദ്രിയ നിഗ്രഹം കൊണ്ടും ഭക്തികൊണ്ടും സര്‍വതോ ഭദ്രമായ വൈരാഗി' യായിത്തീര്‍ന്ന ശങ്കരന്‍, അല്പം വിഷമിച്ചാണെങ്കിലും അമ്മയോടും ബന്ധുക്കളോടും താന്‍ മഹാപ്രസ്ഥാനത്തിലേക്ക് പ്രവേശിക്കുകയാണെന്നു അറിയിക്കുന്നു. അമ്മയെ ശരീരം ഉപേക്ഷിയ്ക്കും മുന്‍പേ വന്നുകണ്ട്‌ കൊള്ളാം എന്ന ഉറപ്പും കൊടുക്കുന്നു.
തലമുണ്ഡനം ചെയ്തു പൂണൂല്‍ മുറിച്ചു പരമഹംസധര്‍മ്മത്തെ സ്വീകരിച്ചു ഗൃഹത്തില്‍ നിന്നും യാത്രയാകുന്നു.
മദ്ധ്യപ്രദേശിലെ നര്‍മ്മദാ തീരത്തെ ഓംകാരേശ്വരക്ഷേത്രമാണ് ശങ്കരന്‍റെ ലക്‌ഷ്യം.
വിശ്രമമില്ലാതെ കായ്കനികളും വെള്ളവും മാത്രം ഭക്ഷിച്ചു ൩ ദിവസങ്ങള്‍ കടന്നു പോയി.

No comments: