Tuesday, January 02, 2018

പഞ്ച കോശങ്ങൾ ഉപനിഷത് ദർശനം അനുസരിച്ചു നമ്മുടെ ആത്മാവിനെ വലയം ചെയ്തു അഞ്ചു വെത്യസ്ത ഊർജ വലയങ്ങൾ ഉണ്ട്. അവ അന്ന മയ കോശം പ്രാണ മയ കോശം മനോ മയ കോശം വിജ്ഞാന മയ കോശം ആനന്ദ മയ കോശം എന്നിവയാണ്. ഈ ഓരോ കോശവും വിവിധങ്ങളായ വേഗത്തിൽ പ്രകമ്പനം ചെയ്തു കൊണ്ടേ ഇരിക്കുന്നു പ്രകമ്പനം ഏറ്റവും കുറവ് അന്ന മയ കോശത്തിനും ഏറ്റവും വേഗത ആനന്ദ മയ കോശത്തിനും ആണ്. ഇവ പരസ്പര പൂരകങ്ങൾ ആയി പ്രവർത്തിക്കുകയും ഭൗതിക തലം മുതൽ അതീന്ദ്രിയ തലം വരെ വ്യാപാരിക്കുകയും ചെയ്യുന്നു. 1. അന്ന മയ കോശം a അന്നം എന്നാൽ ആഹാരം. അന്ന മയ കോശം എന്നാൽ നമ്മുടെ ശരീരം. പഞ്ച ഭൂതങ്ങളാൽ നിർമ്മിതവും ഊർജം ഘന രൂപം ആവുകയും ചെയ്ത ശരീരം. അന്നത്താൽ സൃഷ്ടിക്കപ്പെട്ടതും അന്നത്തൽ നില നിൽക്കുന്നതും അവസാനം അന്നമായി മണ്ണിൽ ലയിക്കുകയും ചെയ്യുന്ന ശരീരം. 2. പ്രാണ മയ കോശം b പ്രാണ ശക്തി ഉൾക്കൊള്ളുന്നതാണ് പ്രാണ മയ കോശം . പഞ്ച പ്രാണങ്ങൾ ആയ പ്രാണൻ അപാനൻ ഉദാനൻ സമാനൻ വ്യാനൻ എന്നിവ അടങ്ങുന്നു ശാരീരികം ആയ എല്ലാ പ്രക്രിയകളും നിയന്ത്രിക്കുന്നത് പഞ്ച പ്രാണങ്ങൾ ആണ്. പ്രാണൻ നാഡികൾ വഴി മറ്റു കോശങ്ങളും ആയി ബന്ധപ്പെടുന്നു. പ്രാണ ശക്തി നമ്മെ സൂക്ഷ്മ കാരണ ശരീരങ്ങളിലേക്ക് സഞ്ചരിക്കാൻ പ്രാപ്തമാക്കുന്നു. 3. മനോ മയ കോശം സി " മന " എന്നാൽ മനസ്. മനോ മയ കോശം നമ്മുടെ ചിന്തകൾ വികാരങ്ങൾ മനസ് എന്നിവ ഉൾക്കൊള്ളുന്നു. ഈ മാധ്യമത്തിൽ കൂടി നാം ലോകവും ആയി ബന്ധപ്പെടുന്നു. നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ വഴി എത്തുന്ന വിവരങ്ങൾ അപഗ്രഥിച്ചു രാഗ ദ്വേഷങ്ങൾ കാമ ക്രോധങ്ങൾ എല്ലാമായി മാറുന്നത് ഇവിടെയാണ്. ഈ രാഗ ദ്വേഷങ്ങൾ സന്തോഷ സന്താപങ്ങൾ എന്നീ ദ്വന്ദങ്ങൾ ഉണ്ടാക്കുന്നു. മനസ് മൂന്നു തലങ്ങളിൽ ഉണ്ട്. ബോധമനസ് നമ്മെ ലോകവും ആയി ബന്ധിപ്പിക്കുന്നത് ബോധമനസിൽ ആണ്. വികാരവിചാരങ്ങൾ ഉണ്ടാകുന്നതും ആശകൾ നിരാശകൾ എല്ലാം ബോധമനസിൽ ആണ്. ഉപ ബോധമനസ് നമ്മുടെ ഓർമകളെ പരിചയങ്ങളെ ആശകളെ നിരാശകളെ എല്ലാം ശേഖരിച്ചു സൂക്ഷിക്കുന്നത് ഇവിടെയാണ് . അബോധ മനസ് നമ്മുടെ യഥാർത്ഥ സത്ത. നിർവചിക്കാൻ ബുദ്ധിമുട്ട്. ആത്മാവും ആയി ബന്ധപ്പെട്ടത്. d വിജ്ഞാന മയ കോശം d വിജ്ഞാനം എന്നത് കൊണ്ട് സൂക്ഷ്മ ജ്ഞാനം എന്നാണ് അർത്ഥമാക്കുന്നത്. ഇത് അതീതമായ ഒരു ബോധാവസ്ഥ ആണ്. Intution എന്ന് ഇംഗ്ലീഷിൽ പറയുന്ന സിദ്ധികൾ ഉളവാകുന്ന ബോധതലം. ധനത്തിലൂടെയും സാധനകളിലൂടെയും എത്തി ചേരാൻ ആവുന്ന ഒരവസ്ഥ. ഒരു പ്രശ്നം പോംവഴി കാണാതെ മനസിനെ അലട്ടുമ്പോൾ മനസ് ആ പ്രശ്നത്തെ പറ്റി മാത്രം ചിന്തിക്കുമ്പോൾ അപ്രതീക്ഷിതമായി ഒരു പോംവഴി തെളിയുന്നത് ഈ മാനസിക തലത്തിന്റെ മിന്നലാട്ടം ആണ്. 5. ആനന്ദ മയ കോശം e ആനന്ദം എന്നത് സന്തോഷത്തിന്റെ പര്യായം ആയി കാണരുത്. Happiness pleasure എന്നീ വാക്കുകളും BLISS എന്ന വാക്കിനും ഒരർത്ഥമല്ല. ബ്ലിസിലും അപ്പുറം ആണ് ഇവിടെ ആനന്ദം എന്ന വാക്കിന് അർത്ഥം. അതീതമനസ്സു പടികൾ കടന്നു എത്തുന്ന ഒരവസ്ഥ. Super conciousness (അതി ബോധാവസ്ഥ )ഇൽ എത്തുമ്പോൾ ലഭിക്കുന്ന അമൃത്‌ ആണ് ഇത്. ശരീരവും മനസും ഇല്ലാത്ത അവസ്ഥ. അബോധ മനസും അതി ബോധമനസും ലയിക്കുന്ന അവസ്ഥ ...jayakumar

No comments: