ശ്രീരാമകൃഷ്ണവചനാമൃതം
ശ്രീരാമകൃഷ്ണൻ :- യോഗികൾ രണ്ടു തരക്കാരുണ്ട്. ബഹൂദകനും കുടീചകനും. അനേകം തീർത്ഥങ്ങളുമാടി മനസ്സിനിനിയും ശാന്തി ലഭിച്ചിട്ടില്ലാത്ത യോഗികളെ ബഹൂദകന്മാരെന്നു പറയുന്നു; തിരിച്ചിലെല്ലാം കഴിഞ്ഞ് മനസ്സിനുറപ്പുനേടി ശാന്തിയടഞ്ഞ് ഒരിടത്ത് ഇരുപ്പുറപ്പിക്കുന്നു, ഒരുതരം യോഗികൾ;അവരാണ് കുടീചകന്മാർ. അവർ പിന്നെ ചുറ്റിത്തിരിയുന്നില്ല. ഒരിടത്തു വസിക്കുന്നതുതന്നെ അവർക്കാനന്ദം. അവർക്ക് തീർത്ഥാടനത്തിൽ ഒരു താല്പര്യവുമില്ല.അവർ തീർത്ഥാടനത്തിനു പോകുന്നെങ്കിൽ അത് ആത്മോദ്ദീപനത്തിനുവേണ്ടി മാത്രമാണ്.
സകലമതങ്ങളും ഒരു തവണ ഞാനഭ്യസിച്ചു - ഹിന്ദുമതം, മുഹമ്മദുമതം, കൃസ്തുമതം, കൂടാതെ ശാക്തം, വൈഷ്ണവം, വേദാന്തം, എന്നീ മാർഗ്ഗങ്ങളും ഞാനനുസരിച്ചു. പലവഴിക്കും വന്നുചേരുന്നത് ഒരേ ഈശ്വരിനിലാന്നെന്ന് ഞാൻ കണ്ടു.
ശ്രീരാമകൃഷ്ണവചനാമൃതം ഭാഗം-ഒന്ന്, പുറം -81
No comments:
Post a Comment