Sunday, January 14, 2018

ശാസ്താവും അയ്യപ്പനും
വിശ്വാസികള്‍ക്കിടയില്‍ പൂര്‍ണമായും വ്യക്തത വന്നിട്ടില്ലാത്ത രണ്ടു ദൈവ സങ്കല്‍പങ്ങളാണ് അയ്യപ്പനും ശാസ്താവും.
ധർമശാസ്താവ് സ്വയംഭൂവും അയ്യപ്പൻ ശിവ വിഷ്ണു പുത്രനുമാണ്. എന്നാൽ അയ്യപ്പനിൽ ശസ്താവിന്റെ ചൈതന്യം ഉണ്ട്.
ശാസ്താവ് ബ്രഹ്മചാരിയല്ല. പൂർണ, പുഷ്ക്കല എന്നീ രണ്ട‌ു ഭാര്യമാരും സത്യകൻ എന്ന ഒരു പുത്രനും ശാസ്താവിനുണ്ടായിരുന്നു . അതുകൊണ്ടായിരിക്കാം ശാസ്താ ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്കു ദര്‍ശനത്തിനു വിലക്കില്ലാത്തത്. എന്നാൽ അയ്യപ്പൻ നിത്യബ്രഹ്മചാരിയാണ്. ശബരിമലയിലെ പ്രതിഷ്ഠ അയ്യപ്പനാണ്. അതിനാലാണ് നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനു മുന്നില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ദർശനം നിഷേധിച്ചിട്ടുള്ളത് .
കേരളത്തിൽ അയ്യപ്പന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ വളരെക്കുറവാണ്. പല ശാസ്താക്ഷേത്രങ്ങളും അയ്യപ്പക്ഷേത്രങ്ങളായി പലരും തെറ്റിദ്ധരിക്കാറുണ്ട്. അതുകൊണ്ടാകും അയ്യപ്പനും ശാസ്താവും ഒന്നാണെന്ന തെറ്റായ ധാരണ പലരും ഇപ്പോഴും വച്ചുപുലര്‍ത്തുന്നത്.....source facebook

No comments: