നമ്മുടെയുള്ളിലുള്ള ശക്തിയെ പുറത്തേയ്ക്ക് പ്രോജ്ജ്വലിപ്പിക്കുന്നതിനുവേണ്ടി പലപദ്ധതികളും രൂപപ്പെടുത്തിയിട്ടുണ്ട്. ഇതിലൊന്നാണ് മുദ്ര. (ചിന്‍ മുദ്ര) നാം സാധാരണ കേള്‍ക്കുന്ന വാക്കാണ് സച്ചിദാനന്ദം. സത്, ചിത്, ആനന്ദം, എന്നീ മൂന്നു വാക്കുകളുടെ കൂട്ടായ്മയാണ് സച്ചിദാനന്ദം. സത് എന്നാല്‍ സത്യം എന്നും ചിത് എന്നാല്‍ ചൈതന്യമുള്ളതെന്നും ആനന്ദമെന്നാല്‍ സുഖാനുഭൂതി തരുന്നത് എന്നുമാണ് അര്‍ത്ഥം ഇതെല്ലാം ചേര്‍ന്നതാണ് ആത്മാവ്. ആത്മാവിന്റെ ബലം കൊണ്ടാണ് സച്ചിദാനന്ദം അനുഭവിക്കുന്നത്. അവനവന്റെ ഉള്ളിലുള്ള ആത്മാവിഷ്‌കാരത്തെ പ്രകടിപ്പിക്കാനുള്ള ഉപാധികളാണ് ഈ മുദ്രകള്‍. ഇതില്‍ പല നിഷ്ഠകളും അടങ്ങിയിരിക്കുന്നു. നാം ആശയങ്ങള്‍ വ്യക്തമാക്കുവാന്‍ കൈകളെ ഉപാധിയായി സ്വീകരിക്കാറുണ്ട്. ഈശ്വര പൂജകള്‍ക്കും ആത്മീയ ഉപദേശങ്ങള്‍ക്കും മുദ്രകള്‍ ആവശ്യമാണ്. അതിലൊന്നാണ് ജ്ഞാനമുദ്ര അഥവാ ചിന്മുദ്ര. വലതുകൈയ്യിലെ ചെറുവിരലും മോതിര വിരലും നടുവിരലും ഉയര്‍ത്തിപ്പിടിക്കുകയും ചൂണ്ടുവിരലും പെരുവിരലും ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന മുദ്രയാണ് ചിന്മുദ്ര. ശ്രീ ധര്‍മ ശാസ്താവിന്റെ വലതു തൃക്കരം ഇങ്ങനെയാണ് പിടിച്ചിരിക്കുന്നത്. പുറത്തുള്ള ഈശ്വര ചൈതന്യത്തെ കാണിക്കുന്നതാണ് ചൂണ്ടുവിരല്‍. പെരുവിരല്‍ ഉള്ളിലുള്ള ഈശ്വര ചൈതന്യത്തെ യും കാണിക്കുന്നു. നമ്മുടെ ഉള്ളിലുള്ള ചൈതന്യത്തെ പ്രപഞ്ച ചൈതന്യമായി കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയയാണ് ചിന്മുദ്ര...janmabhumi
No comments:
Post a Comment