അവസ്ഥാ ത്രയങ്ങൾ. നാം ഉണർന്നിരിക്കുന്നു. നാം സ്വപ്നം കണ്ടു. നാം ഉറങ്ങി. ഈ മുന്ന് അവസ്ഥകളും നമുക്ക് അറിയാം. ; ഈ മൂന്നു അവസ്‌തകളെ യഥാക്രമം ജാഗ്രത് സ്വപ്നം സുഷുപ്‌തി എന്ന് അറിയപ്പെടുന്നു. ' ജാഗ്രത അവസ്ഥയിൽ നാം ഉണർന്നിരിക്കുന്നു. ബാഹ്യ ലോകവുമായി സംവദിക്കുന്നു. സങ്കീർണ്ണതകൾ നാം മനസ്സിൽ ആക്കുന്നു. ' space time ഇത് വിഭിന്നമായ രണ്ടു മാനങ്ങൾ ആണ്. നാം ഏതൊരു കാര്യവും ഗ്രഹിക്കുന്നത് ഇവയെ അടിസ്ഥാനം ആക്കിയാണ്. ' സ്പേസും ടൈമും തമ്മിൽ മൗലികമായ വത്യാസവും ഉണ്ട്. സ്പേസ് ഒരേ സമയം പലഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന അനേകം അസംഖ്യം ബിന്ദുക്കൾ ചേർന്നതാണ് എന്ന് നമുക്ക് ചിന്തിക്കാം ' അത് പോലെ ടൈം അനേകം നിമിഷങ്ങൾ ചേർന്നാണെന്നും നമുക്ക് കരുതാം വത്യാസം സ്പേസിൽ ഒരേ സമയം അസംഖ്യം ബിന്ദുക്കൾ നില നിൽക്കുമ്പോൾ ടൈമിൽ ഒരു സമയം ഒരു നിമിഷം മാത്രമേ നില നിൽക്കൂ എന്നത് ആണ്. ഈ നിമിഷത്തെ ഭൂതകാലത്തേയ്ക്ക് തള്ളി കൊണ്ടാണ് അടുത്ത നിമിഷം എത്തുന്നത്. ' ജാഗ്രതാവസ്ഥയിൽ ബാഹ്യ ലോകം നമ്മിൽ നിന്ന് അന്യമായി നാം മനസ്സിൽ ആക്കുന്നു. പക്ഷെ സ്വപ്നവസ്ഥയിൽ ഈ അന്യത ഇല്ല. കാരണം സ്വപ്നത്തിൽ ആന്തരിക തലം മാത്രമേ ഉള്ളു. ബാഹ്യ തലത്തിൽ അനുഭവപ്പെടാത്ത കാര്യങ്ങൾ (ജാഗ്രതയിൽ അറിയാത്ത സംഭവങ്ങൾ )എങ്ങനെ സ്വപ്നവസ്ഥയിൽ സംഭവിക്കുന്നു. ' മനസിനെ അറിയാൻ നാം ശ്രമിക്കണം മനസ് സ്വയം തിരുത്തി കൊണ്ടിരിക്കുന്ന " ധാരണ " കൾ നാം അറിയണം. ' നമ്മുടെ ഒരു വിഷയത്തെ പറ്റിയുള്ള ധാരണ മാറി കൊണ്ടിരിക്കും. ഈ മാറ്റത്തിനു കാരണമാവുന്നത് ടൈം മാത്രം ആണ്. ഒരിക്കലും തമ്മിൽ മനസ്സിൽ ആക്കാൻ കഴിയാത്ത നിമിഷങ്ങൾ ചേർന്ന ടൈമിന് (കഴിഞ്ഞ കാലവും ഈ നിമിഷവും ആയി ബന്ധം ഇല്ല ) ഈ ധാരണകളെ മാറ്റാൻ എങ്ങനെ കഴിയും ? ' വികാരങ്ങൾ വിചാരങ്ങൾ തോന്നലുകൾ ധാരണകൾ എല്ലാം മാറി കൊണ്ടേ ഇരിക്കുമ്പോഴും ഈ മാറ്റങ്ങളെ അറിയുന്ന മാറ്റമില്ലാത്ത ഒരു സത്ത ഉണ്ട്. എന്നല്ലേ ഇത് അർത്ഥം ആക്കുന്നത്. ആ സത്തയെ നമുക്ക് അവബോധം എന്ന് പറയാം. ' യഥാർത്ഥത്തിൽ ശാരീരിക മാനസിക വ്യാപാരങ്ങൾക്ക് സ്വയം അറിയാനുള്ള കഴിവില്ല. എല്ലാം അറിയുന്നത് അവബോധം ആണ്. അതായത് അവബോധം എന്നത് വെളിച്ചം ആണ്. ആ വെളിച്ചത്തിൽ നാം അറിയുന്നു. ' ജാഗ്രതാവസ്ഥയിൽ ശാരീരിക മാനസിക വ്യാപാരങ്ങൾക്കൊത്തു ഈ അവബോധം സ്ഥിതി ചെയ്യുന്നു. സ്വപ്നവസ്ഥയിൽ മാനസിക വ്യാപാരങ്ങൾക്കൊത്തു ഈ അവബോധം ഉണ്ട്. ' ഈ അവബോധത്തിനു മാനസിക വ്യാപാരങ്ങളിൽ നിന്ന് ഭിന്നമായി സ്വതന്ത്രമായി നിൽക്കുന്ന ഒരവസ്ഥ ഉണ്ടോ ?ആ അവസ്ഥയെ നാം ഗാഢ നിദ്ര എന്ന് പറയുന്നു. ഗാഢ നിദ്രയെ പറ്റി നമുക്കുള്ള ധാരണ അനുസരിച്ചു വൈരുധ്യം എന്ന് തോന്നുമെങ്കിലും ശുദ്ധമായ അവബോധം മാത്രം ഉള്ള അവസ്ഥ ആണ് അത്. അവിടെ ബാഹ്യ ലോകമില്ല. സങ്കീർണ്ണത ഇല്ല ശരീരം ഇല്ല. മനസ് ഇല്ല. ദുഖമില്ല അസൂയ ഇല്ല വിരോധം ഇല്ല. ഉള്ളത് അവബോധം മാത്രം. ' ജാഗ്രതാ സ്വപ്നം ഇത് പോലെ ഒരവസ്ഥ ആണ് സുഷുപ്‌തി എന്ന് അറിയപ്പെടുന്ന ഈ അവസ്ഥയും. പക്ഷെ എല്ലാ അവസ്ഥകളിലും ഒരു പോലെ നില നിൽക്കുന്ന അവബോധത്തെ മാണ്ഡൂക്യോപനിഷത്തിൽ " ചതുര " എന്ന് വിളിക്കുന്നു. ആത്മാവിന് നാലു പാദങ്ങൾ ഉള്ളതായി അതിൽ പറയുന്നു. ആനയ്ക്ക് നാലു കാലുകൾ എന്ന പോലെ അല്ല.ജാഗ്രത് സ്വപ്നം സുഷുപ്‌തി ശുദ്ധമായ ബോധം എന്നീ പാദങ്ങൾ...jayakumar
No comments:
Post a Comment