Tuesday, January 02, 2018

പഞ്ചീകരണം
പഞ്ചീക്ര്‌തമഹാഭൂതസംഭവം മര്‍മ്മസഞ്ചിതം
ശരീരം സുഖദു:ഖാനാം ഭോഗായതനമുച്യതേ
"പഞ്ചീക്ര്‌തങ്ങളായ മഹാഭൂതങ്ങളെക്കൊണ്ടുണ്ടായതും കര്‍മ്മങ്ങളാല്‍ സഞ്ചിതവുമായ ശരീരം സുഖദു:ഖങ്ങള്‍ക്കുള്ള ഭോഗസാധനമാണെന്ന്‍ പറയപ്പെട്ടിരിയ്ക്കുന്നു."
പഞ്ചീകരണം തു ദ്വിധാ വിധായ ചൈകൈകം ചതുര്‍ദ്ധാ പ്രഥമം പുന:
സ്വസ്വേതര ദ്വിതീയാംശൈര്‍യോജനാത്‍ പഞ്ച പഞ്ച തേ ഇതി
ഓരോന്നിനേയും (പഞ്ചഭൂതത്തിലെ ഓരോ ഭൂതത്തേയും) രണ്ടായി വിഭജിയ്ക്കുകയും അതില്‍ ആദ്യത്തേതിനെ വീണ്ടും നാലായി വിഭജിയ്ക്കുകയും ചെയ്യുക. ഒന്നിന്റെ പകുതിഅംശത്തോട്‌ മറ്റു നാലിന്റെയും അരക്കാലംശം കൂട്ടിച്ചേ‍ര്‍ത്ത്‍ വീണ്ടും ഒന്നാക്കിയാല്‍ അതിന്റെ പഞ്ചീകരണമായി., ഉദാഹരണം: ആകാശ തന്മാത്ര 1/2 + വായു 1/8 + അഗ്നി 1/8 + ജലം 1/8 + പ്ര്‌ഥിവി 1/8 = 1 പഞ്ചീക്ര്‌താകാശം.. (ആത്മീയ ചിന്തകള്‍)

No comments: