Thursday, August 09, 2018

_🐚☘🎍🌴🐚🌴☘🎍🐚🌴🎍_

*_ഭവാൻ നാരായണ ദേവോ നമഃ - 11_*
*_●●●●●●●●●●●●●●●●●●●●●●●●●●_*

_കുശാഗ്രബുദ്ധിയും കർമകുശലനുമായ ശ്രീരാമൻ ഭരതനോട് "കശ്ചിത്സർഗ"ത്തിൽ  ഭരണമുഖ്യന്റെ ജീവിതവും സ്വഭാവവും പെരുമാറ്റവും എങ്ങനെ വേണമെന്ന് പറയുന്നു.........,_

_മന്ത്രിമാരുടെ ചയന നിയമങ്ങളെ കുറിച്ചും പാലിക്കേണ്ട പഥ്യങ്ങളെക്കുറിച്ചും പറയുന്നു.......,_

_ദേശരക്ഷക്കു വേണ്ടിയുള്ള സൈന്യ രചനയെക്കുറിച്ചു പറയുന്നു......,_

_നീതിന്യായ വ്യവസ്ഥയെക്കുറിച്ചു പറയുന്നു.......,_

_ദേശത്തിന്റെ സമ്പദ് വ്യവസ്ഥ സുദൃഢമാകാൻ വേണ്ട കാര്യങ്ങളെക്കുറിച്ചു പറയുന്നു.....,_

_ദേശസഞ്ചലനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ അനിവാര്യമായ വിശാല ചാരവലയത്തെകുറിച്ചു പറയുന്നു........,_

_കോഴക്കും,അഴിമതിക്കും വഴങ്ങാത്ത കറ പുരളാത്ത സത്വസംശുദ്ധിയുള്ള ഉദ്യോഗസ്ഥ വൃന്ദത്തെക്കുറിച്ചു പറയുന്നു.......,_

_വിദേശങ്ങളിൽ നിപുണരായ രാജദൂതന്മാരെ നിശ്ചയിക്കുന്നതിനെക്കുറിച്ചു പറയുന്നു.......,_

*_സമഗ്രജീവിതത്തെ കരുപിടിപ്പിക്കുന്ന ഇതിഹാസമാണ് വാല്മീകിരാമായണം എന്നതുകൊണ്ട് നമുക്ക് ഈ വിലയേറിയ പാഠങ്ങൾ അതിൽ നിന്ന് ലഭിക്കുന്നു......._*

_ആധ്യാത്മത്തിന്റെ വശത്തിൽ മാത്രം ഊന്നൽ കൊടുത്തുകൊണ്ട്_ _പിൽക്കാലങ്ങളിൽ രചിച്ചിട്ടുള്ള_ _രാമായണകൃതികളിൽ_
_ഈ വശം_ _വിട്ടുപോയിട്ടുണ്ടെങ്കിൽ അത്ഭുതപ്പെടാനില്ല......._

_എന്നാൽ ഭാരതമെന്ന പുരാതനദേശത്തിന്റെ ശതാബ്‌ദങ്ങൾ പഴക്കമുള്ള ജനജീവിതത്തെ പഠിക്കാൻ  ആഗ്രഹമുള്ളവർ അംശത്തിൽ കുടുങ്ങി പൂർണത്തെ കാണാതെ പോകരുത്......._

_വാല്മീകിയുടെ  "രാമഭരത സംവാദ സർഗം" അക്കാലത്ത്  രാഷ്ട്ര മീമാംസ എത്രകണ്ടു വികസിച്ചിരുന്നു എന്നതിന്റെ ചിത്രണമാണ്...........,_

_ഇതേ ചുവടുപിടിച്ചാണ് ഭാരതീയ  രാജനീതി  പിന്നീട് കൂടുതൽ വികസിച്ചത് എന്ന് നമുക്ക് മനസിലാക്കാൻ സാധിക്കുന്നു........_

_പിന്നീടുണ്ടായ മഹാഭാരതവും, സ്മൃതികളും, സാഹിത്യകൃതികളും, ശുക്രാചാണക്യാദികളുടെ രജനീതി ഗ്രന്ഥങ്ങളും അതിനു സാക്ഷ്യം വഹിക്കുന്നു......_

_രാമൻ ഉപദേശിക്കുന്ന രാജനീതി അയോധ്യപ്രാന്തപ്രദേശങ്ങളിൽ വികസിച്ച രജനീതിക്രമമായിരുന്നു എന്ന് പറയാം......._

_ഇനിയൊരു പ്രാധാന്യം കൂടി രാമന്റെ ഈ മാർഗ്ഗരേഖക്കുണ്ട്.....,_

_ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തെ സംബന്ധിച്ചും അത് പ്രസക്തമാണ്......,_

_സഹസ്രാബ്‌ദങ്ങൾക്കു മുമ്പുള്ള രഘുകുലരാജ്യം ഇന്ന് ഭൂപടത്തിലില്ല......,_
_അന്നത്തെ രാജഭരണവ്യവസ്ഥയും പോയി...._

_ഇന്നുള്ളത് ഭാരതമെന്ന മഹാരാജ്യവും കേരളം പോലുള്ള പ്രവിശ്യകളുമാണ്......._

_രാജാവിന്റെ സ്ഥാനത്തു പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമാണ് ........_

_എന്നാൽ മാറിയ പുറംചട്ടക്കുള്ളിൽ ഭൂപ്രദേശവും ജനങ്ങളും ഭരണാധികാരികളും രൂപവ്യത്യാസത്തോടെ മാറാതെ തുടരുന്നു......._

_മനുഷ്യപ്രകൃതം അതേപടി തുടരുന്നതുകൊണ്ടു രാമൻ ഭരതന്റെ മുന്നിൽ ഉപദേശിച്ച പ്രശ്‌നവലിയും അതേപോലെ കലഹരണപ്പെടാതെ തുടരുന്നു........_

_കഥാസ്ഥാനത്തിനും കഥാപാത്രത്തിനും വ്യത്യാസമുണ്ടെങ്കിലും കഥയ്ക്ക് വ്യത്യാസമില്ല......_

_അന്ന് രാമന്റെ മുന്നിൽ ഇരുന്നു കൊടുത്തത്  ഭാരതനാണെങ്കിൽ  ഇന്ന് ചോദ്യകർത്താവിന്റെ മുന്നിൽ ഇരുന്നു കൊടുക്കേണ്ടത് ഇന്നത്തെ ഭരണവർഗ്ഗമാണ്........._

*_പ്രബുദ്ധജനം പ്രതീക്ഷയോടെ ഭരണവർഗ്ഗത്തെ ഉറ്റുനോക്കികൊണ്ടു അവർക്കിടയിൽ  തന്നെ താമസിക്കുന്നു......_*

*_ഭരണവർഗത്തിനു കൃത്യനിഷ്ഠനായ ഭാരതന്റെയും ജനങ്ങൾക്ക് കർത്തവ്യനിഷ്ഠനായ രാമന്റെയും ഉൾകാഴ്ച ഉണ്ടെങ്കിൽ  നമ്മുടെ ഈ മഹാരാജ്യം "അയോദ്ധ്യ " (കീഴടക്കാൻ കഴിയാത്ത )എന്നത് രാമരാജ്യമായിത്തീരും എന്നതിൽ സംശയമില്ല ....._*

*_◆◆◆◆◆◆◆◆◆◆◆◆◆◆◆◆_

No comments: