*സാധകന് അചഞ്ചലനാവണം*
➖➖♦➖➖
ആന റോഡിലൂടെ നടന്നുപോകുമ്പോള്‍, ഇരുഭാഗങ്ങളിലെയും വീടുകളിലുള്ള പട്ടികള്‍ ഇറങ്ങിവന്ന് ആനയുടെ നേരെ കുരച്ച് ചാടും. വഴിയുടെ രണ്ട് ഭാഗങ്ങളിലുമുള്ള വീട്ടുകാര്‍ ആനയ്ക്ക് അവില് മലര് ശര്‍ക്കര തേങ്ങ പഴം ഇത്യാദികളൊക്കെ കൊടുക്കും. ആന അതും തിന്നുകൊണ്ട് മുന്നോട്ട്തന്നെ നീങ്ങിക്കൊണ്ടിരിയ്ക്കും. കുരയ്ക്കുന്ന പട്ടികള്‍ കുരച്ചുകൊണ്ട് നാലുപാടും ഓടും. ആന ആ പട്ടികളെ ഒന്ന് നോക്കുകപോലും ചെയ്യില്ല. ആനയ്ക്ക് കൊടുത്ത അവിലിന്റെയും മലരിന്റെയും ശര്ക്കരയുടെയുമൊക്കെ അവശിഷ്ടങ്ങള്‍ നിലത്ത് കിടക്കുന്നുണ്ടാവും. പട്ടികള്‍ കുരച്ചുകൊണ്ട്തന്നെ അതൊക്കെ നക്കിത്തിന്നും. ആനയ്ക്ക് ആ പട്ടികളോട് യാതൊരു വിരോധവും കാണാറില്ല. പക്ഷെ പട്ടികള്‍ ആ എച്ചില് നക്കിത്തിന്നുമ്പോഴും കുരയ്ക്കുന്നുണ്ടാവും.................. ബഹു രസമാണ് അതൊന്ന് വീക്ഷിയ്ക്കാന്‍........... ഇതില്‍ ഒരു വലിയ സിദ്ധാന്തം അടങ്ങിയിരിയ്ക്കുന്നു.
അധ്യാത്മ സാധനയില്‍ മുന്നേറാന്‍ ഉദ്ദേശിയ്ക്കുന്നവര്‍ എന്ത് പ്രലോഭനങ്ങളുണ്ടായാലും അതിനെയൊന്നും എതിര്‍ക്കാതെ, അതിനെയൊന്നും ഗൗനിയ്ക്കാതെ ഒന്നിനേയും വെറുക്കാതെ തന്റെ ക്ര്ത്യതയില്‍ സത്യത്തെത്തന്നെ ബലമായി പിടിച്ച്കൊണ്ട് മുന്നേറണം. അത് എത്തേണ്ടിടത്ത്' എത്തുമ്പോള്‍ നാലുഭാഗത്തുനിന്നുമുള്ള എല്ലാ കുരയ്ക്കലുകളും താനേ അടങ്ങിക്കൊള്ളും.

No comments:
Post a Comment