Monday, September 10, 2018

മണ്ഡലമാസമായി പൂജനീയമായിരിക്കുന്നത് വൃശ്ചികമാസവും ധനുമാസവുമാണ്. വൃശ്ചികത്തിനര്‍ത്ഥം തേള്‍ എന്നാണ്. ശബരിമല വ്രതാനുഷ്ഠാനം വൃശ്ചികം മുപ്പതു ദിവസവും, ധനു പതിനൊന്നു ദിവസവുമാണ്. ധനുസ്സ് എന്നാല്‍ വില്ല് എന്നാണ്. വില്ലും തേളും പൂര്‍ണ്ണമായും ആദ്ധ്യാത്മിക പ്രതീകമാണ്. ശ്രീ അയ്യപ്പന്റെ ലീലാവിലാസങ്ങളില്‍ തേളിനും വില്ലിനും മഹനീയ സ്ഥാനമുണ്ട്. വിഷ ജീവിയാണ് തേള്‍ അല്ലെങ്കില്‍ വൃശ്ചികം. ഇത് തന്റെ എതിരാളിയെ ആക്രമിയ്ക്കുന്ന സ്വഭാവം ഉള്ളതാണ് ധനുസ്സ്. ആക്രമിയ്ക്കാനുള്ള ആയുധമാണ്. അയ്യപ്പന്‍ പുലിപ്പാലു തേടിയാത്രചെയ്യുന്നു. രാജകൊട്ടാരത്തിലെ അധര്‍മ്മ തന്ത്രങ്ങളായിരുന്നു അതിനുകാരണം.  പിന്നില്‍ നിന്നു വിഷം കുത്തിവച്ചമന്ത്രിയും രാജ പത്‌നിയും മറ്റും വൃശ്ചികത്തെ പ്രതിനിധാനം ചെയ്യുന്നു. അയ്യപ്പന്‍ അമ്പും വില്ലും കൊണ്ട്മുന്നോട്ടുള്ള വിജയങ്ങള്‍ കൊയ്‌തെടുക്കുന്നു. തന്റെ ഓജസ്സും തേജസ്സും മലമുകളില്‍ സ്ഥാപിച്ചതും, അമ്പയച്ചതുകൊണ്ടുതന്നെ.  വൃശ്ചികം - ധനുരൂപങ്ങള്‍ ഇപ്രകാരം സുപ്രസിദ്ധങ്ങളായിത്തീര്‍ന്നു. ജ്യോതിഷ പരമായി വൃശ്ചികം അഷ്ടമ (8ാം) രാശിയാണ്. കൂടാതെ ചൊവ്വയുടെ രാശിയുമാണ്. എട്ടും ചൊവ്വയും ആയുസ്സിന് ദോഷം ചെയ്യുന്നു. ഈദോഷകാലത്തെ തരണം ചെയ്യാനും, ആയുര്‍ ദൈര്‍ഘ്യത്തിനും വൃശ്ചികത്തിലെ അയ്യപ്പ ഭജനം മോക്ഷപ്രദം തന്നെ. 9ാം ഭാവമായ ധനുരാശി ഭാഗ്യഭാവത്തിന്റെയാണ്. കഷ്ടതകളും നഷ്ടങ്ങളും സഹിച്ച് ഭാഗ്യ ഭാവത്തിലെത്തിയാല്‍ സര്‍വ്വസിദ്ധികളും മേന്മകളും കൈവരുമെന്നു നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.പതിനെട്ട് പൊന്നിന്‍ പടികള്‍ ശ്രീ അയ്യപ്പന്റെ പുണ്യ വിഗ്രഹം ദര്‍ശിക്കണമെങ്കില്‍ പതിനെട്ട് പടികള്‍ ചവിട്ടിക്കയറണം. വളരെ അപൂര്‍വ്വമാണ് ഈക്ഷേത്രസമുച്ചയ നിര്‍മ്മാണം. ശബരിമലയെ ചൂഴ്ന്ന്‌നില്‍ക്കുന്ന പതിനെട്ട് പൂങ്കാവനങ്ങള്‍ അവയ്ക്കു നടുവിലുള്ള ഭഗവാന്റെ പുണ്യ സന്നിധാനം. കമനീയവും ചേതോഹരവുമാണ് ഈസങ്കല്‍പ്പം. പതിനെട്ട് പടികള്‍ കടന്നെത്തുമ്പോള്‍ യോഗാരൂഢനായ സ്വാമിയുടെ പ്രതിഷ്ഠകാണാം. ആദ്ധ്യാത്മികതയില്‍ പതിനെട്ടിന് വളരെ മഹിമയുണ്ട്. മഹാഭാരതത്തില്‍ പതിനെട്ട് പര്‍വ്വങ്ങള്‍, ഭഗവദ് ഗീതയ്ക്ക് പതിനെട്ടദ്ധ്യായങ്ങല്‍, കൂടാതെ ഹൈന്ദവ പുണ്യ ഗ്രന്ഥങ്ങളിലെല്ലാം ഒന്ന്, പൂജ്യം, എട്ട്, എന്ന വളരെ പ്രസിദ്ധമായ സംഖ്യാശാസ്ത്രമുണ്ട്. നൂറ്റെട്ടില്‍ ഒന്ന പരമാത്മാവും എട്ട എന്നത് അഷ്ടസ്വരൂപമായ ജീവാത്മാവും, പൂജ്യമായാശക്തിയുമായി പൂജനീയത നേടിയിട്ടുണ്ട്. കൂടാതെ നാലുവേദങ്ങള്‍, ഇരുപത് സ്മൃതികള്‍, അറുപത്തിനാല് ശാസ്ത്രങ്ങള്‍, പതിനെട്ട് പുരാണങ്ങള്‍, രണ്ട് ഇതിഹാസങ്ങള്‍, ഇങ്ങനെ നൂറ്റെട്ട് മാഹാത്മ്യമേറിയ തത്വഗ്രന്ഥങ്ങള്‍ ഉണ്ട്. ഈനൂറ്റെട്ടിന്റെ ഇടയിലുള്ള 'പൂജ്യം' മഹാതത്വമായി സര്‍വ്വാരാദ്ധ്യമായ ലയമായി നിലകൊള്ളുന്നു. അതിന്നാല്‍ പതിനെട്ട് പ്രാമുഖ്യം നേടുന്നു.
janmabhumi

No comments: