നാം സ്വയം ചിന്തിച്ചുനോക്കിയാല്‍ മനസ്സിലാകും നമുക്കുതന്നെ എന്തെല്ലാം ദൗര്‍ബല്യങ്ങളുണ്ട്! നമ്മുടെ വാക്കുകളില്‍ എപ്പോഴെല്ലാം നമ്മുടെ ദൗര്‍ബല്യങ്ങള്‍ സ്വാധീനിക്കാറുണ്ട്. സ്വന്തം വാക്കുകളിലെ സത്യസന്ധത നമുക്ക് മാത്രമല്ലെ അറിയാനാകു. അതുപോലെ തന്നെ മറ്റുള്ളവരുടെ വാക്കുകളുടെ സത്യസ്ഥിതിയും അവര്‍ക്കു മാത്രമേ അറിയാനാകു. എന്നുള്ളതുകൊണ്ടുതന്നെ ഒരു വ്യക്തിയെ കുറിച്ചായാലും ഒരു ഗ്രന്ഥത്തെ കുറിച്ചായാലും ഒരു അനുഷ്ഠാനത്തെ കുറിച്ചായാലും നമുക്ക് സ്വയം എന്ത് അനുഭവം ഉണ്ടോ അതുമാത്രമേ നമുക്ക് ആത്മവിശ്വാസത്തോടെ പുറത്തു പറയുവാന്‍ സാധിക്കുകയുള്ളു. അല്ല എങ്കില്‍ നാം പ്രചരിപ്പിക്കുന്ന കള്ളങ്ങളിലൂടെ നമ്മളും കള്ളന്മാരാകും. ഓം
No comments:
Post a Comment