*🌅 ആർഷജ്ഞാനം 🌅*
*ആയുരാരോഗ്യവും*
*നാരായണീയവും.....*
*(സ്വാമി നിര്‍മ്മലാനന്ദഗിരി മഹരാജ്)*
*“നാരായണീയം പരിചയപ്പെട്ടപ്പോള്‍ മുതല്‍ പൂര്‍ണ്ണമായും ഭാരതീയ ചിന്തയെ ദൈവവ്യപാശ്രയ ചികിത്സയുടെ സമുജ്ജ്വലമായ ഒരു കൃതി എന്നാണ് തോന്നിയിട്ടുള്ളത്.. ഭാരതീയ ചിന്തക്ക് എല്ലാ ദര്‍ശന സവിശേഷതകളിലും സമുജ്ജ്വലമായി വ്യക്തിയുടെ ആരോഗ്യവും, കുടുംബത്തിന്റെ, സമുദായത്തിന്റെ, ഗോത്രത്തിന്റെ, സമൂഹത്തിന്റെ, ദേശത്തിന്റെ ആരോഗ്യവും, പ്രധാന്യമുള്ള വിഷയമാണ്..*
*അപഗ്രഥനാത്മക പഠനങ്ങളുടെ നീര്ച്ചുഴിയിലകപ്പെട്ട് നട്ടം തിരിഞ്ഞ പാശ്ചാത്യ സമ്പ്രദായങ്ങളുമായി കൈ കോര്‍ത്തു കഴിഞ്ഞ ഭാരതീയ ചിന്തക്ക് ഇനിയും ആ ആരോഗ്യം വീണ്ടെടുക്കുവാന്‍ കഴിയുമോ എന്ന് ഇന്ന് സംശയമാണ്..*
*സമഗ്രമായ ചിന്തയുടെയും എല്ലാ വ്യത്യസ്ഥകളിലും സമഗ്രമായി ഒന്നിനെ കണ്ടെത്തുവാന്‍ അന്തര്‍മുഖമായി അന്വേഷിച്ചവരുടെ തപസ്സിന്റെയും ഫലമാണ് ലോകത്തിനു സമഗ്രമായ ദര്‍ശനങ്ങള്‍ നല്‍കിയിട്ടുള്ള ഭാരതീയ ചിന്ത..*
*ഒന്നിനെ പലതാക്കുന്ന ചിന്തകളിലൂടെയാണ് വൈദ്യവും, ആധ്യാത്മികതയും പാശ്ചാത്യന്റെ കരവിരുതില്‍ സഞ്ചരിച്ചത്..അതിനെയാണ് നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.. അതിലേക്കു ഭാരതീയ ചിന്തയെ മൊഴിമാറ്റി എടുക്കുവാനാണ് കഴിഞ്ഞ ഒരു നൂറു വര്‍ഷമായി ഭാരതത്തിലെ ആധ്യാത്മിക ആചാര്യന്മാര് പോലും തപസ്സില്ലാതെ അദ്ധ്വാനിച്ചുകൊണ്ടിരിക്കുന്നത്....*
*രോഗങ്ങളെ ഭാരതീയ വൈജ്ഞാനികര്‍ കണ്ടിട്ടുള്ളത്, പൂര്‍വ്വജന്മകൃതങ്ങള്‍ ആയ പാപ സഞ്ചയങ്ങളില് നിന്ന് മാത്രമാണ്..പാപങ്ങള്‍ക്കുള്ള പരിഹാരം എല്ലാ ഔഷധങ്ങള്‍ക്കും ഉപരി പ്രായശ്ചിത്തമാണ്..*
*ഹിംസാസ്തേയാന്യതാകാമം പൈശൂന്യം പരുഷാനൃതേ,. സംഭിന്നാലാപം വ്യാപാദമഭിധ്യാ ദൃഗ്വിപര്യയം..... ദശവിധ പാപങ്ങള്‍--പാപങ്ങളുടെ എല്ലാം പിന്നില്‍ അഭിശാപം എന്നൊരു ഇതിവൃത്തം ഉണ്ട്..*
*അഭിശാപം ഇല്ലാതെ ഒരു രോഗവും ആവിര്ഭവിക്കയില്ല, എന്നുള്ളതാണ് ചിരന്തന സത്യം.. ഏകമായ ഒരു ആത്മാവ് മാത്രം ഉണ്ടായിരിക്കുമ്പോള്‍,, ഏകമായ ഒരു മനസ്സിലേക്ക് മനസ്സ് വികസിക്കുമ്പോള്‍, തന്റെ ദേഹബോധത്തിലൂന്നി വിഷയരാഗം കൊണ്ട് വസ്തുക്കളുമായി തന്മയീഭവിച്ചു മായാവൃതമായി വിഭ്രമങ്ങളില്‍ പലതാണ് ഉണ്ടാക്കുന്നത്.... എന്തായാലും നിങ്ങള്‍ വിചാരിക്കുന്നതുപോലെ ഭട്ടതിരിക്ക് വാതം ഉണ്ടായിരുന്നു എന്നും വാതരോഗിയായ ഭട്ടതിരി വാതം മാറാന്‍ ഭഗവാനെ ഭജിച്ചുവെന്നും ഞാന്‍ വിശ്വസിക്കുന്നില്ല..*
*ആത്മസമ്പന്നനായ ഭട്ടതിരി പൂര്‍ണ്ണ ആരോഗ്യവാന്‍ ആയിരുന്നുവെന്നും, തന്റെ സമസൃഷ്ടങ്ങളുടെ രോഗങ്ങളെ ആത്മൈക്യം വന്ന ഭട്ടതിരി തന്റെതായി കണ്ടുവെന്നും തന്റെ സമസൃഷ്ടങ്ങളുടെ രോഗങ്ങളെ മാറുന്നതിനു വേണ്ടി താന്‍ തന്നെയാണ് അതെന്നു ഓര്‍ത്തു സമഷ്ടി മനസ്സില്‍ നിന്നുകൊണ്ട് ഭട്ടതിരി പ്രാര്‍ത്ഥിച്ചുവെന്നും, മാത്രമേ ഞാന്‍ വിശ്വസ്സിക്കുന്നുള്ളൂ..*
*പൂന്താനത്തിന്റെ ഭക്തി കാവ്യത്തെ പരിശോധിക്കുവാന്‍ മടിച്ചു എന്ന് വള്ളത്തോള്‍ എഴുതുമ്പോള്‍, ഭട്ടതിരിക്ക് അങ്ങനെ ഉണ്ടാവില്ല , കാരണം ഭട്ടതിരി അതിനു എത്രയോ മുന്‍പാണ് തന്റെ കഴിവുകള്‍ തെളിയിച്ചു കഴിഞ്ഞത്.. ഭട്ടതിരിയുടെ ഗുരുഭക്തിക്കു എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്.. അവിശ്വാസം പാപമാണ് എന്ന് എനിക്കൊരു അഭിപ്രായം ഉണ്ട്..ഉത്തമന്മാര് മറ്റൊരാളെ പഴി പറഞ്ഞല്ല, അവരെ മാറ്റാന്‍ ശ്രമിക്കുന്നത്.. മായാവൃതമാകുമ്പോള്, ഏതു മനസ്സും, തെറ്റിലേക്ക് വഴുതുമെന്നറിയുന്ന ഉത്തമന്മാര് എല്ലാത്തിനെയും ഒന്നായി കാണുമ്പോള്‍, ആത്മവിസ്മൃതിയാണ് ലോകത്തിലെ എല്ലാ തെറ്റുകളുടെയും കാരണമെന്ന് തിരിച്ചറിയുന്നിടത്ത് മാത്രമാണ് അദ്വൈതം വിളയുന്നത്....*
🕉🕉🕉

No comments:
Post a Comment