Sunday, September 16, 2018

അഷ്ട്ടവ ക്രഗീത selected verses translation from a Tamil discourse

അജ്ഞാനത്തിൽ നിന്ന് ഉടലെടുക്കുന്ന ഈ നിലകളെല്ലാം മിഥ്യയാണ്. വന്നു പോകുന്നതാണ്. നമ്മുടെ മനസ്സിൽ എന്തു വികാരം വന്നാലും അത് കുറച്ചു നേരം നിലനിന്നു പിന്നീട് മറഞ്ഞു പോകുന്നു. നമ്മുടെ ശരീരം തന്നെ നോക്കു ഒരു സമയത്ത് വ്യാധികളാൽ കഷ്ടപ്പെടുന്നു പിന്നീട് ആരോഗ്യം വീണ്ടെടുക്കുന്നു. ഈ അവസ്ഥകൾ എല്ലാം വന്നു പോയി നിൽക്കുന്നു. മനസ്സിന്റെ പല അവസ്ഥകൾ നോക്കിയാൽ ചിലപ്പോൾ രജോ ഗുണം  ചിലപ്പോൾ തമോഗുണം ചിലപ്പോൾ സത്വഗുണം വന്ന് പോയി നിൽക്കുന്നു. ഇവയെല്ലാം മിഥ്യ ആണ്.

ചില നേരങ്ങളിൽ ധ്യാനം കഴിഞ്ഞ് മനസ്സിന് നല്ല സുഖം അനുഭവപ്പെടുന്നു എത്ര നേരത്തേയ്ക്ക് ആണ് ആ സുഖം നിലനില്ക്കുന്നത് . കുറച്ചു കഴിയുമ്പോൾ അത് നഷ്ടമാകുന്നു. നിങ്ങൾ വിതയ്ക്കുന്നത് നിത്യമായ കാര്യങ്ങളിൽ അല്ല. അനിത്യമായ കാര്യങ്ങളിൽ ആണ്.

എല്ലാം ഏതിൽ ഉദിച്ച് നിലനിന്ന് അസ്തമിക്കുന്നുവോ എല്ലാത്തിനും ആധാരമായ ആ വസ്തുവിൽ മാറ്റങ്ങളൊന്നും ഇല്ല. അതിൽ ഒന്നും ചേർക്കുകയോ കുറയ്ക്കുകയോ വേണ്ട. അത് ആനന്ദസ്വരൂപം ആണ്. ഗുരുനാഥൻ ചെയ്യുന്നതെന്തെന്നാൽ നമ്മുടെ ശ്രദ്ധ അതിലേയ്ക്ക് തിരിക്കുന്നു. ശ്രദ്ധ അതിൽ വന്ന് അത് ഉള്ളിൽ ദ്രഡമാകണം. ജീവിതത്തിൽ എത്ര വലിയ കൊടുംകാറ്റടിച്ചാലും ആ സ്വരൂപത്തിൽ നിന്ന് ശ്രദ്ധ അകലാതെ നോക്കണം. നമ്മളോരോത്തർക്കും ജീവിതത്തിൽ വന്നു പെടുന്ന അനുഭവങ്ങൾ ഉണ്ട് . ഒരോരുത്തർക്കും  reserve ചെയ്ത് വച്ചിരിക്കുന്ന പോലെ. അതെന്തും ആയി കൊള്ളട്ടെ സ്വരൂപത്തിൽ ശ്രദ്ധ ഉറപ്പിച്ച് നിയതിക്കനുസരിച്ച് സന്തോഷത്തോടെ ജീവിയ്ക്കൂ.

ശ്രീരാമനും കൃഷ്ണനും ഈ ലോകത്ത് അവതാരം എടുത്തത് ധർമ്മത്തെ സ്ഥാപിക്കാനാണ് എങ്കിലും അവർക്കും ജീവിതത്തിന്റെ കഷ്ടപ്പാടുകളിൽ നിന്നും മുക്തിയില്ലായിരുന്നു. രമണമഹർഷിയോട് ഒരു ഭക്തൻ പറഞ്ഞു കുടുംബത്തിൽ വല്ലാത്ത ബുദ്ധിമുട്ടാണ് സ്വാമി ഞാൻ എല്ലാം ത്യജിച്ചു വന്നിരിക്കയാണ്. അദ് ദേഹം പറഞ്ഞു ഞാനും എല്ലാം ത്യജിച്ചാണ് വന്നത് എന്നാൽ നോക്കൂ ഇപ്പോൾ എത്ര വലിയ കുടുംബമായി. എല്ലാം ത്യജിച്ച് മലയുടെ മുകളിൽ ഒരു ഗുഹയിൽ ഇരുന്നു. അതും വിട്ടു. പിന്നീട് ഒരിടം ചെന്നു അവിടെ സ്കന്ദാശ്രമം വന്നു. പിന്നെ അതും ഒഴിഞ്ഞു. കീഴെ വന്നു അവിടെ അതിലും വലിയ ഒരു ആശ്രമം വന്നു. അതിനാൽ പ്രാരാബ്ധത്തെ വിട്ടിട്ട് ഓടി ഒളിക്കാം എന്ന് വിചാരിക്കണ്ട. അത് അതിന്റെ പാട്ടിന് വന്നു പോകട്ടെ. പ്രകൃതിയിൽ ഇതെല്ലാം ഉണ്ടാകും അതൊക്കെ എന്തിനാണ് നിങ്ങൾ സ്വയം ചുമക്കുന്നത്.

Nochurji

No comments: