👏
ആകെ ഉള്ളത് പുരുഷന് ആണ്. ആ പുരുഷന്റെ മൂന്നു ഭാവങ്ങള്‍ (കാഴ്ചപ്പാടുകള്‍) ആണ് ക്ഷരപുരുഷന്‍, അക്ഷരപുരുഷന്‍, പുരുഷോത്തമന്.
ക്ഷരം എന്നാല്‍ ക്ഷയിച്ചുപോകുന്നത്; അതായത് പ്രകൃതി അഥവാ ഈ ശരീരം. അത് ഉണ്ടായി, നിലനിന്ന് മറയുന്നത്. എന്നാല്‍ അതും പുരുഷന് തന്നെ, പുരുഷന്റെ ശരീരം എന്നും പറയാം.
ഈ ശരീരത്തിന്റെ ചേതനാദായകന് ആണ് അക്ഷരപുരുഷന്‍ എന്നു വിളിക്കുന്ന ചൈതന്യം അഥവാ ആത്മാ. ഏതൊന്നുളളതുകൊണ്ട് എല്ലാം അറിയപ്പെടുന്നോ (കാണുക, കേള്‍ക്കുക, മണക്കുക, രുചിക്കുക, സ്പര്‍ശിക്കുക എന്നതും അതിന്റെ മൂലമായ മനസ്സും) ആ ഉളളത് അക്ഷരപുരുഷന്‍; അത് അവിനാശി ആകയാല്‍ അക്ഷരപുരുഷന്‍ എന്നു വിളിച്ചു.
ഈ 'ഉള്ളതായ' അക്ഷരപുരുഷനെ (ശരീരത്തിനുള്ളിലിരിക്കുന്നു എന്നു തല്ക്കാലം ബോധിക്കുന്നത്), അഥവാ ഈ ശരീര-മനേന്ദ്രിയങ്ങളുടെ ചേതനാസ്വരൂപത്തെ ശരിക്കും ബോധിച്ചുകഴിഞ്ഞാല്‍ അതുതന്നെ തന്നിലും സകല പ്രാണികളിലും, പഞ്ചഭൂതങ്ങളിലുമെല്ലാം ചേതനയായി നിറഞ്ഞുനില്ക്കുന്നത് അറിയാറാകും. സര്‍വ്വം നിറഞ്ഞുനില്ക്കുന്ന ഈ ചേതനാദര്ശനം ആണ് പുരുഷോത്തമന് അഥവാ ഉത്തമപുരുഷന്.
അതായത് 'അന്യം' ഇല്ലാത്ത, സര്‍വ്വം നിറഞ്ഞു പരിലസിക്കുന്ന ഒരു 'ഞാന്‍'.
ഭഗവാന് കൃഷ്ണന് എവിടെയൊക്കെ 'ഞാന്‍' എന്നു പറഞ്ഞിട്ടുണ്ടോ, അവിടെയെല്ലാം ഇപ്പറഞ്ഞ ഞാനിലിരുന്നുകൊണ്ടാണ് (അന്യമില്ലാത്ത, വ്യക്തിത്വമില്ലാത്ത പുരുഷോത്തമന്) പറഞ്ഞിരിക്കുന്നത് എന്നറിയണം. ആ കൃഷ്ണന് യാദവകുലത്തില്‍ പിറന്ന ദേവകീവസുദേവന്മാരുടെ പുത്രന് അല്ല, അര്‍ജ്ജുനന്റെ തേരാളിയായ കൃഷ്ണന് അല്ല, ജനിച്ചതോ മരിച്ചതോ ആയ കൃഷ്ണന് അല്ല, ജനനമരണശൂന്യമായ അഹം ആണ്. അഹം ബ്രഹ്മ അസ്മി!

👏👏👏👏👏
No comments:
Post a Comment