Monday, January 07, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 5

നത്വേവാഹം ജാതു നാശം
ന ത്വം നേ മേ ജനാധിപ:
ന ചൈവ ന ഭവിഷ്യാമ:
സർവ്വേ വയമതപരം.
ഇനിയൊക്കെ അത്ഭുതകരമായ ശ്ലോകങ്ങളാണ്. ഭഗവാൻ പറയണത് ഞാൻ ഇല്ലാത്ത ഒരു കാലഘട്ടം എന്നത് ഉണ്ടായിട്ടേ ഇല്ല. ഞാൻ എന്നു വച്ചാൽ കൃഷ്ണനല്ല എല്ലാരും . ഞാൻ ഇല്ലാത്ത ഒരു കാലഘട്ടം ആർക്കും ഊഹിക്കാൻ പറ്റില്ല. എപ്പോഴും ഉള്ള വസ്തു ആണ് ഞാൻ. ഞാൻ ഇല്ല എന്ന് ആർക്കെങ്കിലും ഊഹിക്കാൻ പറ്റുമോ? ഇല്ല്യാ എന്ന് ഊഹിക്കണവൻ ആരാ ? ഉണ്ടായിട്ടല്ലെ ഊഹിക്കാൻ പറ്റുള്ളൂ. ഇപ്പൊ ഞാൻ ഇല്യാ എന്നുള്ളത് പറയാനേ പറ്റില്ല. എപ്പോഴും ഉണ്ടായിരുന്നു.അതു കൊണ്ട് മരിക്കാൻ പറ്റില്ല ശാശ്വത വസ്തുവാണ്. ഞാൻ മാത്രമല്ല നീയും. കൃഷ്ണൻ തന്നെ മാത്രം പറഞ്ഞു വച്ച് ഏതോ ഭഗവൻ എന്നു വിചാരിക്കണ്ട. ആത്മ , ഹേ അർജ്ജുന നീയും ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നില്ല. സദാ ഉള്ള വസ്തുവാണ്. നീയും ഞാനും മാത്രമല്ല ഇവിടെ നിക്കണ രാജാക്കന്മാരൊക്കെ ഉണ്ടല്ലോ അവരൊക്കെ ശാശ്വത ആത്മവസ്തുക്കളാണ്, ആത്മസ്വരൂപികളാണ്. അവർക്കൊന്നും ക്ഷയം ഇല്ല. അവരൊന്നും ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നില്ല. നമ്മളൊക്കെ ഇനി ഭാവിയില് ഇല്ലാത്ത ഒരു കാലം വരുകയും ഇല്ല. എങ്ങനെ സാധിക്കും? ഉണ്ട് എന്ന അനുഭവ രൂപമായ ഉണർവ് ആണ് ആത്മ. അതിന് ഇല്ലാതാവാൻ പറ്റില്ല. ഇനി ആ ഗംഭീരമായ തത്ത്വം ഒക്കെ ഭഗവാൻ പറയാൻ പോണൂ.
( നൊച്ചൂർ ജി- പ്രഭാഷണം)
Sunil Namboodiri 

No comments: