Thursday, January 10, 2019

വിഷ്ണു സഹസ്രനാമം🙏🏻*_
     🕉  _*ഓം നമോ നാരായണായ*_ 🕉
*~~~~~~~~~~~~~~~~~~~~~~~~*
             _*🍃ശ്ലോകം 62🍃*_
〰〰〰〰〰〰〰〰〰〰〰
*ത്രിസാമാ സാമഗഃ സാമ*
*നിർവ്വാണം ഭേഷജം ഭിഷക്*
*സന്ന്യാസകൃച്ഛമഃ ശാന്തോ*
*നിഷ്ഠാ ശാന്തിഃ പരായണം*

*അർത്ഥം*

മൂന്നു സാമങ്ങളെക്കൊണ്ടു സ്തുതിക്കപ്പെടുന്നവനും, സാമവേദത്തെ ഗാനം ചെയ്യുന്നവനും, സാമവേദത്തിന്റെ തന്നെ രൂപമുള്ളവനും, ഒരു ദുഃഖവുമില്ലാത്ത പരമാനന്ദാവസ്ഥയും, പുനർജന്മമില്ലാത്ത മോക്ഷം തരുന്ന ദിവ്യൗഷധമായവനും, രോഗശമനം വരുത്തുന്ന മഹാ വൈദ്യനായ ധന്വന്തരീ മൂർത്തി ആയവനും, പരമ ഭക്തന്മാരെ സന്ന്യാസാശ്രമം സ്വികരിപ്പിക്കുന്നവനും, സന്ന്യാസിമാരുടെ ധർമ്മമായ ശമം ആയവനും, എല്ലാ ജീവികളിലും ശാന്തമായി സ്ഥിതി ചെയ്യുന്നവനും, എല്ലാ ഭൂതങ്ങളുടേയും നിവാസ സ്ഥാനമായവനും, അവിദ്യ നിശ്ശേഷമില്ലാത്ത പരമ ശാന്തി ആയവനും, പരായണമായ (അത്യുൽകൃഷ്ട സ്ഥാനമായ) വിശ്വാത്മാവായവനും വിഷ്ണുതന്നെ.

*575. സാമഗഃ*
സാമഗാനം ചെയ്യുന്നവന്‍.
*576. സാമ*
സാമവേദ സ്വരൂപമായവന്‍.
*577. നിർവ്വാണം*
സകല ദുഃഖങ്ങളൊടുങ്ങിയതും പരമാനന്ദ സ്വരൂപവുമായവന്‍.
*578. ഭേഷജം*
സംസാര രോഗത്തിന്‍ ഔഷധമായവന്‍.
*579. ഭിഷക്*
സംസാര രൂപമായ രോഗത്തില്‍ നിന്ന് വിമുക്തിക്കുള്ള പരാവിദ്യ ഉപദേശിച്ചവന്‍.
*580. സന്ന്യാസക‍ൃത്*
മോക്ഷത്തിനു വേണ്ടി നാലാമത്തെ ആശ്രമമായ സന്ന്യാസത്തെ ഏർപ്പെടുത്തിയവന്‍.
*581. ശമഃ*
എല്ലാ പ്രാണികളേയും ശമിപ്പിക്കുന്നവന്‍.
*582. ശാന്തഃ*
വിഷയ സുഖങ്ങളില്‍ അനാസക്തന്‍.
*583. നിഷ്ഠാ*
പ്രളയ കാലത്തില്‍ എല്ലാ പ്രാണികളും ആരില്‍ സ്ഥിതി ചെയ്യുന്നുവോ അവന്‍.
*584. ശാന്തിഃ*
സമ്പൂർണ്ണമായ അവിദ്യയുടെ നിവ‍ൃത്തിയായ ബ്രഹ്മസ്വരൂപന്‍.
*585. പരായണം*
പുനരാവ‍ൃത്തിയുടെ ശങ്കയില്ലാത്ത പരമമായ അയനം (സ്ഥാനം). പരമമായ അയനത്തോടുകൂടിയവന്‍.
*586. ശുഭാംഗഃ*
സുന്ദരമായ ശരീരത്തെ ധരിക്കുന്നവന്‍.

No comments: