Tuesday, January 08, 2019

*🔥വിവേക സ്പർശം🔥*

 *_ചോദ്യം: "പൂജാദികൾക്ക് മതത്തോടുള്ള ബന്ധമെന്താണ് സ്വാമിജി ?"_*

 *ഉത്തരം: "പൂജാദികൾ മതത്തിന്റെ 'ഹരിശ്രീ' യാണ് .ലോകത്തിന്റെ ഇന്നത്തെ നിലയ്ക്ക് അവ തികച്ചും അനുപേക്ഷണീയങ്ങളാണ്. കൂടുതൽ നൂതനങ്ങളും ശുദ്ധങ്ങളുമായ ചടങ്ങുകൾ നാം ജനങ്ങൾക്ക് കൊടുക്കണമെന്ന്മാത്രം. ചിന്തകന്മാരുടെ ഒരുസംഘം വേണം ഇതുചെയ്യാൻ ഏറ്റെടുക്കുക. പഴയ ചടങ്ങുകൾ കളഞ്ഞു, പകരം ആ സ്ഥാനത്ത് പുതിയവ ഏർപ്പെടുത്തണം."*

 *_ചോദ്യം: " അപ്പോൾ അങ്ങ് ചടങ്ങുകളുടെ നിരസനം ഉപദേശിക്കുന്നു, അങ്ങനെയല്ലേ?"_*

 *ഉത്തരം: " അല്ല, എൻറെ മുദ്രാവാക്യം നിർമ്മാണമാണ്, നിർമ്മാർജ്ജനമല്ല. ഇപ്പോൾ നടപ്പിലുള്ള ചടങ്ങുകളിൽനിന്ന് പുതിയവ രൂപപ്പെടുത്തിയെടുക്കണം. സകലതിലും അനന്തമായ വികസനസാധ്യതയുണ്ട് ;അതാണെന്റെ വിശ്വാസം. ഒരണുവിന്റെ പിന്നിൽ പ്രപഞ്ചത്തിലെ മുഴുവൻ ശക്തിയുമുണ്ട്. ഹിന്ദു വർഗ്ഗത്തിന്റെ ചരിത്രത്തിലാകമാനം വിധ്വംസനപ്രവയത്നം ഒരിക്കലുമുണ്ടായിട്ടില്ല; നിർമ്മിതിമാത്രം. ഒരുകൂട്ടർ നശിപ്പിക്കാനൊരുങ്ങി, അവർ ഭാരതത്തിൽ നിന്ന് പുറത്തെറിയപ്പെട്ടു; അവരാണ് ബൗദ്ധന്മാർ. നമുക്ക് അനവധി പരിഷ്കർത്താക്കൾ ഉണ്ടായിട്ടുണ്ട് - ശങ്കരൻ, രാമാനുജൻ, മധ്വൻ, ചൈതന്യൻ - ഇവർ ഗംഭീരൻമാരായ പരിഷ്കർത്താക്കളായിരുന്നു;അവരെപ്പോഴും നിർമ്മാണോത്സുകരായിരുന്നു ;അവർ തങ്ങളുടെ കാലങ്ങളിലെ പരിസ്ഥിതികളനുസരിച്ച് പടുത്തുകെട്ടി. ഇതാണ് നമ്മുടെ സവിശേഷമായ പ്രവർത്തനമാർഗ്ഗം. ആധുനിക പരിഷ്കർത്താക്കളെല്ലാം യൂറോപ്യന്മാരുടെ വിധ്വംസകമായ പരിഷ്കരണരീതി സ്വീകരിച്ചിരിക്കുന്നു. അത് ആർക്കും ഒരു ഗുണവും ചെയ്യില്ല ,ചെയ്തിട്ടുമില്ല. ഒരിക്കലേ ഒരു നവീന പരിഷ്കർത്താവ് നിർമാണാത്മകനായിരുന്നുള്ളൂ; ആ ആളാണ് രാജാറാം മോഹൻറോയ്. ഹിന്ദു ജനതയുടെ പുരോഗതി വേദാന്തതത്ത്വങ്ങളുടെ സാക്ഷാത്കാരത്തിനഭിമുഖമായിട്ടായിരുന്നു. ഭാരതീയ ജീവിതത്തിന്റെ ചരിത്രമെല്ലാം,സൗഭാഗ്യദൗർഭാഗ്യങ്ങളിൽക്കൂടി വേദാന്താദർശം സാക്ഷാത്കരിക്കുവാനുള്ള പ്രയത്നമാണ് .വേദാന്തലക്ഷ്യത്തെ സ്വീകരിക്കാത്ത പരിഷ്കരണസംരംഭങ്ങളോ മതങ്ങളോ ഉണ്ടായപ്പോഴൊക്കെ,അവ തവിടുപൊടിയാക്കപ്പെട്ടിട്ടുണ്ട്.''*

*_ചോദ്യം: " ഇവിടത്തെ അങ്ങയുടെ പ്രവർത്തനപരിപാടി എന്താണ്?"*_

 *ഉത്തരം: " എൻറെ പദ്ധതി നാട്ടിൽ നടപ്പിൽവരുത്തുവാൻ രണ്ടു സ്ഥാപനങ്ങൾ സ്ഥാപിക്കണമെന്നുദ്ദേശിക്കുന്നു - ഒന്നു മദ്രാസിലും, ഒന്നു കൽക്കത്തയിലും. പുണ്യവാന്റേയും പാപിയുടെയും  ജ്ഞാനിയുടെയും മൂഡന്റേയും, ബ്രാഹ്മണന്റേയും പറയന്റേയും ദൈനംദിനജീവിതത്തിൽ വേദാന്താദർശങ്ങൾ നടപ്പിൽ വരുത്തുകയെന്നതാണ് ചുരുക്കത്തിൽ ആ പദ്ധതി."🔥*
 *_(വിവേകാനന്ദസാഹിത്യസർവ്വസ്വം ഭാഗം ആറ് പേജ് 489

No comments: