ശ്രീകൃഷ്ണ സങ്കല്പം*
*(സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്)*
*ഭാഗം - 05*
*തൻ്റെ സഹപാഠിയെ നോക്കി ഒന്നു ചിരിക്കാൻ, തൊട്ടടുത്തിരുന്നവന് - സ്ളേറ്റുപെൻസിലില്ലാത്തതുകൊണ്ട് എഴുതാതിരിക്കുന്ന അവന് - തൻ്റെ കല്ലുപെൻസിൽ ഒന്നൊടിച്ചു കൊടുക്കാൻ.*
*അർത്ഥശാസ്ത്രങ്ങൾ മുഴുവൻ പഠിച്ചിട്ട് ലാഭനഷ്ടങ്ങൾ നോക്കിയിട്ടുപോകുന്നവൻ ജീവിതത്തിൽ ഒരിക്കലും ആനന്ദം അനുഭവിക്കുന്നവനല്ല.ഹൃദയം നിറയുന്നത് ബുദ്ധിമറയുന്ന മുഹൂർത്തങ്ങളിൽ മാത്രമാണ്.വൈകാരിക സാക്ഷരതയുടെ (ആയവരുടെ പദം emotional literacy എന്നാണ്)അനുഭൂതികൾ ഇന്ത്യയിൽ ഒരിക്കലും അമ്മാതിരി ആളുകൾക്ക് ലഭിക്കില്ല.ആ അമ്മ സ്വാമിജിയോടുപറഞ്ഞു: വൈകാരിക സാക്ഷരതയുടെ അന്തരിന്ദ്രിയ മണ്ഡലങ്ങളിൽ മാത്രമേ ഈ ഗോവർദ്ധനത്തിൻ്റെ താഴ് വാരയിലിരുന്ന് നിങ്ങൾക്ക് കണ്ണനെ അറിയാൻ കഴിയു.നിങ്ങൾക്ക് അത് പഠിക്കണമെങ്കിൽ മഴ പെയ്യുന്നത് മല തടഞ്ഞിട്ടാണെന്ന് പറഞ്ഞു പഠിപ്പിക്കണം. അപ്പോൾ സ്വാമിജി ചോദിച്ചു: പ്രകൃതിയുമായി ഇത്രയേറെ സമരസപ്പെടുന്ന വൈകാരികസാക്ഷരതയുടെ അന്തരിന്ദ്രയദൃഷ്ടിയിൽ ഒരു തേജഃപുഞ്ജംപോലെ ഉയരുന്നതാണ് അപ്പോൾ കൃഷ്ണൻ, അല്ലേ?ഉത്തരം പറയാതെ അമ്മ വഴുതിമാറി.*
*വീണ്ടും പറഞ്ഞു:"ഓരോ ഗോപാംഗനയും ഓടിയെത്തുകയും ആ ഗോപാംഗനമാരെല്ലാം തങ്ങളുടെ വീട്ടിൽ ഉണ്ടായിക്കുകയും ഗോപികാവൃന്ദത്തോടൊപ്പം രാസകേളിയാടുകയും ചെയ്യുമ്പോൾ (പശു,വാക്ക്,ശ്രുതി,ജീവാത്മാവ് എല്ലാം ഗോപിയാണ് - മേദിനി - അമരകോശം ഇവവെച്ച്.അതൊക്കെ അവർ ഉദ്ധരിച്ചു) ജീവാത്മ - പരമാത്മ സംശ്ലേഷണത്തിൻ്റെ അപൂർവ്വതലങ്ങളിലേക്കുയരുന്ന ആ കണ്ണനെ നിങ്ങൾ അറിഞ്ഞിട്ടുണ്ടോ എന്നാണ് ചോദിച്ചത്? ആ ചർച്ച ഒരുമണിക്കൂറോളം നീണ്ടു എന്നാണ് സ്വാമിജിതന്നെ പറഞ്ഞത്.*
*അപ്പോൾ ബാലലീല,പ്രകൃതിലീല,ഉദാരമായ ജീവാത്മ - പരമാത്മസംശ്ലേഷണമൊരുക്കുന്ന ലീല.............*
*"കിങ്ങിണിയും മുരളിയും കൈവെടിഞ്ഞ് കുരുക്ഷേത്രസംഗരത്തിൽ സാരഥിയായി വളർന്ന ദേവൻ താണുനിന്ന് കുചേലൻ്റെ കാലു രണ്ടും കഴുകുന്നതായ ലീല............"*
*ഇതിലേതാണ് കൃഷ്ണൻ?എല്ലാമാണ്.എന്നാൽ ഒന്നുമല്ല..........*
*ലോകത്തിന് കൃഷ്ണനും കൃഷ്ണസങ്കല്പവും നൽകിയ ആയിരമായിരം പാരസ്പര്യങ്ങളുണ്ട്.ഭാരതത്തിന് ലോകത്തോടുകൊടുക്കാവുന്ന ഏറ്റവും വലിയ പാരസ്പര്യം - ശൈശവത്തോട് ആദരപൂർവ്വം ലോകം കൊടുക്കുന്ന പാരസ്പര്യങ്ങളത്രയും - കണ്ണൻ്റെ ബാലലീലയിൽനിന്നുയർന്നതാണ്.സഹപാ ഠികൾ തമ്മിലുള്ള പാരസ്പര്യത്തിൻ്റെ ഉദാത്തവും അനുമേയവുമായലോകം കണ്ണൻ തന്നതാണ്.ഒരു ദരിദ്രൻ ഒരുപിടി അവിലുമായി എത്തുമ്പോൾ അവൻ്റെ പാദം കഴുകി, വിളിച്ചാദരിച്ചിരുത്തി അവനറിയാതെ അവന് സൗഭാഗ്യാതിരികേങ്ങളത്രയും നൽകി- സാന്ദീപനിയുടെ സാധനാലയത്തിൽ വെച്ചുണ്ടായ സൗഹൃദം മറക്കാതെ.*
*സഹപാഠികൾ തമ്മിലുള്ള പാരസ്പര്യം ഏതു രാജ്യത്തേക്കാളുമേറേ ഈ രാജ്യത്തിന് വാഴ്ത്തി നൽകിയത് ഈ കണ്ണൻ്റെ അപദാനങ്ങളിൽ നിന്നാണ്.ആധുനികനെഴുതിയത്.....*
*"ഒരുമിച്ചൊരു ബഞ്ചിലിരുന്നില്ലല്ലോ നമ്മൾ*
*മരണം വിരിക്കുന്ന* *മുട്ടനാമിട്ടില്ലല്ലോ."*
*എന്നാണ്. അതാണ് ഇന്ന് നിങ്ങളുടെ സൗഹൃതങ്ങളത്രയും. മരണം വിരിക്കുന്ന മുട്ടയിടുന്ന കലാലയജീവിതത്തിൻ്റെ സ്മരണയും അവിടെ കോറയിട്ട ആട്ടോഗ്രാഫിലെ വാങ്മയങ്ങളും.അതിനുമുന്നിൽ അതുല്യമായ ഒരു സൗഹൃദത്തിൻ്റെ പാരസ്പര്യമത്രയും നൽകി കണ്ണൻ.*( *തുടരും...)*
No comments:
Post a Comment