Tuesday, March 12, 2019

വാത്മീകി രാമായണത്തിൽ ശ്രീരാമൻ ശബരിയെ കാണുന്ന അവസരത്തിൽ ലക്ഷമണനോട് പറയുകയാണ് അനുജാ ഇവൾ എത്ര സുന്ദരിയാണ് എന്ന്. ലക്ഷമണൻ അതിശയത്തോടെ ആലോചിക്കുകയാണ് ശബരി വാർദ്ധ്യക്യം ബാധിച്ച് പല്ല് പോയി ദേഹം ചുക്കിചുളിഞ്ഞ് , തലമുടി നരച്ച്  , പക്ഷേ രാമൻ പറയുന്നു ശബരി സുന്ദരിയാണ് എന്ന് ' ലക്ഷമണൻ ഭഗവാനെ ഒന്ന് സംശയഭാവത്തിൽ നോക്കിയപ്പോൾ രാമൻ പറഞ്ഞ് ഇവളുടെ തപസ്സിനാൽ ഭക്തി വളർന്ന് ശബരി മനസ്സുകൊണ് പരിപക്വയായിരിക്കുന്നു. അതിനാൽ ഇവളാണ് സുന്ദരി. നേരെ മറിച്ച് ശൂർപ്പണഖ തന്റെ യഥാർത്ഥ രൂപം മാറ്റി സുന്ദരിയായി വേഷം മാറി വന്നപ്പോൾ രാമൻ , അവളെ സന്ദരിയായി അംഗീകരിച്ചില്ല കാരണം മനസ്സ് ശുദ്ധമല്ല . ഇവിടെ യാണ് നമ്മളും മനസ്സിലാക്കേണ്ടത് ബാഹ്യ മായി നമ്മൾ സുന്ദരനായ ഭക്തന്റെ വേഷം കെട്ടി എത്ര ക്ഷേത്രത്തിൽ പോയി വന്നാലും മനസ്സ് സുന്ദരമാക്കാൻ ഭക്തി നിറച്ചിലെങ്കിൽ ഭഗവാന്റെ അംഗീകാരം  ലഭിക്കാൻ വളരെ വിഷമമാണ്. അതിനാൽ ഭക്തിയായ പൗഡറിട്ട് മനസ്സിനെ സുന്ദരമാക്കി നിർത്താൻ പഠിക്കണം .

No comments: