Wednesday, March 06, 2019

ശിവാനന്ദലഹരി*

സര്‍വജ്ഞനും ജഗദ്ഗുരുവുമായ ശങ്കരഭഗവത്പാദരുടെ പ്രധാന കൃതികളില്‍ ഒന്നാണ് ശിവാനന്ദ ലഹരി

ശ്ലോകം 1

*കലാഭ്യ‍ാം ചൂഡാലങ്കൃതശശികലാഭ്യ‍ാം നിജതപഃ*
*ഫലാഭ്യ‍ാം ഭക്തേഷു പ്രകടിതഫലാഭ്യ‍ാം ഭവതു മേ |*
*ശിവാഭ്യാമസ്തോകത്രിഭുവനശിവാഭ്യ‍ാം ഹൃദി പുനര്‍*
*ഭവാഭ്യാമാനന്ദസ്ഫുരദനുഭവാഭ്യ‍ാം നതിരിയം || 1 ||*

ഇയം – ഈ; മേ നതിഃ – എന്റെ നമസ്കാരം; ചൂഡ‍ാംലംകൃതശശികലാഭ്യ‍ാം – തലമുടിയിലലങ്കരിക്കപ്പെട്ട ചന്ദ്രക്കലയോടുകൂടിയവരായി; നിജപഃഫലാഭ്യ‍ാം – അന്യോന്യം ചെയ്യപ്പെട്ട തപസ്സിന്റെ ഫലഭൂതരായി; ഭക്തേഷു – ഭക്തന്മാരി‍ല്‍; പ്രകടിതഫലാഭ്യ‍ാം – പ്രകാശിപ്പിക്കപ്പെട്ട മോക്ഷം മുതലായ ഫലത്തോടുകൂടിയവരായി; അസ്തോകത്രിഭുവന ശിവാഭ്യ‍ാം – മൂന്നു ലോകത്തിന്റെയും ഏറ്റവുംമധികമായ മംഗളത്തിന്നു കാരണഭൂതരായി; ഹൃദി പുനര്‍ഭവാഭ്യ‍ാം – മനസ്സി‍‍ല്‍ (ധ്യാനിക്കുന്നതിനാ‍ല്‍ ) വീണ്ടും വിണ്ടും പ്രത്യക്ഷമാവുന്നവരായി; ആനന്ദസ്ഫുരദനുഭവാഭ്യ‍ാം – ആനന്ദത്തോടെ പ്രകാശിക്കുന്ന സ്വരൂപജ്ഞാനത്തോടുകൂടിയവരായിരിക്കുന്ന; ശിവാഭ്യ‍ാം – പാര്‍വ്വതീപരമേശ്വരന്മാര്‍ക്കായ്ക്കൊണ്ട്; ഭവതു – ഭവിക്കുമാറാകട്ടെ.

വേദം തുടങ്ങിയ വിദ്യകളെല്ലാറ്റിന്റേയും സ്വരൂപികളായി, ജടമുടിയില്‍ അലങ്കരിക്കപ്പെട്ട ചന്ദ്രക്കലയോടുകൂടിയവരായി, അന്യോന്യം തങ്ങള്‍ ചെയ്യുന്ന തപസ്സിന് ഒരാള്‍ക്കൊരാ‍ള്‍ ഫലഭൂതരായി സ്വഭക്തന്മാര്‍ക്ക്, ധര്‍മ്മം, മോക്ഷം തുടങ്ങിയ ഫലങ്ങളെ നല്‍കുന്നവരായി, മൂന്നു ലോകത്തിനും അനല്പമായ മംഗളം നല്‍കുന്നവരായി, ധ്യാനിക്കുന്തോറും മനസ്സില്‍ വീണ്ടും വീണ്ടും പ്രത്യക്ഷന്മാരാവുന്നവരായി, ആനന്ദരൂപികളായിരിക്കുന്ന ശ്രീ പാര്‍വ്വതിപരമേശ്വരന്മാര്‍ക്കായ്ക്കൊണ്ട് എന്റെ ഈ നമസ്കാരം ഭവിക്കട്ടെ.

No comments: