Thursday, March 14, 2019

ഏറെ താമസിയാതെ ലോകസഭയിലെയ്ക്കുള്ള തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണല്ലോ ഋഗ്വേദപ്രകാരം ഒരുനല്ല ഭരണാധികാരിയുടെ ലക്ഷണം ഇതാണ്:
ഗോത്രമിദം, ഗോവിദം, വജ്രബാഹും ജയന്തമജ്മജയന്തം ഓജസാ
ഇമമ് സജാതാ അനുവിരയധ്വം ഇന്ദ്രം സഖായോ അനുസംരഭധ്വം
(10 മണ്ഡലം,103.6) 
ഒരു നല്ല ഭരണാധികാരി ആരാണെന്ന് പറയുകയാണ്‌.ആദ്യമായിതന്നെ അയാള്‍ “ഗോത്രഭിത്ത്” അതായത് വര്ഗീയതയെ നശിപ്പിയ്ക്കുന്നവന്‍ ആവണം. അതിന്നു വേണ്ടത് സ്വന്തം ജന്മഭൂമിയുടെ ചരിത്രവും സംസ്കാരവും അറിവുണ്ടാവണം.അതായത് മത ജാതി വിചാരങ്ങള്‍ക്ക് അതിഇതന്‍ ആവണം.അത്രവും പോര “:വജ്ര ബാഹു” ആവണം. അതായത് തനിയ്ക്ക് ഇതില്‍ ജയിക്കാന്‍ വേണ്ട കഴിവും “അജ്മ ജയന്തം” തിര്‍ച്ചയായും ജയിയ്ക്കും എന്ന ഉറപ്പും വേണം.പലപ്പോഴും അനുയായികള്‍ അങ്ങിനെ പറഞ്ഞെന്നു വരും .പലപ്പോഴും സ്വന്തം അനുയായികള്‍ ഒരു പ്രത്യേകമതതോടുള്ള വിരോധികള്‍ ആയേയ്ക്കാം. അവരെ ത്രുപ്തിപ്പെടുതുകയല്ല വേണ്ടത്, പറഞ്ഞു മനസ്സിലാകുകയാണ്.മതിലുകള്‍ കെട്ടല്‍ അല്ല. ഉള്ള മതിലുകള്‍ പൊളിച്ചു മാറ്റല്‍ ആണ് ചെയ്യേണ്ടത്. അങ്ങിനെ ആയാല്‍ ശത്രുക്കള്‍ പോലും “ഓജസാ പ്രണവന്തം” തന്നെ ബഹുമാനിയ്ക്കും.അങ്ങിനെ “വീരയധ്വമ് സംരഭത്വം” എല്ലാവരെയും കൂട്ടി, ഐക്യബോധതോടെ നല്ല സംരംഭങ്ങളില്‍ വ്യാപ്രുതന്‍ ആവുന്ന ഒരാളാണ് ഒരു നല്ല ഭരണാധികാരി.
( എന്റെ സുഹൃത്തായ വേദരത്നം ശ്രി കിഴുമിണ്ടയൂര്‍ കൃഷ്ണന്‍ നമ്ബൂതിരിയോടു കടപ്പാട്)
kadanchatha narayanan

No comments: