*ശിവാനന്ദലഹരി*
*ശ്ലോകം 12*
*ഗുഹായാം ഗേഹേ വാ ബഹിരപി വനേ വാഽദ്രിശിഖരേ*
*ജലേ വാ വഹ്നൌ വാ വസതു വസതേഃ കിം വദ ഫലം |*
*സദാ യസ്യൈവാന്തഃകരണമപി ശംഭോ തവ പദേ*
*സ്ഥിതം ചേദ്യോഗോഽസൌ സ ച പരമയോഗീ സ ച സുഖീ*
ഗുഹായാം – പര്‍വ്വതത്തിലെ ഗുഹയിലോ;
ഗേഹേ വാ – ഗൃഹത്തിലോ;
ബഹിഃ അപി – പുറത്തുതന്നേയോ;
വനേ വാ – വനത്തിലോ;
അദ്രിശിഖരേ – മലയുടെ കൊടുമുടിയിലോ;
ജലേ വാ വഹ്നൗ വാ – വെള്ളത്തിലോ തീയിലോ;
വസതു – (ഒരുവന് ) പാര്‍ത്തുകൊള്ളട്ടെ;
വസതേഃ – വസിച്ചുവന്നാലും;
കിം ഫലം? വദ – എന്തുപ്രയോജനം? പറഞ്ഞാലും;
ശംഭോ! – ശംഭോ!;
യസ്യ അന്തഃകരണം – ഏതൊരുവന്റെ മനസ്സ്;
സദാ അപി – എല്ലാ കാലത്തും;
തവ പദേ – നിന്തിരുവടിയുടെ കാലടികളില്‍ മാത്രം;
സ്ഥിതം ചേത് – പതിഞ്ഞതായി ഭവിക്കുന്നുവോ;
അസൗ യോഗഃ – അതുതന്നെയാണ് യോഗം;
സഃ ച പരമയോഗീ – അവന്‍തന്നെയാണ് അത്യുത്കൃഷ്ടമായ യോഗചര്‍യ്യകളോടുകൂടിയവന്‍ !;
സഃ ച സുഖീ – അവന്‍തന്നെയാണ് സുഖമനുഭവിക്കുവാന്‍ അര്‍ഹനായിത്തീരുന്നത്.
ഗിരിഗഹ്വരത്തിലോ മണിമാളികയിലോ, പുറത്തോ, കാട്ടിലോ, പര്‍വ്വതശിഖരത്തിലോ, ജലത്തിലോ, അഗ്നിയിലോ ഒരുവന് താമസിച്ചുകൊള്ളട്ടെ. അതുകൊണ്ട് എന്തൊരു കാര്യമാണുള്ളത്? ഏതൊരുത്തന്റെ ഹൃദയം നിന്തിരുവടിയുടെ കാലിണകളില്മാത്രം പതിയുന്നുവോ അതുതന്നെയാണ് യോഗം, അവന്‍തന്നെയാണ് യോഗി, അവന്‍തന്നെയാണ് സര്‍വ്വ സുഖങ്ങളുമനുഭവിക്കുന്നവന്‍.
*തുടരും*
*കടപ്പാട്*
No comments:
Post a Comment