തൂലികാ ചിത്രം 12
നാരദൻ കാളിന്ദിയുടെ ഗൃഹത്തിൽ നിന്നിറങ്ങിയപ്പോൾ "സുധർമ്മ " എന്ന അതി മംനാഹരമായ കാര്യാലയം കണ്ടു. രാജ്യസഭാംഗങ്ങളും മന്ത്രിമാരും രാജ്യ കാര്യങ്ങൾ ഭഗവാനോട് ചർച്ച ചെയ്യുന്നത് ഈ കെട്ടിടത്തിൽ ആണ്. ഇന്ദ്രന്റെ കൈവശമായിരുന്നു ഈ കെട്ടിടം. ഭഗവാൻ ദ്വാരകയിലക്ക് മാറ്റിയതാണ്. പല സവിശേഷതകളും ഉള്ള ഒരു കെട്ടിടമാണ്. ഭംഗിയുണ്ടെന്നതിനു പുറമെ അതിന്റെ ഉള്ളിൽ എത്ര പേർ ഇരിക്കുന്നുണ്ടെന്നത് അനുസരിച്ച വലിപ്പം കൂടുകയും കുറയുകയും ചെയ്യുന്നു. കാറ്റും വെളിച്ചവും ശബ്ദവും ഒക്കെ ആവശ്യത്തിനനുസരിച്ചുണ്ടാകും. അകത്തു കയറിയാൽ ഇറങ്ങുന്നതു വരെ വിശപ്പും ദാഹവും അറിയില്ല. ദ്വാരകയിൽ എന്തൊക്കെ അദ്ഭുതങ്ങൾ!
"സുധർമ്മ " യുടെ മുന്നിൽ മന്ത്രി ഉദ്ധവർ കൈകൂപ്പി നില്ക്കുന്നു. നോക്കിയപ്പോൾ ഭഗവാൻ അതാ, നല്ല രാജകീയ വേഷത്തിൽ "സുധർമ്മ ''യിൽൽ നിന്ന് പുറത്തിറങ്ങുന്നു. നാരദനെ കണ്ട് നമസ്ക്കരിച്ച് കൃഷ്ണൻ തന്റെ കൂടെ താമസസ്ഥലcത്തക്ക് വരുന്നോ എന്ന് ചോദിച്ചു. നാരദൻ സന്താഷപൂർവം ക്ഷണം സ്വീകരിച്ച് ഭഗവാന്റെ കൂടെ നടന്നു. നല്ല ഒരു മനോഹരമായ മന്ദിരത്തിന്റെ പടിവാതിൽ കടന്നു. അകത്തു കയറുന്നതിനു മുമ്പ് ഭഗവാൻ നാരദcനാട് പറഞ്ഞു: " നാരദ, എന്റെ പത്നിയെ കാണുന്നതിനു മുമ്പ് എനിക്ക് അങ്ങയോട് ഒരു കാര്യം പറയാനുണ്ട്. നരകാസുരന്റെ തടവിലായിരുന്ന സ്ത്രീകൾ എല്ലാവരും രാജ്ഞിമാരോ രാജകുമാരിമാരോ ആയിരുന്നില്ല. ജീവിതത്തിന്റെ പല തുറകളിലും പരിതസ്ഥിതികളിലും വളർന്നവരും ജീവിച്ചവരും ആയിരുന്നു ആ സ്ത്രീകൾ. നരകാസുരന്റെ നോട്ടം സൌന്ദര്യത്തിൽ മാത്രമായിരുന്നു. രാജകുമാരിയായാലും, സാധാരണക്കാരിയായാലും, കൂലിപ്പണിക്കാരിയായാലും, വെപ്പുകാരിയായാലും വേശ്യയായാലും സൌന്ദര്യമുണ്ടെങ്കിൽ സ്വന്തമാക്കിയിരുന്നു ആ ദുഷ്ടൻ.
അങ്ങനെ സൌന്ദര്യം ഒരു ശാപമായി ജീവിക്കേണ്ടി വന്ന ഒരു സ്ത്രീയായിരുന്നു എന്റെ ഈ പത്നി . പരിതസ്ഥിതികൾ വേശ്യാലയത്തിലേക്ക് തള്ളിയിട്ട ആ സാധ്വി എcന്നാട് ഒരു കാര്യം പറഞ്ഞു മഹർഷേ. അവൾക്ക് മരിക്കുന്നതിനു മുമ്പ് അങ്ങയെ കണ്ട് നമസ്ക്കരിക്കണം. വേശ്യാലയത്തിൽ ദുഖാഗ്നിയിൽ വെന്തുരുകുമ്പോൾ അവൾക്ക് ഒരു സ്വപ്നമുണ്ടായത്രെ. വേഗം ആ നരകത്തിൽ നിന്നും മോചനമുണ്ടാകുമെന്നും എന്നെ ഭർത്താവായി ലഭിക്കുമെന്നും, നാരദമഹർഷി എന്നെ കാണാൻ വരുമ്പോൾ അദ്ദേഹത്തെ നമസ്ക്കരിച്ച് അനുഗ്രഹം വാങ്ങണമെന്നും . പിന്നെ നരകാസുരന്റെ രാജധാനിയിൽ എത്തിയപ്പോൾ സമാധാനമാണത്രെ തോന്നിയത്. പാവം! എപ്പോഴും എന്നോട് എന്നാണ് നാരദമുനി വരിക എന്ന് ചോദിക്കും. സമയമാകുമ്പോൾ വരുമെന്ന് ഞാൻ പറഞ്ഞു സമാധാനിപ്പിക്കും. ഇന്ന് ആ സമയം ആഗതമായിരിക്കുന്നു. മറ്റൊരു കാര്യം. പ്രാരബ്ധകർമ്മഫലമായി അവൾ ഇന്ന് ഒരു രോഗിയാണ്. ഞാൻ രാപ്പകൽ അവളെ ശുശ്രൂഷിക്കുകയാണ്. വരൂ, അവളെ കാണണം".

ഇതും പറഞ്ഞ് ഭഗവാൻ വാതിൽ തുറന്ന് അകത്ത് കടന്നു. പിന്നിൽ മഹർഷിയും. പതിവുപോലെ ഭഗവാൻ എന്നെ നോക്കി ആ പുഞ്ചിരിയും സമ്മാനിച്ചു. ഭഗവാൻ നാരദരേയും കൊണ്ട് പത്നി കിടക്കുന്ന മുറിയിലേക്ക് പോയി. ഭഗവാനെ കണ്ട അവളുടെ കണ്ണുകൾ വിടർന്നു. ഭഗവാൻ മഹർഷിയെ പരിചയപ്പെടുത്തി, അവിടെ കട്ടിലിന്നരികെ ഇരിക്കാൻ പീഠം നീക്കിയിട്ടു. ഭഗവാന്റെ പത്നി സ്വപ്നം സാക്ഷാത്ക്കരിച്ച സന്താഷത്തിൽ മഹർഷിയെ കിടന്നിടത്തു തന്നെ കിടന്ന് കൈകൾ കൂപ്പി വീണ്ടും വീണ്ടും തൊഴുതു. അവളുടെ സ്വപ്നത്തെപ്പറ്റിയും, പിന്നെ പല പല പഴയ കഥകളും നാരദരോട് പറഞ്ഞു. നാരദമുന്നി തലതൊട്ട് അനുഗ്രഹിച്ചു.
അപ്പോഴേക്കും ഭഗവാൻ പത്നിക്കുള്ള ഭക്ഷണം കൊണ്ടു വന്ന് ശ്രദ്ധാപൂർവം, സ്നേഹപൂർവ്വം വായിൽ നൽകി. വായും മുഖവും കഴുകിച്ച് തുടച്ച് കിടത്തി. എന്നിട്ട് നാരദമുനിയോട് പറഞ്ഞു: "മഹർഷേ, ഒന്നു തംബുരു മീട്ടൂ, ഞാൻ ഇവൾക്കു വേണ്ടി ഒരു പാട്ടു പാടട്ടെ."

നാരദൻ തംബുരു മീട്ടി ഭഗവാൻ പാടി. അതിൽ ലയിച്ച്, വേദന മറന്ന് ഭഗവാന്റെ പ്രിയ പത്നി സുഖസുഷുപ്തിയിലാണ്ടു.
മുറിയുടെ പുറത്തിറങ്ങിയപ്പോൾ നാരദമുനി ഭഗവാനെ സാഷ്ടാംഗം നമസ്ക്കരിച്ചു ഭഗവാന്റെ പാദങ്ങൾ തന്റെ കണ്ണീരാൽ കഴുകി.
എന്തെങ്കിലും കഴിക്കണ്ടേ മഹർഷേ എന്ന് ഭഗവാൻ ചോദിച്ചപ്പോൾ മഹർഷി പറഞ്ഞു: " കൃഷ്ണ എന്റെ വയറു നിറഞ്ഞു. വിശപ്പു മാറി. അങ്ങയുടെ കാരുണ്യാമൃതം പാനം ചെയ്ത് ഈ പ്രപഞ്ചത്തിന്റെ വിശപ്പടങ്ങി. "
നാരദരുടെ പിന്നാലെ കരഞ്ഞു വീർത്ത കണ്ണുകളുമായി ഞാനുമിറങ്ങി. ഭഗവാൻ കരയരുതേ എന്ന് ആംഗ്യം കാണിച്ച് വീണ്ടും ആ പുഞ്ചിരി നൽകി. കണ്ണിൽ നിറഞ്ഞു കവിഞ്ഞ കണ്ണീരിൽ എല്ലാ രംഗങ്ങളും പ്രതിഫലിച്ചിരുന്നു. അതിനാൽ ഞാൻ കണ്ണീർ തുടച്ചില്ല. അതവിടെ നിറഞ്ഞു നിൽക്കട്ടെ. കൃഷ്ണനെ സ്നേഹിക്കുന്നവരോടെല്ലാം ഈ കഥ പങ്കിടട്ടെ. എന്നിട്ടു കണ്ണീർ തുടക്കാം. അല്ലെങ്കിൽ കണ്ണീർ മുഴുവൻ തന്നെ വറ്റട്ടെ!.
savithri puram
No comments:
Post a Comment