തൂലികാചിത്രം 1
വിശപ്പുണ്ടെന്ന് തോന്നുന്ന തിരുമുഖത്തിൽ മറയുന്ന മന്ദഹാസം. ഇടത്തെ കൈയ്യിൽ അമ്മയ്ക്കിരിക്കാനുള്ള പലക പ്രയാസപ്പെട്ട് തൂക്കിയിരിക്കുന്നു. വലതു കൈ ഇടതു കയ്യിനെ സഹായിക്കാൻ ഓങ്ങി നില്ക്കുന്നു. മന്ദമന്ദം വന്ന് വലിയ തൂണിന്റെ ഒരു വശത്ത് തൈർപ്പാൽ കുടങ്ങൾക്കരികിലായി പലക വെയ്ക്കുന്നു. പാൽക്കലം വൃത്തിയാക്കി കറന്നു കൊണ്ടുവന്ന പാലൊഴിച്ച അടുപ്പിൽ വെയ്ക്കുന്ന അമ്മയുടെ ചേലത്തുമ്പു പിടിക്കാൻ ഓടിയണന്നു മായക്കണ്ണൻ. ചേല വലിച്ച് അമ്മയെ തൂണിനരികിൽ വെച്ച പലകയിലിരുത്തുന്നു. അതാ, മടിയിൽ ചാടിക്കയറി ഈ വിശ്വത്തിന്റെ മുഴുവൻ വിശപ്പും മാറ്റാൻ വിശ്വനാഥൻ പാൽ വലിച്ച് കുടിക്കുന്നു. യശോദയുടേയും കണ്ണന്റേയും കണ്ണുകൾ ഏതോ അദ്വൈത നിർവൃതിയിൽ അടഞ്ഞു. ആ രംഗം മനസ്സിൽ കണ്ട ഞാനും നിർവൃതിയടഞ്ഞു..
savithri puram
No comments:
Post a Comment