ഭഗവദ് ഗീതാ - സാംഖ്യയോഗം - 29
പക്ഷേ സ്വപ്നത്തിൽ കാണുമ്പോൾ ചിലപ്പൊ ദേ ഹത്തില് സ്വപ്നത്തിൽ കാണുന്ന ആളുമായി ഐ ഡന്റിഫിക്കേഷൻ വരുന്നതു മാതിരി ജാഗ്രത്തിൽ കാണുന്ന ഈ ദേഹത്തിനും ഒരു ഐഡന്റിഫിക്കേഷൻ വന്നിരിക്കുന്നു. ഇതറിഞ്ഞാൽ മതി. ദേഹം ഞാനല്ല എന്നുള്ള സത്യത്തിനെ സ്വീകരിക്കുക ആദ്യം. ഇപ്പൊ പറയുണുവല്ലോ യുക്തിവിചാരം ഒന്നും വയ്യെങ്കിലും സ്വീകരിച്ചാലും മതി ദേഹം ഞാനല്ല. ദേഹം എന്റേയും അല്ല എന്നു വച്ചാൽ ദേഹത്തില് എനിക്ക് കൺട്രോൾ ഇല്ല എന്നർത്ഥം. അത് എന്റെ നിയന്ത്രണത്തിലുള്ള വസ്തുവല്ല അതു സ്വയമേവം വളർന്നു സ്വയമേവ ജനിച്ചു, സ്വയംമേവ മരിക്കും. എന്റെ അടുത്ത് ചോദിച്ചിട്ടല്ല ജനിച്ചത്, എന്റെ ഇഷ്ടത്തിനല്ല വളരണത് തടി വക്കണ്ട വിചാരിച്ചാൽ തടി വയ്ക്കുണൂ, മെലിയണം വിചാരിച്ചാൽ മെലിയാണില്ല. തടി വക്കണം വിചാരിച്ചാൽ തടി വയ്ക്കുന്നില്ല. സൗന്ദര്യം വേണം എന്നു വച്ചാൽ സൗന്ദര്യം പോണൂ. കറുത്ത ആള് വെളുക്കണം വിചാരിക്കുണൂ സാധിക്കുന്നില്ല തലമുടി വേണം വിചാരിച്ച് എന്തൊക്കെ ചെയ്തു നോക്കുന്നൂ അവസാനം വട്ടത്തില് തെളിഞ്ഞു വരുന്നു. ഒന്നിലും നിയന്ത്രണമില്ലാല്ലേ? അതൊരു സ്വതന്ത്ര വസ്തുദേഹം. അപ്പൊ അതിനോടുള്ള പിടിവിടാ അതാണ് ഭഗവാൻ പറയണത് .പിടി അങ്കട് വിടാ. ഭാഗവതത്തില് പ്രസിദ്ധമായ ഒരു ഗുരു പരുന്ത്, മാംസക്കഷണവുമായി ആകാശത്തില് പറന്നു കാക്കള് ഓടിച്ചു ഓടിച്ചു ഓടിച്ച് കൊത്തി. പരുന്ത് തെങ്ങിന്റെ മോളില് കേറിയിരുന്നാൽ കാക്കൾ കൊത്തും. പനയുടെ മുകളിൽ കയറി ഇരുന്നാൽ കാക്കകൾ കൊത്തും. ഗോപുരത്തിലിരുന്നാൽ കാക്കകൾ കൊത്തും. അവസാനം പരുന്ത് ആ മാംസത്തിന്റെ മേലുള്ള പിടി അങ്കട് വിട്ടപ്പോൾ കാക്കകൾ ഈ പരുന്തിനെ വിട്ട് മാംസത്തിന്റെ അടുത്തേക്ക് പോയി ഇത് കഥ. എന്താണ് ഉണ്മാ എന്നു വച്ചാൽ ഈ ശരീരമാകുന്ന മാംസത്തിനോടുള്ള ആസക്തി കാരണം ദുഃഖങ്ങളാകുന്ന കാക്കകൾ ഓടിച്ചു ഓടിച്ചു ഓടിച്ചു കൊത്തിക്കൊണ്ടേ ഇരിക്കുന്നു. ഇതിനോടുള്ള പിടി വിട്ടാൽ, പിടി വിടുക എന്നു വച്ചാൽ എന്താ അർത്ഥം? വെട്ടിമുറിച്ചു കളയാൻ പറ്റുമോ? അല്ലാ ആഹാരം കഴിക്കാതിരിക്കാൻ പറ്റുമോ? ഒന്നൂല്ല്യാ അതിനെ ഭംഗിയായിട്ട് നോക്കിക്കോളാ അററൻഷൻ വീഴാത്ത വിധത്തില് കഴിയുന്നതും നോക്കി കൊള്ളുക. നമ്മള് വീട്ടിൽ ഒരു കാർ ഉണ്ടെങ്കിൽ തുടച്ച് വയ്ക്കില്ലേ, പെട്രോൾ ഒഴിക്കില്ലെ? എല്ലാം ചെയ്യും പക്ഷെ അതിന് കാറിനെ എപ്പോഴും കെട്ടിപ്പിടിച്ചു കൊണ്ടിരിക്കണോ? കാറില് ക്കാക്ക കാഷ്ഠിച്ചാൽ രണ്ടു ദിവസം കരയണോ? ഒന്നും വേണ്ട കാറ് ഞാനല്ല എന്ന് അറിഞ്ഞു. എന്തെങ്കിലും സംഭവിച്ചാൽ തുടച്ച് വൃത്തിയാക്കി വക്കും പെട്രോൾ ഒഴിക്കും ഒക്കെ ചെയ്യും. അതിനു ഐ ഡന്റിഫിക്കേഷൻ ഒന്നും വേണ്ട. ദേഹം ഞാനല്ല എന്ന് അറിയുന്നതു കൊണ്ട് തന്നെ ജ്ഞാനം ഉണ്ടായിപ്പോകും. എന്തുകൊണ്ട് എന്നു വച്ചാൽ ജ്ഞാനം സ്വതസിദ്ധമാണ്. മരിക്കില്ല എന്ന് എല്ലാവർക്കും തോന്നുണൂ. എല്ലാവർക്കും മടി പിടിച്ച് ഇരിക്കാൻ ഇഷ്ടമാണ്. ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മള് ദുർഗുണം എന്നൊക്കെ ആളുകളെ വിളിക്കുന്നുണ്ടല്ലോ? ഈ ദുർഗുണങ്ങളെ ഒക്കെ ഒന്നു ശ്രദ്ധിച്ചു നോക്കൂ. എല്ലാവർക്കും മഴയത്ത് മടി പിടിച്ചിരിക്കാൻ ഇഷ്ടമാണ് . പണി പറഞ്ഞാൽ ദേഷ്യം വരും. പണി ചെയ്യാൻ വയ്യ വെറുതെ ഇരിക്കാൻ ഇഷ്ടം. പിന്നെ നമ്മളെ പുകഴ്ത്തുന്നതിഷ്ടം. ആളുകൾ പുകഴ്ത്തുന്നതു ഒരു സുഖം തോന്നും അതുപോലെ എത്ര കിട്ടിയാലും പോരാ . ആരെങ്കിലും നമ്മുടെ സ്വാതന്ത്ര്യത്തിനെ ഒന്നു തടസ്സപ്പെടുത്തിയാൽ ദേഷ്യം വരും . ഇതിനൊക്കെ കാരണം എന്താ എന്നു വച്ചാൽ നമ്മളുടെ സ്വരൂപം, ഇപ്പൊ ആ വിളക്ക് ഈ കണ്ണാടിയുടെ ഉള്ളിൽക്കൂടെ പ്രവേശിക്കണപോലെ നമ്മുടെ സ്വരൂപം ദേഹത്തിലൂടെ പുറത്തേക്ക് പ്രകാശിക്കുകയാണ്. അപ്പൊ ദേഹവുമായിട്ട് ഒന്നുകൂടി കുഴഞ്ഞിരിക്കുന്നു. ദേഹത്തിനെ മാറ്റി നിർത്തിയിട്ട് ഈ ലക്ഷണങ്ങളെ ഒക്കെ ഒന്നു നോക്കൂ.
(നൊച്ചൂർ ജി )
sunil namboodiri
No comments:
Post a Comment