Tuesday, March 12, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 32

അപ്പൊ വാർദ്ധക്യത്തിനെ നിഷേധിക്കാൻ ശ്രമിച്ചാൽ ഉള്ളിൽ ദുഃഖമായിരിക്കും എപ്പോഴും. വാർദ്ധക്യവും ഒരു നല്ല അവസ്ഥയാണ്. എല്ലാം കഴിഞ്ഞിട്ട് റിലാക്സ്ഡ് ആയ സ്റ്റേറ്റും. തപസ്സുള്ളവർക്കു വാർദ്ധക്യം ആവുംതോറും സൗന്ദര്യം കൂടും എന്നാണ്. ശബരിയെ കുറിച്ചു ശ്രീരാമൻ രാമായണത്തിൽ പറയുന്നു. ശൂർപ്പണഖ അഴകിൽ വേഷം കെട്ടി വന്നു നിന്നു സൗന്ദര്യത്തോടെ. ശൂർപ്പണേ ഖവേഷം കെട്ടിവന്ന് നിന്നപ്പോൾ ഭഗവാൻ ചിരിച്ചു. ഉള്ള വേഷം ഒക്കെ കെട്ടി വന്നു. ശൂർപ്പണഖ എന്നു വച്ചാൽ നീളമുള്ള നഖമുള്ളവൾ. ധാരാളം നഖം ഒക്കെ വളർത്തി തലമുടി ഒക്കെ ചീകി മിനുക്കി ലിപ്സ്റ്റിക്ക് ഒക്കെ ഇട്ട് മുഖത്ത് ചായം ഒക്കെ തേച്ചു വന്ന് നാണം കുണുങ്ങി നിന്നു. ഭഗവാന് അത് കണ്ടപ്പോൾ പരിഹാസം ആണ് തോന്നിയത്. അതേ ഭഗവാൻ ഒരാളെ കണ്ടപ്പോൾ എന്തൊരു സൗന്ദര്യം എന്നു പറഞ്ഞു. എന്തൊരു അഴക് ആരെയാണെന്ന് അറിയുമോ? വായില് പല്ലില്ലാത്ത ശബരി. ശരീരം മുഴുവൻ നിന്ന് വിറയ്ക്കുണൂ , തലയൊക്കെ വെള്ളി കമ്പി പോലെയായിരിക്കുണൂ, എന്നിട്ട് ഭഗവാൻ ലക്ഷ്മണനോടു പറയുന്നു എന്തൊരു സൗന്ദര്യം എന്നാണ്. എന്തിന്റെ സൗന്ദര്യമാണ് മുഖത്തിന്റെ സൗന്ദര്യം അല്ല ആത്മാവിന്റെ സൗന്ദര്യം. തപസ്സുകൊണ്ടുള്ള സൗന്ദര്യം. അപ്പൊവാർദ്ധക്യത്തിനും ഒരു സൗന്ദര്യം ഉണ്ട്. ഓരോ അവസ്ഥക്കും അതിന്റേതായ സൗന്ദര്യം ഉണ്ട്. അത് സ്വീകരിക്കുമ്പോൾ അത് നമ്മളെ ബാധിക്കണേ ഇല്ല. അപ്പൊ ഭഗവാൻ ചോദിക്കുകയാണ് അപ്പോൾ മരണത്തിനെ എന്തുകൊണ്ട് അതേ പോലെ സ്വീകരിക്കുവാൻ പറ്റിണില്ല. " തഥാ ദേഹാന്തര പ്രാപ്തി ഹി" ദേഹ അന്തരപ്രാപ്തി ഹി. ദേഹത്തിനെ മാറ്റി വച്ചിട്ടുള്ള ആ അവസ്ഥയുണ്ടല്ലോ അത് ഗംഭീരമായുളള സുഖമാണ് എന്ന് സ്വീകരിച്ചോളാ. 
(നൊച്ചൂർ ജി ).
sunil namboodiri

No comments: