*നമ്മുടെ ജീവിതത്തിന് എപ്പോഴും ഒരു ലക്ഷ്യമുണ്ടായിരിക്കണം... ആ ലക്ഷ്യത്തിലേക്കെത്താൻ നമ്മൾ എന്തൊക്കെ ചെയ്യേണ്ടതുണ്ട്, എങ്ങനെയൊക്കെ പ്രവർത്തിക്കേണ്ടതുണ്ട്, അതിന് തടസ്സമായി നിൽക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചൊക്കെ വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കുക.*_
_*.നമ്മൾ ഒരു ലക്ഷ്യമുണ്ടാക്കിയതുകൊണ്ടോ, അല്ലെങ്കിൽ കുറെ സ്വപ്നങ്ങൾ കണ്ടത് കൊണ്ടോ മാത്രം ഒന്നുമാവില്ലല്ലോ... അതിലേക്കെത്താൻ പരിശ്രമിക്കുക എന്നതാണ് അടുത്ത സ്റ്റെപ്പ്... അതിനായി നമ്മൾ നമ്മളെത്തന്നെ മനസിലാക്കുകയും, പ്രചോദിപ്പിക്കുകയും, പ്രശംസിക്കുകയും ചെയ്യുക... നമുക്കസാധ്യമായി ഒന്നും തന്നെയില്ല എന്നറിയുക.*_
_*പ്രവർത്തിക്കുക... മടികൂടാതെ പ്രവർത്തിക്കുക എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ വെല്ലുവിളി... മടിയില്ലാതെയാവാൻ നമ്മൾ എപ്പോഴും നമ്മുടെ ലക്ഷ്യത്തെ കുറിച്ചും, ആ ലക്ഷ്യത്തിൽ എത്തുമ്പോൾ നമുക്കുണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ചും ഓർക്കുക... ഇതുവരെ നമുക്കുണ്ടായ നല്ല അനുഭവങ്ങളെക്കുറിച്ചോർക്കുക... ആ ലക്ഷ്യം നേടിയില്ലെങ്കിൽ നമുക്കുണ്ടായേക്കാവുന്ന നഷ്ടങ്ങളെക്കുറിച്ചോർക്കുക... അപ്പോൾ പ്രവർത്തിക്കാതെയിരിക്കാൻ നമുക്ക് കഴിയാതെയാവും.*_
_*ആത്മവിശ്വാസം വളർത്തുക... നമ്മുടെ ധൈര്യം നമ്മുടെ മനസിലാണ്... നമ്മെക്കാൾ നമ്മുടെ മനസ്സ് അറിയുന്നവരായി വേറെയാരുമില്ല... നമുക്ക് എന്തില്ല എന്ന് ചിന്തിക്കുന്നതിനേക്കാൾ, നമ്മുക്ക് എന്തൊക്കെയുണ്ട് എന്ന് ചിന്തിക്കാൻ പഠിക്കുക... മറ്റുള്ളവർ എന്ത് പറയുമെന്നതിൽ ശ്രദ്ധ ചെലുത്താതിരിക്കുക... നമ്മുടെ ലക്ഷ്യം നമുക്ക് വേണ്ടിയുള്ളതാണ്.... തെറ്റുകളുണ്ടാവുമ്പോൾ തളരാതെ, അതിൽ നിന്നും ശരിയായ വഴികൾ വികസിപ്പിച്ചെടുക്കാൻ പഠിക്കുക.*_
No comments:
Post a Comment