Thursday, March 21, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 39
അനുഭവം എന്നു പറയുന്നത് ബ്രഹ്മത്തിന്റെ സ്വരൂപമാണ്. അനുഭവം ജഡത്തിനില്ല. അനുഭവം ബോധത്തിന്റെ മാത്രം സ്വരൂപമാണ്. അനുഭവിക്കുക എന്നുള്ളത് ജഡത്തിന് സാധ്യമേ അല്ല. ഞാൻ ഉണ്ട് എന്നു ഞാൻ അനുഭവിക്കുണൂ . ഈ മൈക്കിന് മൈക്ക് ഉണ്ട് എന്നറിയില്ല അതുകൊണ്ട് നമ്മള് ഒക്കെ ഉണ്ട് എന്ന് അറിയില്ല . മൈക്കിനെ അടിച്ചാലും കുത്തിയാലും പുകഴ്തിയാലും മൈക്കിന് ഒരു വികാരവും ഉണ്ടാവില്ല . കാരണം മൈക്കിന് അനുഭവം ഇല്ല. അനുഭവം ഉള്ളത് ചൈതന്യ വസ്തുവിന് മാത്രം. എനിക്ക് അനുഭവം ഉണ്ട് ഞാനുണ്ട് എന്നുള്ളതുകൊണ്ട്. നിങ്ങൾക്ക് ഓരോരുത്തർക്കും ഉണ്ട് അവരവർ ഉണ്ട് എന്ന അനുഭവം. ആ അനുഭവം ബ്രഹ്മത്തിന്റെ ലക്ഷണമാണ്. അതു കൊണ്ട് ബ്രഹ്മം കിട്ടണ്ട വസ്തുവല്ല കിട്ടിയിട്ടുള്ള വസ്തു ആണ്. അനുഭവത്തിൽ എന്തൊക്കെ തന്നെ പൊന്തിയാലും തണുപ്പാകട്ടെ ചൂടാകട്ടെ സുഖമാവട്ടെ ദു:ഖമാകട്ടെ അതൊക്കെ തന്നെ നമ്മുടെ അനുഭവ സ്വരൂപിയായ ഭഗവാൻ തന്നെ എടുക്കുന്ന അവതാരങ്ങൾ ആണ്. ഭഗവാൻ മനോഹരമായ കൃഷ്ണാവതാരവും എടുത്തു. ഭയങ്കരമായ നരസിംഹാവതാരവും എടുത്തു . ഒരു ബീഭത്സമായിട്ടു തോന്നുന്ന അല്ലെങ്കിൽ ഒരു തുച്ഛമായിട്ടു തോന്നുന്ന വരാഹത്തിന്റെ അല്ലെങ്കിൽ ഒരു പന്നിയുടെ രൂപവും എടുത്തു. ജലത്തിൽ സഞ്ചരിക്കുന്ന മീനായിട്ടും എടുത്തു. പക്ഷേ ഇതൊക്കെ ഭഗവാനാണെന്നു കാണുമ്പോൾ ഇതിനെയൊക്കെ നമ്മള് ആനന്ദത്തോടെ സ്വീകരിക്കുന്നതു പോലെ സകല വികാരങ്ങളും സകല അനുഭവങ്ങളും തണുപ്പും ചൂടും സുഖവും ദുഃഖവും ഒക്കെ ബ്രഹ്മാനുഭവമാണ് എന്ന് അറിഞ്ഞ് കൊണ്ടാണ് അനുഭവിക്കുന്നതെങ്കിൽ ആ അനുഭവചലനങ്ങൾ ഒക്കെ തന്നെ സമാധിയായിട്ടുമാറും. ഇതാണ് യാതൊന്നു കാൺമതതു നാരായണ പ്രതിമ
യാതൊന്നു കേൾപ്പതതു നാരായണ ശ്രുതികൾ
യാതൊന്നു ചെയ് വ തതു നാരായണ ർ ച്ച നകൾ
യാതൊന്നിതൊക്കെ ഹരിനാരായണായ നമ എന്ന ശ്ലോകത്തിന്റെ ഉൾപൊരുൾ. ഇതേ അദ്വൈത തത്ത്വം അറിഞ്ഞാലേ ഈ ശ്ലോകം വ്യാഖ്യാനിക്കാനേ പറ്റൂ. അല്ലെങ്കിൽ എങ്ങിനെ വ്യാഖ്യാനിക്കും അല്ലെങ്കിൽ എന്തു പറയും. എല്ലാം നാരായണ നാണ് എന്നു പറഞ്ഞാൽ എങ്ങനെ അറിയും? അപ്പൊ ഈ ഒരു മർമ്മ മറിഞ്ഞാൽ സകലതും ബ്രഹ്മമയം. ഇത് ഓർത്തുകൊണ്ട് സദാ മറക്കാതെ പിടിച്ചാൽ ക്രമേണ സകല അനുഭവത്തിലും ഒരേ രസാനുഭവം പരക്കും. ഒരേ രസാനുഭവം പരന്നു കഴിഞ്ഞാൽ നമ്മള് പ്രത്യേകിച്ച് ഒന്നിനും ഓടി നടക്കില്ല. കാരണം ഓടി നടന്നിട്ട് ഒന്നും കിട്ടാനില്ല എവിടെ പോയാലും ഈ രസാനുഭവം മാത്രേ കിട്ടാനുള്ളൂ.
( നൊച്ചൂർ ജി.

sunil namboodiri

No comments: