Thursday, March 21, 2019

ഹരേ ഗുരുവായൂരപ്പാ ശരണം
ഇന്ന് കണ്ണൻ ഒരു തൃക്കൈയ്യിൽ വെണ്ണ പിടിച്ച്, മറ്റേതൃക്കൈയ്യുടെ ഇടയിൽ പൊന്നോടക്കുഴലും പിടിച്ച് വെണ്ണ ഭുജിക്കുന്ന ഭാവം, അരയിൽ പൊൻ അരഞ്ഞാൺ, തൃപാദത്തിൽ പൊൻ പാദസ്വരം, പട്ട് കോണകം ധരിച്ച്, ചുറ്റും വനമാലയാൽ അലങ്കരിച്ച അതി മനോഹര രൂപം ഹരേ ഹരേ......
ഹസ്താമലകൻ ആചാര്യസ്വാമിയോട് നാലാമതായി പറഞ്ഞു
" മുഖാഭാസകോ ദർപൺ ദൃശ്യമാനോ
മുഖാത്വാപൃഥക്തേവനേ നൈവാസിത് വസ്തു
ചിദാഭാസകോ ദിഷു ജീവോfപി തദാ:
സ നിത്യോൽപലബ്ധി സ്വരൂപോfമാത്മാ: "
മുഖം കണ്ണാടിയിൽ കാണുമ്പോൾ നമ്മുടെ പ്രതിബിംബ അതേ പോലെ കാണുന്നുവല്ലോ. അതുപോലെ ജീവാത്മാവ് ചിത്തത്തിന്റെ പ്രതിബിംബമാണ്. പ്രതിബിംബം യഥാർത്ഥത്തിൽ പ്രകാശിക്കുന്നത് വസ്തുവിനെ ആശ്രയിച്ചിരിക്കും. ഞാൻ ആ ആത്മാവാണ് എല്ലാവരുടെയും ഹൃദയമാകുന്ന കണ്ണാടിയിൽ പ്രകാശിച്ചു കൊണ്ടിരിക്കും. ഇതിനെ പിന്നീട് ആചാര്യ സ്വാമികൾ " ദക്ഷിണാ മൂർത്തി സ്തോത്രത്തിൽ വിശ്വം ദർപ്പണ്ണ ദൃശ്യമാനനഗരി തുല്യം നിജാന്തർഗതം " എന്ന് തുടങ്ങി ഭഗവാനെ സ്തുതിക്കുമ്പോൾ അനുസ്മരിക്കുന്നുണ്ട്.
പക്വതയുള്ള ശിഷ്യനെ കിട്ടുമ്പോൾ ഏതൊരു ഗുരുവും ആനന്ദസാഗരത്തിൽ ആറാടും. ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ നമ്മുടെ മനസ്സിലെ അജ്ഞാനമെല്ലാം അകറ്റി നമ്മള്ളിൽ ഭക്തിയാകുന്ന ജ്ഞാനത്തിൽ നമ്മുടെ ഹൃദയമാകുന്ന കണ്ണാടി പ്രകാശിക്കട്ടെ..
sudhir chulliyil

No comments: