*ശ്രീമദ് ഭാഗവതം 78*
ഭഗവദ് ഗീതയിൽ ഭഗവാൻ പറഞ്ഞു.
ശുചൗ ദേശേ പ്രതിഷ്ഠാപ്യ
സ്ഥിരമാസനം ആത്മന:
ശുചൗ ദേശേ പ്രതിഷ്ഠാപ്യ
സ്ഥിരമാസനം ആത്മന:
ശുദ്ധമായ സ്ഥലത്ത് ഇരുന്ന് ധ്യാനിക്കണം. Very clean spot എന്നൊക്കെ ഇത് വ്യഖ്യാനിച്ചണ്ടാവും. അങ്ങനെ വ്യാഖ്യാനിച്ചാൽ ഹോട്ടലിൽ ഒക്കെ ഇരുന്നാൽ ക്ലീനായിരിക്കും. നല്ല ഫൈവ്സ്റ്റാർ ഹോട്ടൽ മുറിയിൽ ഇരുന്ന് ധ്യാനിക്കാൻ പറ്റും. ഗുരുവായൂരപ്പന്റെ മുമ്പിൽ ആ ബഹളത്തിലിരുന്നാലും ധ്യാനിക്കാം.
ശുചൗ ദേശേ എന്നുള്ളതിന് തീർത്ഥക്ഷേത്രം എന്നർത്ഥം. പവിത്രസ്ഥാനത്ത് ഇരുന്നാൽ എളുപ്പത്തിൽ മനസ്സ് ഭഗവദ് സ്വരൂപത്തിൽ നില്ക്കും. അതുകൊണ്ടാണ് ഈ മധുവനത്തിലേയ്ക്ക് തപസ്സിനായി പറഞ്ഞയക്കുന്നത്. മധുവനത്തിൽ ചെന്ന് ഭഗവാന്റെ ദിവ്യരൂപവും വർണ്ണിച്ചു കൊടുത്തു നാരദമഹർഷി. ധ്യാനിക്കാനായി ഒരു രൂപം വർണ്ണിച്ചു കൊടുത്തു.
പ്രസാദാഭിമുഖം ശശ്വത്പ്രസന്നവദനേക്ഷണം
സുനാസം സുഭ്രുവം ചാരുകപോലം സുരസുന്ദരം
തരുണം രമണീയാംഗമരുണോഷ്ഠേക്ഷണാധരം
പ്രണതാശ്രയണം നൃമ്ണം ശരണ്യം കരുണാർണ്ണവം
ശ്രീവത്സാങ്കം ഘനശ്യാമം പുരുഷം വനമാലിനം
ശംഖചക്രഗദാപത്മൈ: അഭിവ്യക്ത ചതുർഭുജം.
സുനാസം സുഭ്രുവം ചാരുകപോലം സുരസുന്ദരം
തരുണം രമണീയാംഗമരുണോഷ്ഠേക്ഷണാധരം
പ്രണതാശ്രയണം നൃമ്ണം ശരണ്യം കരുണാർണ്ണവം
ശ്രീവത്സാങ്കം ഘനശ്യാമം പുരുഷം വനമാലിനം
ശംഖചക്രഗദാപത്മൈ: അഭിവ്യക്ത ചതുർഭുജം.
ഭഗവാന്റെ ദിവ്യരൂപത്തിനെ വർണ്ണിച്ചു കൊടുത്തു. ഭഗവാന്റെ മുഖം മുതൽ പാദത്തിലേക്കുള്ള വർണ്ണനയാണ്.
പ്രസന്നമായി സുന്ദരമായ ഭഗവാന്റെ മുഖം നമ്മളെ നോക്കിക്കൊണ്ടിരിക്കും. കരുണാസമുദ്രം. ഗുരുവായൂരപ്പനെ വർണ്ണിക്കുമ്പോൾ ധ്യാനശ്ലോകം എന്താ? കരുണാ സമുദ്രം. ആ കരുണ കാണുന്നത് ഭഗവാന്റെ നോട്ടത്തിലാണ്. ഭഗവാൻ നമ്മളെ അങ്ങട് നോക്കുമ്പോ, ഭഗവാന്റെ ദൃഷ്ടി നമ്മുടെ മേലെ വീഴുമ്പോ, ആ ദൃഷ്ടിയിലാണ് കാരുണ്യം.
ശര്യണ്യം കരുണാർണ്ണവം.
നമുക്ക് ഭാവം ണ്ടാവണം.
ഭൂസുരോ ഭവാബന്ധ:
ഭഗവാനോട് ഭാവബന്ധം ണ്ടാവണം.
ഭൂസുരോ ഭവാബന്ധ:
ഭഗവാനോട് ഭാവബന്ധം ണ്ടാവണം.
ആ ഭാവബന്ധം ണ്ടാവുകയാണെങ്കിൽ ഭഗവാന്റെ ദിവ്യരൂപത്തിൽ കാരുണ്യം കാണും. മുരുഗനാർസ്വാമികൾ ഗുരുവിനെ സ്തുതിച്ച് കൊണ്ട് മുപ്പതിനായിരം പാട്ടുകൾ എഴുതി. അണ്ണാമലൈ രമണൻ കണ്ണാൽ പെയ്യും കരുണൈ.
പ്രസാദാഭിമുഖം ശശ്വത്പ്രസന്നവദനേക്ഷണം
ഭഗവാന്റെ ദിവ്യരൂപത്തിലെ ഓരോ അംഗങ്ങളും വിശാലമായ താമരക്കണ്ണ്, ആ കണ്ണിലോ സമുദ്രത്തിൽ അലയടിക്കുന്നതുപോലെ കാരുണ്യം അലയടിക്കുന്നു. ഓരോ അംഗങ്ങളായിട്ട് ധ്യാനിക്കാൻ പറഞ്ഞു കൊടുത്തു. ശംഖചക്രഗദാധാരിയായ ഭഗവാൻ ചതുർഭുജമൂർത്തി ആയിട്ട് ഹൃദയത്തിൽ പ്രകാശിക്കുന്നത് വർണ്ണിച്ചു കൊടുത്തു. അതോടെ ദ്വാദശാക്ഷരി ഉപദേശവും ചെയ്തു. വാസുദേവമന്ത്രത്തിനെ ഉപദേശിച്ചു.
ഭഗവാന്റെ ദിവ്യരൂപത്തിലെ ഓരോ അംഗങ്ങളും വിശാലമായ താമരക്കണ്ണ്, ആ കണ്ണിലോ സമുദ്രത്തിൽ അലയടിക്കുന്നതുപോലെ കാരുണ്യം അലയടിക്കുന്നു. ഓരോ അംഗങ്ങളായിട്ട് ധ്യാനിക്കാൻ പറഞ്ഞു കൊടുത്തു. ശംഖചക്രഗദാധാരിയായ ഭഗവാൻ ചതുർഭുജമൂർത്തി ആയിട്ട് ഹൃദയത്തിൽ പ്രകാശിക്കുന്നത് വർണ്ണിച്ചു കൊടുത്തു. അതോടെ ദ്വാദശാക്ഷരി ഉപദേശവും ചെയ്തു. വാസുദേവമന്ത്രത്തിനെ ഉപദേശിച്ചു.
ഈ വാസുദേവമന്ത്രം ഏഴ് രാത്രി ശരിക്ക് ജപം ചെയ്താൽ തന്നെ സിദ്ധചാരണന്മാരെ ഒക്കെ കാണും. ഈ വാസുദേവമന്ത്രത്തിനെ ജപം ചെയ്ത് ഭഗവാനെ ആരാധിച്ച് ധ്യാനിച്ച് ഹൃദയത്തിൽ ആരാധിച്ചാൽ ഭഗവാൻ മുമ്പിൽ പ്രത്യക്ഷപ്പെടും. ഇത്രയും ഉപദേശിച്ചു നാരദമഹർഷി തന്റെ ജോലി കഴിഞ്ഞു പോയി.
ഭാഗവതത്തിൽ എല്ലാവർക്കും ഗുരു നാരദരാണ്. പ്രഹ്ലാദന് ഗുരു, ധ്രുവന് ഗുരു നാരദർ, ഭാഗവതം എഴുതാനായിട്ട് വ്യാസഭഗവാന് തന്നെ ഗുരു നാരദർ. ധ്രുവന് തത്വോപദേശം ചെയ്തു. നാരദർ ദിവ്യരൂപത്തിനേയും ഉപദേശിച്ചു. മന്ത്രത്തിനേയും ഉപദേശിച്ചു. ഇത്രയും ഉപദേശിച്ചു നാരദമഹർഷി അങ്ങട് പോയി. നേരേ ഉത്താനപാദമഹാരാജാവിന്റെ രാജധാനിയിൽ ചെന്നു. രാജാവ് കുട്ടി പോയതിന് വിഷമിച്ചിരിക്കാണ്. മഹർഷി സമാധാനിപ്പിച്ചു. പേടിക്കണ്ടാ. ഭഗവദ് ദർശനം നേടി തിരിച്ചു വരും എന്ന് സമാധാനിപ്പിച്ചു.
ശ്രീനൊച്ചൂർജി
*തുടരും. ..*............(Lakshmi Prasad)
ശ്രീനൊച്ചൂർജി
*തുടരും. ..*............(Lakshmi Prasad)
No comments:
Post a Comment