*ശ്രീമദ് ഭാഗവതം 79*
ധ്രുവൻ മധുവനത്തിൽ അതികഠോരമായ തപസ്സ് ആണ് . അഞ്ച് മാസത്തെ തപസ്സ്. ആദ്യത്തെ മാസം മൂന്ന് രാത്രി കൂടുമ്പോ ബ്ലാരങ്ങ കഴിക്കും.
കപിത്ഥബദരാശന:
ബ്ലാരങ്ങ കഴിച്ചു.
ബ്ലാരങ്ങ കഴിച്ചു.
അതുപോലെ ചില ഫലങ്ങൾ ഒക്കെ കഴിച്ചു. രണ്ടാമത്തെ മാസം ആറാറ് ദിവസം കൂടുമ്പോ ഉണങ്ങി വീഴുന്ന ചില ഇലകൾ ഒക്കെ ഭക്ഷിച്ചു. ഇതൊക്കെ സാധിക്കോ ന്ന് വിചാരിക്കേണ്ടാട്ടോ. തിരുവണ്ണാമല അരുണാചലശിഖരത്തിൽ ഒരു മരം ണ്ട്. ആ മരത്തിലെ ഇല ഭക്ഷിക്കാം. അവിടെ ഇരുപത് വർഷം ആയിട്ട് ആ ഇല ഒക്കെ ഭക്ഷിച്ച് ജീവിച്ച ഒരു സാധു ണ്ടായിരുന്നു . അപ്പോ ഇതൊന്നും ഭാവന ആണെന്ന് വിചാരിക്കേണ്ട. ധ്രുവൻ രണ്ടാമത്തെ മാസം ആറുദിവസം കൂടുമ്പോ ഉണങ്ങി വീഴുന്ന ഇലകൾ ഒക്കെ ഭക്ഷിച്ച് തപസ്സ് ചെയ്തു. മൂന്നാമത്തെ മാസം ഒമ്പത് ദിവസം കൂടുമ്പോ വെള്ളം കുടിക്കും. നാലാമത്തെ മാസം പന്ത്രണ്ടു ദിവസം കൂടുമ്പോ വായു ഒന്ന് ഉള്ളിലേക്ക് എടുക്കും ന്നാണ്. പ്രാണരോധം. പ്രാണൻ അടങ്ങി. അഞ്ചാമത്തെ മാസം ആ പ്രാണനും അങ്ങട് അടക്കിയപ്പോ ശരീരത്തിലുള്ള ദേവതകൾക്കൊക്കെ ശ്വാസം മുട്ടലായി. ദേവതകളൊക്കെ ഭഗവാനോട് ചെന്നു പറഞ്ഞു അത്രേ. ഭഗവാനേ ഇതെന്താണ് ഈ പ്രാണരോധം? ഭഗവാൻ പറഞ്ഞു.
ഉത്താനപാദിർമ്മയി സംഗതാത്മാ.
ഉത്താനപാദന്റെ പുത്രൻ എന്നിൽ ഐക്യപ്പെട്ട്,
ഉത്താനപാദന്റെ പുത്രൻ എന്നിൽ ഐക്യപ്പെട്ട്,
തസ്ഥൗ സ്ഥാണുരിവാചല
തൂണ് പോലെ ചലിക്കാതെ നില്ക്കണു.
തൂണ് പോലെ ചലിക്കാതെ നില്ക്കണു.
ഭഗവാനേ പിന്നെന്താ ഭഗവാനേ കുട്ടിക്ക് ദർശനം കൊടുക്കാത്തത്? സാധാരണ ആളുകൾക്ക് തന്നെ കാരുണ്യം തോന്നും. അങ്ങ് ഇങ്ങനെ കാരുണ്യം ഇല്ലാതെ ഇരിക്കാമോ? ചെറിയ കുട്ടി. അഞ്ച് വയസ്സ് ഉള്ള കുട്ടി.
അപ്പോ ഭഗവാൻ പറഞ്ഞു അത്രേ. ഇതൊക്കെ ഈ ഗോസ്വാമിമാരുടെ ഭാവന ആണ്. ഈ നാരദർ എന്തു വേഷാ ഈ കുട്ടിക്ക് പറഞ്ഞു കൊടുത്തിരിക്കണതെന്ന് എനിക്കറിയില്ല്യ. ഞാൻ വേറെ ഏതെങ്കിലും വേഷം കെട്ടി നിന്നാൽ ഇതല്ലാ എന്ന് പറയും കുട്ടി. ചെറിയ കുട്ടി ല്ലേ. ഈ നാരദൻ ഇപ്പൊ എവിടെ പോയി കിടക്കണു. കാണാനേ ഇല്ല്യ ഇവിടെ. ദേവന്മാരൊക്കെ കൂടെ നാരദമഹർഷിയെ പിടിച്ചു കൊണ്ടു വന്നു. എന്ത് രൂപാ കുട്ടിക്ക് വർണ്ണിച്ചു കൊടുത്തത്?
പ്രസാദാഭിമുഖം ശശ്വത് പ്രസന്ന വദനേക്ഷണം.
സുനാസം സുഭ്രുവം ചാരുകപോലം സുരസുന്ദരം.
സുനാസം സുഭ്രുവം ചാരുകപോലം സുരസുന്ദരം.
വേഗം ഭഗവാൻ ആ മേക്കപ്പ് ഇട്ടു!!!
യേ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജാമ്യഹം
നാം എങ്ങനെ ആരാധിക്കുന്നുവോ അതേപോലെ ഭഗവാൻ ദർശനം തരും. ഏത് ഭാവത്തിൽ ആരാധിക്കുന്നുവോ ആ ഭാവത്തിൽ ഭഗവാൻ വരും.
നാം എങ്ങനെ ആരാധിക്കുന്നുവോ അതേപോലെ ഭഗവാൻ ദർശനം തരും. ഏത് ഭാവത്തിൽ ആരാധിക്കുന്നുവോ ആ ഭാവത്തിൽ ഭഗവാൻ വരും.
തുളസീദാസ് പല സ്ഥലത്തും പോയി രാമനെ ആരാധിച്ചു. രാമൻ പ്രത്യക്ഷപ്പെട്ടില്ല്യ. വൃന്ദാവനത്തിൽ വന്ന് രാമായണം വായിച്ചു കൊണ്ട് യമുനാതീരത്ത് ഇരിക്കുമ്പോ കൃഷ്ണൻ പുല്ലാങ്കുഴലുമായി മുമ്പില്‍ വന്നു നില്ക്കണു. ഇദ്ദേഹത്തിന് രാമനോട് പതിവ്രതാധർമ്മം പോലെയുള്ള ഭക്തി ആണേ. കൃഷ്ണൻ മുമ്പില്‍ വന്നു നില്ക്കണു. ഇദ്ദേഹം രാമായണം ഇങ്ങനെ വായിച്ചു കൊണ്ട് ഇരിക്കുന്നു. കൃഷ്ണനെ നോക്കണില്ല്യ. എനിക്ക് രാമൻ വേണം. കൃഷ്ണൻ മുമ്പിൽ വന്ന് നില്ക്കണു. പക്ഷേ രാമനെ ആണ് മനസ്സിൽ ഭാവന. അതിസുന്ദരമായ രൂപത്തിൽ പുല്ലാങ്കുഴലും വായിച്ച് ഉമ്മറത്ത് വന്നു നില്ക്കണു. തുളസീദാസ് രാമായണം വായിച്ചു കൊണ്ടേ ഇരിക്കുണു.
ഗന്ധർവ്വരാജ പ്രതിമം ലോകേ വിഖ്യാത പൗരുഷം.
ഇവിടെ നോക്കുമ്പഴോ,
പീതാംബരധരം കൃഷ്ണം കർണ്ണയോ കർണ്ണികാരം, മുമ്പില്‍ നില്ക്കാണ്.
പീതാംബരധരം കൃഷ്ണം കർണ്ണയോ കർണ്ണികാരം, മുമ്പില്‍ നില്ക്കാണ്.
കുറച്ച് കഴിഞ്ഞപ്പോ തുളസീദാസ് പറഞ്ഞു അത്രേ. കൃഷ്ണാ ഇങ്ങനെ വന്നു മോഹിപ്പിച്ചു കൊണ്ട് മുമ്പില്‍ നില്‍ക്കേണ്ട. എനിക്ക് രാമനെ ആണ് വേണ്ടത്. കൃഷ്ണൻ പറഞ്ഞു നീ എന്ത് ഉപാസിക്കുന്നു എനിക്കതറിയില്ല്യ. വൃന്ദാവനത്തിൽ വന്ന് നീ രാമായണം വായിച്ചു കൊണ്ട് നില്ക്കണു. എനിക്ക് രാമായണം കേൾക്കണമെന്ന് ആഗ്രഹം. അതുകൊണ്ട് ഞാൻ വന്നു. നീ അല്ലെ ഇങ്ങട് വന്നത്. ഞാൻ അയോദ്ധ്യയിലേക്ക് വന്നില്ല്യാല്ലോ. നീയല്ലേ ഇങ്ങടിപ്പോ വന്നത്. ഇവിടെ വന്ന് രാമായണം വായിക്കാൻ ഞാൻ പറഞ്ഞോ. ഇവിടെ എല്ലാവരും ഭാഗവതാ വായിക്കണത്. ഒരാള്‍ വന്നു രാമായണം വായിക്കണു. അത് കൊണ്ട് ഞാൻ വന്നു.
ഒടുവിൽ തുളസീദാസിന് രാമനായിട്ട് വൃന്ദാവനത്തിൽ വെച്ച് ദർശനം കൊടുത്തു എന്നാണ് കഥാ. അപ്പോ ഭഗവാനെ നമ്മൾ എങ്ങനെ ഭജിക്കുന്നുവോ ആ ഭാവത്തിൽ ദർശനം.
ശ്രീനൊച്ചൂർജി
*തുടരും. ..*
ശ്രീനൊച്ചൂർജി
*തുടരും. ..*
Lakshmi Prasad
No comments:
Post a Comment