Sunday, March 17, 2019

ശ്രീമദ് ഭാഗവതം 92* 

ശ്രദ്ധ വേറെ, ബുദ്ധി വേറെ. അസാമാന്യ ബുദ്ധി ശക്തി ണ്ടാവും. ആ ബുദ്ധി ശക്തി വെച്ചിട്ടാണ് നമ്മുടെ സയൻസ് ഇന്ന് ഇത്രയധികം പുരോഗമിച്ചിരിക്കണത്. എന്തൊക്കെ ചോദ്യങ്ങൾ ചോദിച്ചു. എന്തൊക്കെ  കണ്ടു പിടിച്ചു. എല്ലാത്തിനും പുറകിൽ ചോദ്യവും ഉത്തരവും. ചോദിച്ചു ഉത്തരം കണ്ടു പിടിച്ചു. വലിയ വലിയ കണ്ടു പിടുത്തങ്ങൾ ആയിക്കഴിഞ്ഞു. ഒരമ്പത് വർഷം മുമ്പ് ഊഹിക്കാൻ പോലും കഴിയാത്തത്ര പുരോഗമിച്ചിരിക്കണു. 

പക്ഷേ അത് ശ്രദ്ധ അല്ല. അത് ബുദ്ധി ആണ്. ബുദ്ധി ബഹിർമുഖമാണ്. *ബുദ്ധി* താൻ ഒഴിച്ചുള്ള വസ്തുക്കളെ കുറിച്ച് സംശയിക്കുകയും ഉത്തരം കണ്ടു പിടിക്കുകയും ചെയ്യും. *ശ്രദ്ധ* താൻ ഒഴിച്ചുള്ള വസ്തുക്കളെ ഒക്കെ മാറ്റി നിർത്തി തന്നെ കുറിച്ച് സംശയിക്കുകയും കണ്ടു പിടിക്കയും ചെയ്യും. അതാണ് ശ്രദ്ധയ്ക്കും ബുദ്ധിക്കും തമ്മിലുള്ള വ്യത്യാസം. 

അതുകൊണ്ട് ഭഗവാൻ പറഞ്ഞു.  *ശ്രദ്ധാവാൻ ലഭതേ ജ്ഞാനം.* 
ശ്രദ്ധ കൊണ്ട് ജ്ഞാനം ണ്ടാവും. 

ശ്രദ്ധ എങ്ങനെ ണ്ടാവും?
 *ഭഗവദ് ധർമ്മ ചര്യയാ*
 
തപസ്സ് വേണം ന്നാണ്. തപസ്സ് എന്താണ്? ഭക്തി തന്നെ തപസ്സ്. ഗുരുവായൂരപ്പനെ നിഷ്ഠയോടെ ആരാധിക്കുന്നുവെങ്കിൽ അത് തന്നെ തപസ്സ്.

ഉപനിഷത് പറയണു, 
 *തപസ്സാ ശ്രദ്ധ* 
തപസ്സ് കൊണ്ട് ശ്രദ്ധ ണ്ടാവുന്നു.

 ശ്രദ്ധയാ മേധാ
മേധയാ മനീഷാ 
മനീഷയാ മന:
മനസ്സാ ശാന്തി:
ശാന്ത്യാ ചിത്തം 
ചിത്തേന സ്മൃതി:
സ്മൃത്യാ സ്മാരം 
സ്മാരേണ വിജ്ഞാനം 

 *വിജ്ഞാനേന ആത്മാനം വേദയിതി* 
തപസ്സ് കൊണ്ട് ശ്രദ്ധ ണ്ടാവുമ്പോ ശ്രദ്ധ കൊണ്ട് പടി പടിയായി ഉയർന്ന് ആത്മാനം വേദയിതി.

തപസ്സ് എന്താണ്? ഭഗവാനെ ആരാധിക്കുന്നത് തന്നെ തപസ്സ്. നാമജപം ചെയ്യുന്നത് തപസ്സ് ആണ്. സങ്കീർത്തനം ചെയ്യുന്നത് തപസ്സ് ആണ് . തനിക്ക് വേണ്ടി ഭഗവദ് ഭക്തി ചെയ്യുമ്പോ അത് തപസ്സ് ആണ്. തപസ്സാ ശ്രദ്ധാ. അപ്പോ ശ്രദ്ധ ണ്ടാവും. 

ഭഗവദ് ധർമ്മ ചര്യയാ 
ജിജ്ഞാസയാ അദ്ധ്യാത്മിക യോഗനിഷ്ഠയാ. 
യോഗേശ്വരന്മാരായിട്ടുള്ളവരെ സമീപിച്ച് അദ്ധ്യാത്മ തത്വം ചോദിച്ചു മനസ്സിലാക്കി പതുക്കെ പതുക്കെ വിചാരം ചെയ്യണം ഈ ശരീരം ഞാനല്ല. ശരീരത്തിന് എന്തെങ്കിലുമൊക്കെ വിഷമങ്ങൾ വന്നു കൊണ്ടേ ഇരിക്കും. പതുക്കെ പതുക്കെ ശരീരം വേറെ, ഞാൻ വേറെ എന്നുള്ള ഭാവത്തിനെ വളർത്തി പ്രബലമായ തലത്തിലേക്ക് കൊണ്ട് വരണം. എത്ര കണ്ട് ഈയൊരു അറിവിൽ പുരോഗമിക്കാൻ കഴിയുമോ അത്ര കണ്ട് നമുക്ക് ജീവിതപ്രശ്നങ്ങളൊക്കെ കുറഞ്ഞു കിട്ടും. 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
lakshmi prasad

No comments: