ഘടം ഭിത്വാ പടം ഛിത്വാ
മാതരം പ്രഹരന്നപി
യേന കേന പ്രകാരേണ
പ്രസിദ്ധഃ പുരുഷോ ഭവേത്
മാതരം പ്രഹരന്നപി
യേന കേന പ്രകാരേണ
പ്രസിദ്ധഃ പുരുഷോ ഭവേത്
അര്‍ത്ഥം:
ഘടം ഭിത്വാ | : | കുടം പൊട്ടിച്ചോ |
പടം ഛിത്വാ | : | വസ്ത്രം കീറിയോ |
മാതരം പ്രഹരൻ അപി | : | അമ്മയെ തല്ലുക വരെ ചെയ്തോ |
യേന കേന പ്രകാരേണ | : | എന്തെങ്കിലുമൊക്കെ വിധത്തിൽ |
പ്രസിദ്ധഃ പുരുഷഃ ഭവേത് | : | പ്രസിദ്ധൻ ആകണം |
: | (എന്നാണു ചിലരുടെ ആഗ്രഹം.) |
മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നവരാണു സാധാരണയായി പ്രസിദ്ധരാകുന്നതു്. നല്ല ആളുകൾ അവരുടെ നല്ല പ്രവൃത്തികൾ കൊണ്ടു പ്രസിദ്ധരാകും. ചീത്ത പ്രവൃത്തികൾ കൊണ്ടും പ്രസിദ്ധി കിട്ടും. പ്രസിദ്ധിയ്ക്കു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരെ പരിഹസിക്കുകയാണു് ഈ ശ്ലോകത്തിൽ. പ്രസിദ്ധരാകാൻ വേണ്ടി അവർ സാധാരണ ആളുകൾ ചെയ്യാത്ത ചീത്ത പ്രവൃത്തികൾ പോലും ചെയ്യും എന്നർത്ഥം.
No comments:
Post a Comment