Saturday, March 02, 2019

ഇരുപത്തിയേഴാം ദശകം (കൂര്‍മ്മാവതാര വര്‍ണ്ണനം): ദുര്‍വാസമഹര്‍ഷിയുടെ ശാപമേറ്റ ഇന്ദ്രന് ജരാനര ബാധിച്ച വേളയില്‍ ദേവാസുരയുദ്ധങ്ങളിലെല്ലാം ദേവന്മാര്‍ പരാജിതരായി. ദേവന്മാര്‍ക്ക് ശക്തിയും യൗവനവും വീണ്ടെടുക്കാനായി അസുരന്മാരുമായി അവര്‍ സന്ധി ചെയ്ത് പാലാഴിയില്‍ നിന്ന് അമൃത് കടഞ്ഞെടുക്കാനുള്ള ശ്രമം നടത്തി. മന്ഥര പര്‍വതത്തെ കടകോലായും വാസുകി സര്‍പ്പത്തെ കയറായും ഉപയോഗിച്ചു. പര്‍വതം, ഭാരത്താല്‍ പാലാഴിയില്‍ താഴ്ന്നു പൊയ്‌ക്കൊണ്ടിരുന്നു. മന്ഥരപര്‍വതത്തെ ഉറപ്പുള്ള പുറംചട്ടയുള്ള ആമയായി വന്നങ്ങുയര്‍ത്തി; അതിനെ ക്രമീകരിച്ചു നിര്‍ത്തി. അതിനാല്‍ ദേവന്മാര്‍ അങ്ങയെ ഈ പ്രവൃത്തിക്ക് സ്തുതിച്ചതും പാ
ലാഴിമഥനം ശക്തമായി തുടരാന്‍ പ്രേരണ നല്‍കിയതും കൂര്‍മ്മാവതാരമൂര്‍ത്തിയായ അങ്ങാണ്. (ഗുരുവായൂരപ്പാ) എന്റെ രോഗത്തില്‍ നിന്നെന്നെ നീ സുഖപ്പെടുത്തേണമേ.
ഇരുപത്തിയെട്ടാം ദശകം (പാ
ലാഴിമഥനവും അമൃതകുംഭ ഉത്ഭവവും)
പാലാഴിമഥനവേളയില്‍ കാളകൂടം വന്നപ്പോള്‍, ശിവനെക്കൊണ്ടത് ഭക്ഷിപ്പിച്ചു. പാലാഴിയില്‍നിന്ന് കാമധേനവും, ഉച്ചൈശ്രവസും, ഐരാവതവും, പാരിജാതവും അപ്‌സരസ്ത്രീകളും, ലക്ഷ്മീദേവിയുമുല്‍ഭവിച്ചു. ആ ലക്ഷ്മി അപ്പോള്‍ തന്നെ അങ്ങയെ വരണമാല്യമണിയിച്ചു. അന്ത്യത്തില്‍ അമൃതകലശവുമായി അങ്ങുതന്നെ പൊന്തിവന്നു. ധന്വന്തരീമൂര്‍ത്തിയായി ഉയര്‍ന്നുവന്ന വന്ന ഹേ ഗുരുവായൂരപ്പാ എന്റെ രോഗങ്ങളകറ്റേണമേ.
ഇരുപത്തിയൊന്‍പതാം ദശകം (മോഹിനീരൂപം): അമൃതകുംഭം അസുരന്മാര്‍ അപഹരിച്ച് അവരെ അയങ്ങു കലഹിപ്പിച്ചു. അങ്ങ് മോഹിനിയായി രൂപം സ്വീകരിച്ചു. ദേവാസുരന്മാര്‍ അമൃത് തുല്യമായി ഭാഗിക്കാന്‍ മോഹിനീരൂപം 
പൂണ്ട അങ്ങയെ ഏല്‍പ്പിച്ചു. ആ ദിവ്യമായ അമൃത് അങ്ങ് ദേവന്മാര്‍ക്കു മാത്രം വിളമ്പി. എന്നാല്‍ ദേവന്മാര്‍ക്കിടയിലുണ്ടായിരുന്ന രാഹുവിന് അല്‍പം അമൃതം ലഭിച്ചതറിഞ്ഞയുടനെ ആ അസുരന്റെ ശിരസ് അങ്ങ് അറുത്തു. വീണ്ടും ദേവാസുരയുദ്ധം നടക്കുകയും ബലിയെന്ന അസുരന്‍ ദേവന്മാരെ മോഹവലയത്തിലാക്കുകയും ചെയ്തു. അങ്ങുതന്നെ അസുരപ്രാണിമാരെ വധിച്ചു. അങ്ങയുടെ മോഹിനീരൂപം ദേവന്മാര്‍ക്കുപോലും ചിന്താതീതമായി. ആ രൂപം പൂ
ണ്ട ഗുരുവായൂരപ്പാ എന്നെ അങ്ങ് രക്ഷിക്കേണമേ!
മുപ്പതാം ദശകം: (വാമനാവതാരം) മഹാബലിയെ ഇന്ദ്രന്‍ വധിച്ചു എങ്കിലും ശുക്രമഹര്‍ഷിയുടെ യജ്ഞങ്ങള്‍ കൊണ്ട് ശക്തനായി ബലി പുനര്‍ജനിച്ചു.  മഹാബലി മൂന്നുലോകത്തേയും കീഴടക്കി ദേവന്മാരെ പലായനം ചെയ്യിച്ചു. കാശ്യപപത്‌നി (അദിതി അങ്ങയെ വ്രതത്തോടെ ആരാധിച്ചനുഗ്രഹം വാങ്ങി അവള്‍ക്ക് അങ്ങ് വാമനപു
ത്രനായി അവതാരപുത്രനായി ജനിച്ചു. ഉപനയനവും പഠനവും കഴിഞ്ഞ് ഹേ ദേവാ, നര്‍മ്മദയ്ക്ക് വടക്കേതീരത്തുള്ള മഹാബലിയുടെ അശ്വമേധശാലയിലേക്ക് സൂര്യതേജസ്സോടെ അങ്ങ് എത്തിയപ്പോള്‍ ശ്രേഷ്ഠമായ ഋഷിവര്യന്മാരും തേജസ്സാര്‍ന്ന മഹാബലിയും പൂര്‍ണ്ണഭക്തിയോടെ യാഗശാലയിലേക്കെതിരേറ്റു കാല്‍ കഴുകി. പാദജലം തീര്‍ത്ഥംപോലെ ശിരസ്സിലണിഞ്ഞു! ഹേ ഗുരുവായൂരപ്പാ എന്നെയും ഇപ്രകാരമനുഗ്രഹിച്ച് പാലിക്കേണമേ.
മുപ്പത്തി ഒന്നാം ദശകം: (ബലിയുടെ പാതാളഗമനം) ശ്രേഷ്ഠനും ധീരനും വാമനമൂര്‍ത്തിയെ താണുവണങ്ങി സ്വീകരിക്കാന്‍ ഒതുങ്ങിയവനും
 എന്നാല്‍ മൂന്നുലോകവും കീഴടക്കിയ ഗര്‍വുള്ളവനുമായ പ്രഹ്ലാദ വംശജാതനായ അസുരവംശ ചക്രവര്‍ത്തി മഹാബലി വാമനന് ചോദിക്കുന്നതെന്തും വാഗ്ദാനം ചെയ്തു. മൂന്നുകാലടി മണ്ണ് മാത്രം അങ്ങ് ബലിയോടു ചോദിച്ചു. അതു ചോദിച്ച അങ്ങയോട് ബലി പരിഹാസത്തോടെ പറഞ്ഞു. മൂന്നടിമണ്ണിനു പകരം ഈ ഭൂമി മുഴുവനും 
ചോദിക്കുക. ദൈത്യാചാര്യനായ ശുക്രമഹര്‍ഷി, മഹാബലിയെ വിലക്കിയിട്ടും, ഭഗവാന്‍ തന്നെ വന്നു യാചിച്ച സ്ഥിതിക്ക് തീര്‍ച്ചയായും കൊടുക്കുമെന്ന് ബലി പറഞ്ഞ്, സമസ്തവും അങ്ങേയ്ക്ക് സമര്‍പ്പിച്ചു. അങ്ങയുടെ വലുതായ പാദത്തെ ബ്രഹ്മാവു കമണ്ഡലു ജലംകൊണ്ട് കഴുകി. എന്നാല്‍ അസുരഭടന്മാര്‍ ബലിയുടെ അനുവാദമില്ലാതെ തന്നെ അങ്ങയോടു യുദ്ധം ചെയ്തു പരാജയപ്പെട്ടു. മൂന്നാമത്തെ കാലടി ബലിയുടെ ശിരസ്സില്‍ വച്ച് അങ്ങ് പറഞ്ഞു. ഞാന്‍ ചെയ്തതെല്ലാം നിന്റെ അഹങ്കാരമില്ലാതാക്കാന്‍ വേണ്ടി മാത്രമാണ്. സ്വര്‍ഗത്തെക്കാള്‍ ശ്രേഷ്ഠമായ ലോകം നിനക്കു ലഭിക്കട്ടെ, പിന്നെ ഇന്ദ്രപദവിയും ലഭിക്കട്ടെ. മഹാബലിക്ക് വരം നല്‍കിയനുഗ്രഹിച്ച ഗുരുവായൂരപ്പാ എന്നേയും അങ്ങ് അനുഗ്രഹിക്കേണമേ.

ഡോ.എന്‍.ഗോപാലകൃഷ്ണന്‍

No comments: