സ്വാധ്യായ സംസ്‌കൃതം സംസ്‌കൃതി പൂരകം ശങ്കരഃ-: ശ്രീദേവി! ഭവതീ വൈഷ്ണവായ പായസം ദത്തവാന്‍ വാ? (ശ്രീദേവി നീ വൈഷ്ണവിന് പായസം കൊടുത്തോ?) ശ്രീദേവി-: നാസ്തി പിതഃ മഹ്യമപി ന പ്രാപ്തം (ഇല്ല അച്ഛ. എനിക്കും കിട്ടിയില്ല.) ശങ്കരഃ-: ഓ. ഭവതൈ്യ അപി ന പ്രാപ്തം. അഹം ദദാമി. വൈഷ്ണവായ, കാളിദാസായ, ശ്രീലക്ഷ്‌മ്യെ സര്‍വ്വേഭ്യഃ ദദാമി (ഓ. നിനക്കും കിട്ടിയില്ല. ഞാന്‍ തരാം. വൈഷ്ണവിനും, കാളിദാസനും ശ്രീലക്ഷ്മിക്കും എല്ലാവര്‍ക്കും തരാം) ശ്രീലക്ഷ്മി-: മഹ്യം അര്‍ധചഷകഃ പര്യാപ്തഃ (എനിക്ക് പകുതി ഗ്ലാസ് മതി) ശ്രീദേവി-: ഏതത് കസ്‌മൈ്യ? (ഇതാര്‍ക്കാണ്) ശങ്കരഃ-: ഏതത് പായസം അംബായൈ. ഏതത് പിതൃവ്യായ ദദാതു. അശ്വതീ നിദ്രാം കരോതി. തസൈ്യ അനന്തരം ദദാതു. (ഇതമ്മയ്ക്കാണ്. ഇത് കൊച്ചച്ഛന് കൊടുക്കൂ. അശ്വതി ഉറങ്ങുകയാണ്. പിന്നെ അവള്‍ക്ക് കൊടുക്കാം) ശ്രീദേവി-: പിതൃവ്യഃ പത്രികായൈ ലേഖം ലിഖന്‍ അസ്തി (ഇളയച്ചന്‍ പത്രത്തിന് ലേഖനം എഴുതുകയാണ്) ശങ്കരഃ-: ഭവതു. സര്‍വ്വേ പിപന്തു. (ശരി. എല്ലാവരും കഴിച്ചോളൂ) ഇവിടെ അടിവരയിട്ടത് ചതുര്‍ത്ഥീ വിഭക്തിയിലാണ്. കര്‍മ്മകരഃ-കര്‍മ്മകരായ ദേവാലയഃ-ദേവാലയായ പത്‌നീ - പത്‌നൈ്യ പുത്രീ - പുത്രൈ്യ മിത്രം - മിത്രായ ചിത്രം - ചിത്രായ 'കൃതേ' എന്ന പ്രയോഗത്തിലൂടെയും ചതുര്‍ത്ഥീ വിഭക്തി ഉപയോഗിക്കാം. ഭിക്ഷുകായ = ഭിക്ഷുകസ്യ കൃതേ തസ്‌മൈ = തസ്യകൃതേ ബാലികായൈ = ബാലികായാഃ കൃതേ. സഹസ്രനാമങ്ങള്‍ ചതുര്‍ത്ഥീ വിഭക്തിയിലാണ്. നമഃ, സ്വസ്തിഃ, സ്വാഹ എന്നീ പ്രയോഗങ്ങള്‍ ചതുര്‍ത്ഥിയിലാണെന്നും മുന്‍ പാഠത്തില്‍ പറഞ്ഞിട്ടുണ്ട്. ശ്രീശങ്കരാചാര്യരെഴുതിയ ശിവപഞ്ചാക്ഷരസ്‌തോത്രംനാഗേന്ദ്രഹാരായ ത്രിലോചനായ ഭംസ്മാംഗരാഗായ മഹേശ്വരായ നിത്യായ ശുദ്ധായ ദിഗംബരായ തസ്‌മൈ നകാരായ നമഃശിവായ. മന്ദാകിനീ സലില ചന്ദന ചര്‍ച്ചിതായ നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ തസ്‌മൈ മകാരായ നമഃശിവായ!! ശിവായ ഗൗരീവദനാരവിന്ദ- സൂര്യായ ദക്ഷാധ്വര നാശനായ ശ്രീനീലകണ്ഠായ വൃഷധ്വജായ തസ്‌സ്‌മൈ ശികാരായ നമഃ ശിവായ!! വസിഷ്ഠകുംഭോദ്ഭവഗൗതമാര്യ- മുനീന്ദ്രദേവാര്‍ച്ചിതശേഖരായ ചന്ദ്രാര്‍ക്കവൈശ്വാനരലോചനായ തസ്‌മൈ വകാരായ നമഃശിവായ!! യക്ഷസ്വരൂപായ ജടാധരായ പിനാകഹസ്തായ സനാതനായ ദിവ്യായ ദേവായ ദിഗംബരായ തസ്‌മൈ യകാരായ നമഃശിവായ!! 'ദേവീമാഹാത്മ്യ' ത്തിലെ ചില ശ്ലോകങ്ങളും പരിശോധിച്ചാല്‍ ചതുര്‍ത്ഥീവിഭക്ത്യര്‍ത്ഥം മനസ്സിലാക്കാന്‍ സാധിക്കും. നമോ ദേവൈ്യ മഹാദേവൈ്യ ശിവായൈ സതതം നമഃ നമഃ പ്രകൃതൈ്യ ഭദ്രായൈ രൗദ്രായൈ തേ നമോ നിത്യം ഗൗരൈ്യ ധാത്രൈ്യ നമോ നമഃ നൈരൃതൈ്യ ഭൂഭൃതാം ലക്ഷ്‌മൈ്യ ശര്‍വാണൈ്യ തേ നമോ നമഃ ദുര്‍ഗ്ഗായൈ ദുര്‍ഗ്ഗപാരായൈ സാരായൈ സര്‍വകാരിണൈ്യ ഖ്യാതൈ്യ തഥൈവ കൃഷ്ണായൈ ധൂമ്രായൈ സതതം നമഃ!! തുടര്‍ന്നുള്ള ശ്ലോകങ്ങളില്‍ ചിലതും സമാന വിഭക്ത്യര്‍ത്ഥം ബോധിപ്പിക്കുന്നതാണെന്ന് സ്വയം വായിച്ച് മനസ്സിലാക്കുക. ദാരിദ്ര്യദഹന ശിവസ്‌തോത്രം, അധ്യാത്മരാമായണം കിളിപ്പാട്ടിലെ 'ആദിത്യഹൃദയം' എന്നിവയും പരിശീലിക്കൂ.
No comments:
Post a Comment