കൃഷ്ണഭഗവാന്റെ ഭക്തന്റെ കഥ പറയാം...
---**---**---*---*---*---*---
. "പാലക്കാട് ഒരു പാവപ്പെട്ട ബ്രാഹ്മണ കുടുംബത്തിൽ വെങ്കിട്ടരമണൻ എന്നൊരു ബാലൻ ഉണ്ടായിരുന്നു. ദാരിദ്രം കൊണ്ടു വലഞ്ഞ ആ ബാലൻ ഒരു തൊഴിലന്വേഷിച്ച് സ്വന്തം ഗൃഹം വിട്ടിറങ്ങി. വിശപ്പടക്കാൻ ഭക്ഷണം കിട്ടണം എന്നു മാത്രമേ ആ ബാലന് ചിന്തയുണ്ടായിരുന്നുള്ളൂ. ജോലി തേടി അവൻ വന്നുപെട്ടത് ഗുരുവായൂരപ്പന്റെ സന്നിധിയിലും. ക്ഷേത്ര പരിസരത്തിലുള്ള കടകളിൽ തനിക്കാവുന്ന ജോലികൾ ചെയ്ത് വെങ്കിട്ടരമണൻ കഴിഞ്ഞു. എന്നാൽ ഗുരുവായൂരപ്പന്റെ തിരുനടയിൽ ചെല്ലാനോ കണ്ണനെ കണ്ട് കൈകൂപ്പാനോ അവന് തോന്നാറില്യ. അമ്പലത്തിൽ ഉച്ചയ്ക്കുള്ള പ്രസാദം ഊട്ടു കഴിക്കാൻ കണ്ണന്റെ തിരുമുമ്പിൽക്കൂടി എന്നും കടന്നു പോയീട്ടും കണ്ണനെ ഒന്നു നോക്കണമെന്നുപോലും അവന് തോന്നിയില്ല. അവന്റെ ചിന്തയിലും ശ്രദ്ധയിലും ഗുരുവായൂരപ്പൻ കടന്നു ചെന്നതേ ഇല്യ. കാലം കടന്നുപോയി. വെങ്കിട്ടരമണൻ യുവാവായി. അഞ്ചെട്ടുകൊല്ലം കണ്ണന്റെ തിരു നടയിലുണ്ടായീട്ടും വെങ്കിട്ടരമണൻ കണ്ണനെ കണ്ടില്യ. പക്ഷേ ഭക്തവത്സലനായ കണ്ണൻ വെങ്കിട്ടരമണനെ സദാ ശ്രദ്ധിച്ചിരുന്നു. യാതൊരു ദുശ്ശിലവും കാപട്യവും ഇല്യാത്ത അദ്ദേഹത്തെ കണ്ണന് നന്നേ ബോധിച്ചു. കണ്ണൻ രമണനെ നോക്കി ഒന്നു പുഞ്ചിരിച്ചു. സന്ധ്യക്ക് ദീപാരാധനയ്ക്ക് കണ്ണന്റെ നട തുറക്കുന്ന സമയം ഹാ! എത്ര മനോഹരമായ നിമിഷങ്ങളാണ് അല്ലേ?
"സന്ധ്യാ സമയമടുക്കുന്ന നേരത്ത്
സന്തോഷമെന്നേ പറഞ്ഞിടേണ്ടൂ
തൃച്ചന്ദനം ചാർത്തി കാണാമതുനേരം
തൃക്കാൽ വണങ്ങുവാനെത്ര സൌഖ്യം. "
ഗുരുവായൂരപ്പനെപ്പറ്റി ഒട്ടും അറിയാത്ത ആളാണ് ച്ചാൽ പോലും ആസമയത്ത് കണ്ണന്റെ തിരുനടയിലെത്തിയാൽ ഗുരുവായൂരപ്പന്റെ കാരുണ്യപീയൂഷവർഷം അനുഭവിക്കാനാവും.
ആ അനുഭവം ഈ വെങ്കട്ടരമണനും ഉണ്ടായി. ഒരു ദിവസം സന്ധ്യയ്ക്ക് ദീപാരാധന കഴിഞ്ഞു നട തുറക്കുന്ന സമയത്ത് അമ്പലത്തിലേക്ക് എന്തോ കൊണ്ടുവന്നീട്ട് തിരിച്ചു പോകുന്ന രമണൻ കണ്ണന്റെ തിരുനടയിൽ എത്തിയതും പെട്ടെന്ന് മണിമുഴക്കങ്ങളോടെ തിരുനട തുറന്നു. എല്ലാവരും ഉറക്കെ നാരായണ നാരായണ എന്ന് സന്തോഷത്തോടെ ജപിക്കുന്നതും മണിയടിക്കുന്നതും കേട്ട വെങ്കട്ട രമണൻ ശ്രീകോവിലിലേക്ക് നോക്കി. അപ്പോൾ അതാ...അവിടെ.....
"പീലി ചാര്‍ത്തിയ പൊന്നിന്‍ കിരിടവും
ഫാലദേശത്തു തൊട്ടൊരു ഗോപിയും
ചന്ദനത്താല്‍ പൊതിഞ്ഞ തിരുമെയ്യും
നല്ലകൃഷ്ണ തുളസിപ്പൂ മാലയും
പട്ടുകോണകം മുത്തരഞ്ഞാണവും
കൊച്ചു കൈയ്യിലോരിത്തിരി വെണ്ണയും
മറ്റേ കയ്യിലോരോടക്കുഴലുമായ്
പുഞ്ചിരിയോടെ നില്‍ക്കുന്ന കണ്ണനെ
നെയ്‌വിളക്കിന്‍റെ ശോഭയില്‍ ദൂരെയായ്..."
മിന്നിത്തെളിഞ്ഞു കാണുന്നു. ആ
അച്യുതനെ അടുത്തു കണാൻ ആരുടെ മനസ്സാണ് മുന്നോട്ടു കുതിക്കാത്തത്. അദ്ദേഹം അറിയാതെ കണ്ണന്റെ അടുത്തേയ്ക്ക് ആ പാദങ്ങള്‍ ചലിച്ചു. സോപാനത്തിനടുത്തെത്തി കണ്ണനെ കൺകുളിരെ കണ്ടു . ഇതുവരെ അനുഭവിച്ചീട്ടില്ലാത്ത അലൌകികമായ ഏതോ ഒരനുഭവത്താൽ ആ മനസ്സ് നിറഞ്ഞു കവിഞ്ഞു. അത് കണ്ണുനീരായി നിറഞ്ഞൊഴുകാൻ തുടങ്ങി. അറിയാതെ അദ്ദേഹത്തിന്റെ നാവ് "കൃഷ്ണ കൃഷ്ണാ" എന്ന് മന്ത്രിക്കാൻ തുടങ്ങി. തൃച്ചന്ദനത്തിന്റെയും തുളസിയുടേയും കർപ്പൂരത്തിന്റെയും ഗന്ധം മേറ്റപ്പോൾ ശരീരം മുഴുവനും രോമാഞ്ചം പടർന്നു. ഇത്ര കാലം ഇവിടെ ഉണ്ടായീട്ടും എന്തേ കണ്ണാ! നിന്നെക്കാണാൻ തോന്നിയില്യ എന്ന മനസ്താപം ഉള്ളിൽ നിറഞ്ഞപ്പോൾ മറ്റൊരു ദൃശ്യം കൂടി അദ്ദേഹത്തെ ആകർഷിച്ചു. വടക്കേ വാതിൽ മാടത്തിൽ മഹാത്മാവ് ഇരുന്ന് എന്തോ വായിക്കുന്നു. അദ്ദേഹം പാരായണം ചെയ്യുന്നത് എന്താണ് എന്ന് മനസ്സിലായീല്ലെങ്കിലും അതിന്റെ മാധുര്യം വെങ്കിട്ടരമണന് അറിയാൻ കഴിഞ്ഞു. സാക്ഷാൽ കൂടല്ലൂർ കുഞ്ഞിക്കാവു നമ്പൂതിരിപ്പാടെന്ന ഭാഗവതോത്തമനായിരുന്നു അത്. ശ്രീമദ് ഭാഗവതം പാരായണം ചെയ്യുകയായിരുന്ന അദ്ദേഹം മെല്ലെ തല ഉയർത്തി വെങ്കിട്ടരമണനെ നോക്കി ഒന്നു പുഞ്ചിരിച്ചു. പെട്ടെന്ന് രമണന്റെ ഹൃദയത്തില്‍ ഒരു കൊളുത്തിട്ടു വലിച്ചതുപോലെയുള്ള അനുഭവമുണ്ടായി. അദ്ദേഹം അവിടെയിരുന്ന് ആ പാരായണം മുഴുവനും ശ്രദ്ധയോടെ ശ്രവിച്ചു. ഒന്നും മനസ്സിലായീല്യാച്ചാലും കണ്ണനെ മടിയിലിരുത്തി ഇരിക്കുന്ന ഒരു സുഖം. ജോലിക്കിടയിലും മറ്റും ഭഗവാന്റെ കഥ പറയുന്ന ഒരു മഹാത്മാവിനെപ്പറ്റി പലരും പറയുന്നത് കേട്ടീട്ടുണ്ടായിരുന്നു. അത് കൂടല്ലൂർ കുഞ്ഞിക്കാവു നമ്പൂതിരിപ്പാടെന്ന ഈ ഭാഗവതോത്തമനെക്കുറിച്ചായിരുന് നു എന്ന് രമണന് മനസ്സിലായി. പാരായണശേഷം ജനങ്ങൾ പിരിഞ്ഞപ്പോൾ വെങ്കടരമണൻ നമ്പുതിരിപ്പാടിന്റെ അരികിലെത്തി അദ്ദേഹത്തെ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് കണ്ണീരോടെ പറഞ്ഞു. " എത്രയോ കാലമായി ഞാൻ ഈ തിരു സന്നിധിയിൽ എത്തിയീട്ട്. എന്നീട്ടും ഇന്നാണ് ഞാൻ ഗുരുവായൂരപ്പനെ ഇന്നാണ് കണ്ടത്. ഇത്രയും കാലം ഉണ്ടും ഉറങ്ങിയും വേല ചെയ്തും വിലപ്പെട്ട സമയം ഞാൻ പാഴാക്കിയല്ലോ? അങ്ങയെപ്പറ്റിയും പലരും പറഞ്ഞു കേട്ടീട്ടുണ്ട്. എന്നാലും ഒരിക്കൽപ്പോലും കാണണം എന്ന് തോന്നിയതേ ഇല്യ. നല്ല ഒരു മനുഷ്യജന്മം ഈ വിധം പാഴാക്കിയല്ലോ?"
ഇതു കേട്ട് ശ്രീ കുഞ്ഞിക്കാവു നമ്പൂതിരി വെങ്കിട രമണനെ ശരസ്സിൽ കൈവച്ച് അനുഗ്രഹിച്ചുകൊണ്ട് വാത്സല്യത്തോടെ പറഞ്ഞു. " ഇല്യ കുഞ്ഞേ ഒട്ടും സമയം വൈകീട്ടില്യ. ഇതാണ് ശരിയായ സമയം. പൂർവ്വജന്മത്തെ പ്രാരാബ്ദങ്ങൾ അല്പം ബാക്കീണ്ടായത് തീർന്നു ന്ന് കൂട്ടിക്കോളൂ.
ജന്മ ജന്മാന്തരങ്ങളായി ആർജ്ജിച്ച പുണ്യംകൊണ്ടു മാത്രേ ഗുരവായൂരപ്പനിൽ ഭക്തിണ്ടാവൂ. കണ്ണന്റെ കാരുണ്യം മൂലം ഇപ്പോൾ നിനക്ക് അതുണ്ടായി. അതുകൊണ്ടുതന്നെ നിന്റെ പാപങ്ങളിൽ നിന്നും മുക്തനായി. ഇനിയുള്ള സമയം ഭാഗവതം ശ്രവിക്കാനും നാമസങ്കീർത്തനത്തിനും, ഗുരുവായൂരപ്പനെ
സേവചെയ്യാനും സജ്ജനസംഗത്തിൽ ഇരിക്കാനും ശ്രദ്ധിക്കണം. ഒക്കെ നേര്യാവും." അദ്ദേഹത്തിൻെറ ഉപദേശം കിട്ടിയ അന്നു മുതൽ വെങ്കിടരമണൻ നിത്യവും നിർമ്മല്യം മുതൽ ഉഷപ്പൂജവരെ ശ്രീകൃഷ്ണ ദേവനെ ദർശിച്ച് നാമസങ്കീർത്തനാദികളിൽ മുഴുകി കഴിയും. അതിനു ശേഷമേ തൻെറ ഉപജീവനത്തിനു വേണ്ടിയുള്ള ജോലിക്ക് പോകുമായിരുന്നുള്ളു. ജോലി കഴിഞ്ഞു വൈകീട്ട് ക്ഷേത്രത്തിലെത്തി ദീപാരാധനയും അത്താഴപ്പൂജയും കഴിഞ്ഞേ പോകൂ. ക്രമേണ ക്ഷേത്രത്തിൽ നടക്കുന്ന ഭാഗവതപാരായണത്തിൽ ആദ്യന്തം ശ്രോതാവായി. നാമ സങ്കീർത്തനങ്ങളിൽ മുഴുകി പതിയെ പതിയെ എല്ലാം വിട്ട് ഗുരുവായൂരപ്പനിൽ മാത്രമായി ശ്രദ്ധ. അമ്പത്തിൽ നിന്നു ലഭിക്കുന്ന എന്തെങ്കിലും അല്പാഹാരം ശരോരത്തിനു വേണ്ടി മാത്രം ഭക്ഷിക്കും. അദ്ദേഹത്തിൻറെ ചുണ്ടിൽ സദാ നേരവും
''അനായാസേന മരണം
വിനാ ദൈന്യേന ജീവിതം
ദേഹി മേ കൃപയാ കൃഷ്ണാ
ത്വയിഭക്തിമചഞ്ചലാം ''
എന്ന പ്രാർത്ഥന നിറഞ്ഞു നിന്നു.
സാധാരണ ഗതിയിൽ നാം പറയും ബുദ്ധിമുട്ടില്ലാതെ മരിക്കണം. ജീവിച്ചിരിക്കുമ്പോൾ വിഷമങ്ങള്‍ ഉണ്ടാവരുത്. എന്ന് പക്ഷേ അതല്ല ശരിയായ അതിന്റെ ആന്തരാർത്ഥം എന്ന് അടുത്ത വരികൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. കൃഷ്ണാ എനിക്ക് അചഞ്ചലമായ ഭക്തി തരൂ എന്നാണ. ദൃഡമായ ഭക്തി ഉറയ്ക്കുന്നതുവരെ ഈ ശരീരം ഞാനാണ് ഇതോടു ബന്ധപ്പെട്ടതെല്ലാം എന്റ്യാണ് ന്ന് നമുക്ക് തോന്നും. അല്ലാ ന്ന് വാക്കുകൊണ്ടൊക്കെ പറയും ച്ചാലും ജീവിതസാഹചര്യങ്ങളിൽ നമ്മൾ പലപ്പോഴും പതറിപ്പോകും. ഈ ശരീരം ഞാനാണ് എന്ന് തോന്നൽ വിട്ടുപോകുന്നതു വരെ ശരീരത്തെ ബാധിക്കുന്നതെല്ലാം നമ്മെ ബാധിക്കും. മരണ സമയത്ത് എന്റെ ശരീരം വെടിഞ്ഞ് എന്റെ പുത്രകളത്രബന്ധുമത്രാദികളെ വിട്ട് അതുവരെ സമ്പാദിച്ചതെല്ലാം വിട്ട് പോകേണമല്ലോ എന്ന ചിന്ത മരണത്തെ ദുസ്സഹമാക്കും. എന്നാൽ കൃഷ്ണനിൽ ദൃഢമായ ഭക്തി ഉറച്ചാൽ നമ്മുടെ പുറമേയുള്ള ഒന്നും നമ്മെ ബാധിക്കില്യ.
"വിനാ ദൈന്യേന ജീവിതം"
കൃഷ്ണനിൽ ഉറച്ചാൽ ഈ ശരീരം എപ്പോള്‍ വീണുപോകുന്നു എന്നുപോലും നാം അറിയില്യ
"അനായാസേന മരണം"
ഇതാണ് ആ മഹാത്മാവ് സദാ പ്രാർത്ഥിച്ചിരുന്നത്.
വർഷങ്ങൾ കഴിഞ്ഞു വെങ്കിടരമണൻ ഒരുപരിപൂർണ്ണമായും ഗുരുവായൂരപ്പനിൽ ഉറച്ചു. അപ്പോഴും അദ്ദേഹം ജപിച്ചുകൊണ്ടേ ഇരുന്നു. "അനായാസേന മരണം......"
ഒരു വൃശ്ചികമാസ ഏകാദശി ഉത്സവക്കാലം. ദ്വാദശി പാരണ കഴിഞ്ഞ് അടുത്തനാൾ ശ്രീ കുഞ്ഞിക്കാവു നമ്പൂതിരിയുടെ ഭാഗവതപാരായണം വടക്കേവാതിൽ മാടത്തിൽ തുടങ്ങി. വെങ്കിട രമണൻ നിത്യവും പരായണാദികളിൽ പതിവുപോലെ പങ്കെടുത്തു. ഒരു ദിവസം പരായണം ശ്രവിച്ചുകൊണ്ടിരുന്ന വെങ്കിട്ടരമണൻ പെട്ടെന്നെഴുന്നേറ്റു. പാരായണത്തിനിടയിൽ ഒരിക്കൽപ്പോലും എഴുന്നെല്ക്കാത്ത വെങ്കിട്ടരമണനെ എല്ലാവരും ശ്രദ്ധിച്ചു. വളരെ ശാന്തവും ഒരു പ്രത്യേക പുഞ്ചിരിയും ആ മുഖത്ത് നിറഞ്ഞു നില്ക്കുന്നത് എല്ലാവരും കണ്ടു. അദ്ദേഹം നേരെ ശ്രീകോവിലിന് മുന്നിലേക്കു നടന്നു. തിരുനടയിൽ എത്തി ഗുരുവായൂരപ്പന നേരെ സാഷ്ടാംഗം പ്രണമിച്ച് കൂപ്പുകൈകളോടെ കിടന്നു.
ആകിടപ്പ് കുറച്ചധികം നീണ്ടു. സ്ഥലകാലബോധം വിസ്മരിച്ച് അദ്ദേഹം പ്രാർത്ഥിക്കുക പതിവുള്ളതാണ്. അതുകൊണ്ട് ആദ്യം ആരും കാര്യാക്കിഉഇല്യ. എന്നാൽ യാതൊരനക്കമില്ലാതെ കുറച്ചധികം നേരം കിടക്കുന്നത് കണ്ട് കുറച്ച് ഭക്തന്മാർ അടുത്തെത്തി അദ്ദേഹത്തെ ശരീരത്തില്‍ തൊട്ടു വിളിച്ചു. അദ്ദേഹം പോലും അറിയാതെ ആ ശരീരമാകുന്ന വസ്ത്രം അഴിഞ്ഞു വീണു. ഗുരുവായൂരപ്പൻ കൈപിടിച്ചാൽ പിന്നെ എന്ത് നോക്കാൻ....ന്റെ കൃഷ്ണാ..
മുരളീഗാനലോല മധുരനാം
ഒരു ഗായകൻ വരും
വിളിക്കും ഞാൻ പോകും
വാതില്‍ പൂട്ടതെയക്ഷണം.
എല്ലാം ! എന്റെ കൃഷ്ണപാദത്തിൽ പുഷ്പ്പാഞ്ജലിയായി സമർപ്പിക്കുന്നു...
No comments:
Post a Comment