ഗുരുവായൂരപ്പാ ശരണം
ഇന്ന് പ്രഭാതത്തിൽ കണ്ണൻ പാവ് മുണ്ട്, പീതാംബരപട്ട് എന്നിവ ചുറ്റി, തൃക്കൈയ്യിൽ പൊന്നോടക്കുഴലിനൊപ്പം താമരയും പിടിച്ച്...ചുറ്റുമായി വനമാലയാൽ അലങ്കരിച്ച്, പിന്നിൽ മയിൽ പിലിയുടെ ആലവട്ടം വെച്ച്, പുഞ്ചിരി തൂകി നിൽക്കുന്ന സ്വരൂപം ഭക്തന്മാരുടെ മനസ്സിന് കുളിരും ആനന്ദവും നൽകുന്നു... ഹരേ മുകന്ദാ

കേനോപനിഷത്ത്, ചതുർത്ഥ ഖണ്ഡം, ശ്ലോകം ഏഴ്
" ഉപനിഷദം ഭോ cബൂഹീത്യുക്താ ത ഉപനിഷദ് ബ്രാഹ്മീം വാവ ത ഉപനിഷദബ്രുമേതി ''
ആചാര്യൻ ശിഷ്യന് ഉപദേശിക്കുന്ന രൂപത്തിലാണ് ഇത് പറയപ്പെടുന്നു. ഇതിൽ പറഞ്ഞത് മുഴുവൻ ശ്രവിച്ച ശിഷ്യൻ ഉപനിഷത്ത് വാക്യം ഉപദേശിക്കാൻ അപേക്ഷിച്ചപ്പോൾ ഗുരു പറയുന്നു നമ്മളിലുള്ള ആത്മവിഷയമായത് മനനം ചെയ്യുക ഇതാണ് ഉപനിഷത്തായി പറഞ്ഞു തന്നത്. നമ്മൾക്ക് നമ്മുടെ ഉള്ളിൽ ബ്രഹ്മസ്വരൂപനായ ആത്മാവിനെ അനുസന്ധാനം ചെയ്യാൻ പ്രയാസമാണ്. ബാഹ്യമായ എതെങ്കിലും വസ്തുവിനോട് ഉപമിച്ച് പരോക്ഷമായി പറഞ്ഞു തന്നാല്ലേ മനസ്സിലാവു. ഇവിടെ പ്രകൃതി സ്വരൂപിയും സനകാദികൾക്ക് സമാര്യാധ്യയും ആയ ജഗദംബതന്നെയാണ് ഗുരു.പ്രകൃതിയെ മനസ്സിലാക്കിയാൽ ക്രമേണ ഓരോ വസ്തുവിലും പ്രതിബിംബിക്കുന്നത് ആ ഭഗവദ് ചൈതന്യം ആണെന്ന് ബോധ്യപ്പെടും.
ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ എല്ലാവരുടെ ചിത്തത്തിലും നിത്യം കണ്ണൻ സന്നിഹിതനാവാൻ പ്രാർത്ഥിക്കുന്നു. ഹരേ ഗുരുവായൂരപ്പാ ശരണം.
sudhir chulliyil
No comments:
Post a Comment