Wednesday, March 06, 2019

എന്തുകൊണ്ട് ക്ഷേത്ര ദർശനം?*
*ക്ഷേത്രത്തിന്റെ ഭൂമിയും അതിന്റെ കെട്ടും മൂർത്തി ചൈതന്യ സ്ഥിതിയും,അവിടെ നടക്കുന്ന കാര്യങ്ങളും, ഉൾപ്പടെ അവിടുത്തെ പൊതുസ്ഥിതി ഒരു സാധാരണ ഗൃഹത്തിന്റെ നിർമ്മാണ പ്രവർത്തന സ്ഥിതി പോലെ അല്ല..*
*ഗൃഹത്തിൽ ഒരു ഭഗവൽ വിഗ്രഹമോ ഫോട്ടോയോ,,നിലവിളക്കോ വെച്ചു ഈശ്വര ആരാധന ചെയ്യുന്നത് ആത്മതത്വത്തെ പ്രാപിക്കാൻ സഹായകരം തന്നെയെങ്കിലും ക്ഷേത്ര ദർശനം, പ്രദിക്ഷണം,നിവേദ്യസ്വീകരണം,ഗ്രാമസജ്ജനസമൂഹവുമായുള്ള കൂട്ടായ്മ, ആത്മീയ തത്വശാസ്ത്രപഠനം, ക്രിയാശേഷിയുടെയും ദാന ധർമ്മ ശേഷിയുടെയും മനഃസ്ഥിതിയും, ധനസ്ഥിതിയും പ്രയോജനപ്പെടുത്തൽ തുടങ്ങി മനഃപൂർവ്വ / നിർബന്ധ പൂർവ മല്ലാതെ,അഥവാ അവനവൻ പോലുമറിയാത്ത വിധം,ആത്മോത്ക്കർഷത്തേ പ്രാപിക്കുന്ന അതിന്നു ഉതകുന്ന സാധ്യമാക്കുന്ന അനവധി സംഗതികൾ ഉൾക്കൊള്ളുന്നുണ്ട് എന്നു നാം നന്നായി മനസ്സിലാക്കണം..*
*ക്ഷേത്ര ദർശന മഹത്വം മനസ്സിലാക്കുക.അത് കേവലം അന്ധവിശ്വാസം കൊണ്ടുനടക്കലോ, ഒരു അപരിഷ്കൃത ആചരണമോ അല്ല....*
*ഈവരികളിൽ എത്രത്തോളം ശരിയുണ്ട് എന്നു സ്വയം പരിശോധിക്കാം.....*
*ഗുരുക്കന്മാരിലൂടെസംശയ നിവാരണം നടത്താം*.
pradeep lumar

No comments: