ഭാഗവതം എന്നു വച്ചാൽ ഭഗവദ് കഥ എന്നർത്ഥം. ഭാഗവതാ നാം കഥ. പരമഭാഗവതന്മാരുടെ ചരിത്രം. ആ കഥയൊക്കെ എന്തിനാ ഇപ്പൊ കേൾക്കുന്നത് നേരം പോക്കാണോ? കഥാകാലക്ഷേപം എന്നാണ് പറയുക. കാലക്ഷേപം എന്നു വച്ചാൽ നേരം പോക്ക്. എന്തെങ്കിലും ഒക്കെ ചെയ്ത് നേരം പോക്കിനു പകരം കഥാ ശ്രവണം ചെയ്യുന്നു.അങ്ങനെ ആ കഥാ ശ്രവണം ചെയ്തിട്ടില്ലെങ്കിൽ എന്താ എന്നു വച്ചാൽ നമ്മളുടെ മനസ്സുണ്ടല്ലോ അത് നമ്മളുടെ കഥ പറഞ്ഞുകൊണ്ടേ ഇരിക്കും. മനസ്സ് ഒരു കഥാ കാലക്ഷേപം നടത്തികൊണ്ടേ ഇരിക്കും. ഒന്നുകിൽ നമ്മുടെ കഥ പറയും അല്ലെങ്കിൽ വേറെ ആരുടെയെങ്കിലും കഥ പറയും. മനസ്സില് എപ്പോഴും പ്രഭാഷണം നടന്നു കൊണ്ടേ ഇരിക്കും. മനസ്സിന്റെ സ്വഭാവം നമ്മുടെ കഥ പറഞ്ഞുകൊണ്ടിരിക്കും അല്ലെങ്കിൽ വേറെ ആരുടെയെങ്കിലും കഥ പറയും. അതു മറക്കണങ്കില് ആ സ്ഥലത്ത് " ജന്മ കർമമാണിഭൂയ: ഗായൻ ക്ഷേമാണി നാമാനി അഭീ " ജന്മ കർമമാണി നമ്മുടെ മനസ്സ് ഒന്നുകിൽ നമ്മളുടെ ജന്മം അല്ലെങ്കിൽ നമ്മളുടെ കർമ്മം ല്ലേ? നമ്മളുടെ ബർത്ത് ഡേ പിന്നെ നമ്മള് ലൈഫിൽ എന്തൊക്കെ ചെയ്തു? ഇതു രണ്ടിനും പകരം ഭഗവാന്റെ ബർത്ത് ഡേ. ഭഗവാന് ബർത്ത് ഒന്നും ഇല്ല എന്നാലും നമ്മുടെ ബർത്ത് മറക്കാനുള്ള വഴിയാണ്. ഭഗവാന് കർമ്മം ഒന്നും ഇല്ല. എങ്കിലും നമ്മളുടെ കർമ്മം മറക്കാനുള്ള വഴിയാണ്. അതാണ് ഭക്തി. നമ്മുളുടെ കഥ അല്ലെങ്കിൽ മറ്റുള്ളവരുടെ കഥ ഒക്കെ പറയുമ്പോൾ അതിൽ പലേരസങ്ങളുണ്ട് ല്ലേ ചിലപ്പൊ ചിരിക്കും ചിലപ്പൊ നമ്മുടെ ജീവിതത്തിലുള്ള ദു:ഖങ്ങൾ ഒക്കെ ചിന്തിച്ച് കരയും മറ്റുള്ളവരെയും കരയിപ്പിക്കും. ചിലപ്പൊ സ്വയം ഗർജ്ജനം ചെയ്യും എന്റെ സാമർത്ഥ്യം അല്ലെങ്കിൽ വേറെ ആരുടെയെങ്കിലും ഒക്കെ സാമർത്ഥ്യം. ചിലപ്പൊ പാട്ട്, രസം തിമർത്ത് അതാണ് സംസാരം. ആ സ്ഥലത്ത് ഭഗവദ് കഥാ ശ്രവണ ത്തിലും ഈ രസങ്ങൾ ഒക്കെ ആവിർഭവിക്കും. എല്ലാരസവും വരും. കരയും ചിരിക്കും സന്തോഷിക്കും പക്ഷെ ഒക്കെ അതിലൊരു ദിവ്യ ഭാവം ഉണ്ട് അതിനകത്ത് . അലൗകികത്വം ണ്ട് അത് ഈശ്വരന് അർപ്പിക്കപ്പെടുമ്പോൾ . ഈശ്വര കഥാ ശ്രവണം ആകുമ്പോൾ. അത് ചിത്തശുദ്ധിക്കുള്ള വലിയ മരുന്ന് . അതാണ് ഭാഗവത സമ്പ്രദായം. ചിത്തശുദ്ധിക്കുള്ള ഒരു മരുന്നാണ് അത്. ലോകത്തിലുള്ളവര് എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കാര്യം എന്താ എന്നു വച്ചാൽ ഒരു റിസർച്ച് ചെയ്തു എറ്റവും അധികം ആളുകള് ഇന്റെ റസ്റ്റ് ആയി കേൾക്കണത് എന്താണ്? ഏതുവാക്കു പറഞ്ഞാലാണ് ഉൽസാഹം ഇല്ലാതിരി ക്കുന്നവരൊക്കെ ഉൽസാഹത്തോടെ എഴുന്നേല്ക്കുന്നത് എന്താന്നു വച്ചാൽ "once upon a time" എന്നു പറഞ്ഞാ മതി ത്രേ, ഒരു ദിവസം ഒരു കാലത്ത് ഒരാളുണ്ടായിരുന്നു ന്നു എന്നു പറഞ്ഞാൽ ഉടനെ ഉൽ സാഹം പിടിച്ചു. അതേപോലെ നമ്മള് ഇവിടെ ഈശ്വരനെ , ഈശ്വരന് സർഗ്ഗം ഭാഗവത സമ്പ്രദായം അതാണ്. ജനനം ക്രിയകള് എല്ലാം ആരോപണം ചെയ്യാണ് ഭഗവാന്റെ അടുത്ത് . ഭഗവാന്റെ അടുത്ത് എന്തിനാ ഇതൊക്കെ ആരോപണം ചെയ്യണത് എന്നു വച്ചാൽ നമ്മുടെ അടുത്ത് ആരോപണം ചെയ്തതൊക്കെ മറക്കാനുള്ള ഒരു വിദ്യയാണ്. ഒരു mi
"Mystical secret " ആണ് അത്. ഭഗവാനില് ജനിക്കലും വളരലും വിഹരിക്കലും കളിക്കലും രസിക്കലും ഒക്കെ ആരോപിക്കുന്നു. എല്ലാരസങ്ങളും ഭഗവാനിൽ ആരോപിക്കുന്നു. ഭഗവാനിൽ ആരോപിക്കുമ്പോൾ ലോകത്തിൽ നിന്ന് ആ രസം ഒക്കെ പോകും എന്നാണ്.
(നൊച്ചൂർ ജി )
Sunil namboodiri
"Mystical secret " ആണ് അത്. ഭഗവാനില് ജനിക്കലും വളരലും വിഹരിക്കലും കളിക്കലും രസിക്കലും ഒക്കെ ആരോപിക്കുന്നു. എല്ലാരസങ്ങളും ഭഗവാനിൽ ആരോപിക്കുന്നു. ഭഗവാനിൽ ആരോപിക്കുമ്പോൾ ലോകത്തിൽ നിന്ന് ആ രസം ഒക്കെ പോകും എന്നാണ്.
(നൊച്ചൂർ ജി )
Sunil namboodiri
No comments:
Post a Comment