Sunday, May 12, 2019

ജാതക പ്രകാരം ഇനി വരാനുള്ള വർഷങ്ങൾ നരേന്ദ്ര മോദിക്ക് നല്ല സമയവും വൻ വിജയമായിരിക്കുമെന്ന് ഇന്ത്യയിലെ അതി പ്രഗത്ഭരായ ഒട്ടനവധി ജോതിഷന്മാർ ഒരേ പോലെ വിലയിരുത്തുന്നു. 1950 സെപ്റ്റംബർ 17 ഞ്ഞയറാഴ്ച് രാവിലെ 11 മണിക്ക് അനിഴം നക്ഷത്രത്തിൽ ജനിച്ച മോദിക്ക് 2019 ഏപ്രിൽ മുതൽ എട്ടാമത്തെ ദശയായ രാഹു ദശ ആരംഭിക്കും. മീനം രാശിയിൽ അഞ്ചിൽ നിൽക്കുന്ന കോദണ്ഡരാഹു ചക്രവർത്തി യോഗം തന്നേ ആകുന്നു. 
കോടിക്കണക്കിന് ഗ്രാമീണ ജനങ്ങളുടെ ഇഷ്ട നായകനും ശത്രുക്കൾക്കു ഭയവും ഭാവിയിൽ ഗുണം പ്രതീക്ഷിച്ചും ഇറങ്ങി പുറപ്പെടുന്ന സകല കാര്യങ്ങൾക്കും വിജയവും രാഷ്ട്രത്തിനു യശസും സൽകീർത്തിയും കൊടുക്കുന്ന ഈ ദശ 18 വർഷം നീണ്ടു നില്കും. ഏഴര ശനിയുടെ തുടക്കത്തിൽ ഭരണം ആരംഭിച്ച മോദിയുടെ ഏഴരശനി കാലം അടുത്ത ജനുവരിയിൽ അവസാനിക്കും. ചാരവശാൽ വ്യാഴത്തിന്റെ പ്രതികൂലാവസ്ഥ സെപ്തംബറിൽ തീരും. 
ഏത് മാധ്യമ പ്രവർത്തകനും ബുദ്ധി ജീവികളും എന്ത് പ്രവചനം നടത്തിയാലും 2019 ൽ വൻ വിജയതോടെ മോദി വീണ്ടും പ്രധാനമന്ത്രിയാകും. 2024 ലും 2029 ലും വൻ വിജയം നേടുവാനും സാധ്യത കാണുന്നു.!! ജാതക പ്രകാരം കുംഭത്തിൽ നിൽക്കുന്ന വ്യാഴം അഷ്ടമത്തിലേക്കും 12ലേക്കും കർമ്മസ്ഥാനത്തേക്കും ദൃഷ്ടി ചെയ്യുന്നതിനാലാണ് എന്തൊക്ക പ്രതിസന്ധിയും ആരോപണവും വന്നാലും അതിൽ നിന്നും അത്ഭുതകാരമായി രക്ഷപ്പെട്ടു വരുന്നത്. അത് ആജീവനാന്തം നിലനിൽക്കും. 
ചൊവ്വ ലഗ്നാധിപൻ ചന്ദ്ര ലഗ്നാധിപൻ തന്നെ ആയി 11ൽ നിൽക്കുന്നതുകൊണ്ട് ആജ്ഞാശക്തി കീഴ് ജീവനക്കാരുടെ മേൽ നിയന്ത്രണ ശക്തി എന്നിവ നൽകുന്നു. ഈ അപൂർവ ഗ്രഹനിലക്കാർ മരിച്ചു കഴിഞ്ഞാലും എട്ട് തലമുറയോളം അവരുടെ സൽകീർത്തി നില നിൽക്കും

No comments: