Sunday, May 12, 2019



തെറ്റിദ്ധരിപ്പിക്കപ്പെട്ടാത്ത ഭാരത ചരിത്രം പഠിക്കുന്നവർക്ക് മനസിലാകും ലോകത്തിൽ ഏറ്റവും കൂടുതൽ (semitic) സെമസ്റ്റിക് മതങ്ങളുടെ ആക്രമണം നേരിട്ട ഒരു സംസ്കാരം ആണ് ഹിന്ദു സംസ്കാരം.
ലോകത്തിൽ നിലനിന്നിരുന്ന മറ്റെല്ലാ സംസ്കാരങ്ങളും semitic മതങ്ങളുടെ ആക്രമണത്തിൽ മണ്ണടിഞ്ഞു പോയി എന്ന സത്യം സത്യാന്വേഷികളായ. ചരിത്ര വിദ്യാർഥികൾക്ക് മനസ്സിലാക്കാൻ വലിയ വിഷമമൊന്നുമില്ല..
എന്നാൽ ലോകത്തിലെ ബുദ്ധിജീവികളെ എല്ലാം അത്ഭുതപ്പെടുത്തിയ ഒരു സംസ്കാരമാണ് ഭാരതീയ സംസ്കൃതി . ബാഹ്യമായ ഒത്തിരി ആക്രമണങ്ങൾ നേരിട്ടും. ഹിന്ദു സംസ്കാരം. ഇന്നും നിലനിൽക്കുന്നു.
അതിനു കാരണം എന്തെന്ന് അന്വേഷിച്ചിറങ്ങിയ വിവേകികളായ ബുദ്ധിജീവികൾക്ക് മനസ്സിലാക്കാൻ സാധിച്ചത്? ഭാരതത്തിൽ നിലനിന്നിരുന്ന കുടുംബബന്ധങ്ങൾ ആണ് അതിന് പ്രധാന കാരണം..
അത് തകർക്കുക എന്ന ഉദ്ദേശത്തോടുകൂടി സ്വതന്ത്രാനന്തര ഇന്ത്യയിൽ ഉണ്ടാക്കിയ ഒരു വലിയ ചതിക്കുഴിയുടെ പേരാണ് സെക്കുലറിസം .
ഇതെല്ലാം വിവേചന ബുദ്ധി യുള്ള ബുദ്ധിജീവികൾക്ക് മനസ്സിലാവുന്ന വിഷയവും തന്നെയാണ്. എന്നാൽ ഈയുള്ളവൻ ഇവിടെ പറഞ്ഞുവരുന്നത്. മതേതരത്വം എന്ന ഉജ്ജ്വല സങ്കല്പത്തിന്റെ മറവിൽ ഹിന്ദു സംസ്കാരം പിന്തുടരുന്നവരുടെ കുടുംബങ്ങളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി ഇന്ത്യയിലെ നീതിപീഠങ്ങളും പക്ഷപാതതോടെ കൂട്ടു ചേരുമ്പോൾ. നശിക്കുന്നത് ഒരു സംസ്കാരമാണ്..
ഹിന്ദു സമൂഹത്തിൽ ഓരോ വർഷവും വിവാഹിതരാകുന്നതിൽ പകുതിയിലേറെ പേർ അതായത് സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷന്റെ സർവ്വേയുടെ അടിസ്ഥാനത്തിൽ വിവാഹമോചന നിരക്ക് ഇന്ന് കുത്തനെ ഉയർന്ന് 58% ആയി നിൽക്കുന്നു എന്നുള്ള നഗ്നസത്യം ആരും അറിയാതെ പോകരുത്. അതായത് ഹിന്ദു സമൂഹത്തിൽ ജനിക്കുന്ന നൂറു കുഞ്ഞുങ്ങളിൽ 60 ശതമാനത്തോളം കുഞ്ഞുങ്ങൾക്ക് നാഥനെ നഷ്ടപ്പെട്ട് അനാഥൻ ആകുന്നു. എന്നുള്ളതാണ് ഇതിലെ ഏറ്റവും ദുഃഖകരമായ സത്യം. അതിൽ ഭൂരിപക്ഷവും പെൺകുട്ടികളാണെന്ന് ഉള്ള കാര്യം ഒരു ഹിന്ദു സംഘടനകളും ആചാര്യന്മാരും മറക്കാൻ ശ്രമിക്കേണ്ട.
ഹിന്ദു സമൂഹത്തിൽ മാത്രം ഇത്ര വിവാഹമോചന നിരക്ക് ഉയരാൻ കാരണം എന്ത്? എന്ന് ഒരു ഹിന്ദു സംഘടനകളും ഹിന്ദു ആചാര്യന്മാരും ഇതിനെ പറ്റി ചർച്ച ചെയ്യുന്നില്ല എന്നുള്ള ദുഃഖ സത്യവും ഞാനിവിടെ അറിയിക്കട്ടെ. ഇന്ന് കുടുംബകോടതികളിൽ വ്യവഹാരം ചെയ്യുന്ന വക്കീലന്മാരുടെയും കുടുംബ കോടതിയുമായി ബന്ധപ്പെട്ടഉള്ള മറ്റ് അനുബന്ധ തൊഴിൽ ചെയ്യുന്നവർക്കും. ഹിന്ദുവിന്റെ വിവാഹമോചനം ഇന്ന് ഏറ്റവും നല്ലൊരു വരുമാന മാർഗമാണ്..
ഒരു വിഷയത്തിന് രണ്ടു മുഖങ്ങളുണ്ട് കാര്യവും, കാരണവും.
മേൽപ്പറഞ്ഞ വിഷയത്തിൽ ഹിന്ദു സമൂഹം നേരിടുന്ന ഈ ദുഃഖം അവസ്ഥയുടെ കാരണം ആത്മീയ വിദ്യാഭ്യാസത്തിൻറെ കുറവ് തന്നെയാണ്.
ഭാരതീയ സംസ്കൃതിയെ കുറിച്ച് പഠിക്കുന്നവരെ, പറയുന്നവരെ, പ്രചരിപ്പിക്കുന്നവരെ, ഹിന്ദു വർഗീയവാദിയാണെന്ന് എന്ന മുദ്രകുത്തപ്പെടും, ഇവിടത്തെ മാധ്യമങ്ങളും ആർട്ടിഫിഷ്യൽ ബുദ്ധിജീവികളും ആരോടൊക്കെയോ? അച്ചാരവും വാങ്ങി ഈ അധർമ്മത്തിനു കൂട്ടുനിൽക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത് ഇന്നത്തെ സമൂഹത്തിൽ.
അതേസമയം മറ്റു (semitic) സെമസ്റ്റിക് മതങ്ങളുടെ ആചാരങ്ങളെയും ആചാര്യന്മാരെയും അവരുടെ ആത്മീയ വിദ്യാഭ്യാസത്തെയും വാനോളം പുകഴ്ത്താനും ഇത്തരക്കാർ മറക്കില്ല..
ഈയുള്ളവൻ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ഒരു വിരോധാഭാസം എന്തെന്നാൽ, പ്രത്യക്ഷത്തിൽ ഹിന്ദു സംസ്കാരത്തെ എതിർക്കുന്ന അല്ലെങ്കിൽ നശിപ്പിക്കാൻ നോക്കുന്ന വ്യക്തികളിൽ 99.9 ശതമാനവും ഹിന്ദു നാമധാരികൾ ആണ് എന്നുള്ളതാണ്.
അതുകൊണ്ടുതന്നെയാണ് ഈ ഉള്ളവൻ പറയുന്നത് ഒരു വ്യക്തി ഹിന്ദുവാണ് എന്ന് ഉള്ളതിന് ഇനിയെങ്കിലും ഇന്ത്യൻ നീതിപീഠം വ്യക്തമായ ഒരു മാനദണ്ഡം വയ്ക്കണം.
ഇന്ത്യൻ നീതിപീഠങ്ങൾ ഹിന്ദുവിന് എതിരാണ് എന്ന് വിവേചനബുദ്ധിയുള്ള ഹിന്ദു ആചാര്യന്മാർക്ക് എല്ലാമറിയുന്ന വിഷയമാണ്. ആയതിനാൽ ഇന്ത്യയിലെ നശിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും ന്യൂനപക്ഷമായ ഹിന്ദു വിഭാഗത്തിനു വേണ്ടി 
ഹിന്ദുവിനെ കുടുംബഭദ്രത പഴയ പ്രൗഡിയോടും കൂടി നിലനിർത്താനായി . ഓരോ ഹിന്ദു സംഘടനകളും ശ്രമിച്ചുകൊണ്ടിരിക്കുക. അന്തിമ വിജയം നിങ്ങളുടേതാണ്. "സത്യമേവജയതേ".
biju pilla

No comments: