Friday, September 06, 2019

സത്യം!പരം!ധീമഹി! - ഭാഗവതകഥാമൃതം* ✍

 _കൊല്ലവർഷം 1195 ചിങ്ങം 17 ( 02/09/2019) തിങ്കൾ_ 

*അധ്യായം17, ഭാഗം 4 -അജാമിളമോക്ഷം*

⚜⚜⚜⚜⚜⚜⚜⚜⚜⚜


*ഓം നമോ ഭഗവതേ വാസുദേവായ...*
 

           🚩🚩🚩🚩🚩

*പക്ഷേ, യമകിങ്കരന്മാർ വരിഞ്ഞുമുറുക്കിയ ആ ഒരു ടെൻഷൻ ഇപ്പോഴുമുണ്ട് മനസ്സിനും ശരീരത്തിനും. അതേസമയം ഭഗവത് നാമമാഹാത്മ്യത്തെപ്പറ്റിയോർത്തപ്പോൾ, ടെൻഷൻ കുറഞ്ഞ് അറിയാതെ അദ്ദേഹം ഉറക്കെ നാമം ജപിച്ചു തുടങ്ങി. ഇപ്പോൾ നാവിന് നല്ല ഉച്ചാരണശുദ്ധിയുണ്ട്. എത്രയോ ഉറക്കെ നാമം ജപിക്കാൻ സാധിക്കുന്നു. തന്റെ മാനസിക പിരിമുറുക്കവും അയഞ്ഞുകിട്ടി. എന്തെന്നില്ലാത്ത ശാന്തി. തന്റെ മറ്റു കുടുംബാംഗങ്ങളെക്കുറിച്ചൊന്നും ഇദ്ദേഹത്തിന് ഇപ്പോൾ ചിന്തയില്ല. എഴുന്നേൽക്കുമ്പോൾ ശരീരത്തിന് വാർധക്യസഹജമായ ക്ഷീണം അനുഭവപ്പെടുന്നില്ല. നല്ല ചുറുചുറുക്ക് തോന്നുന്നു. ഭഗവാനെമാത്രം ഹൃദയത്തിൽ ധ്യാനിച്ച് അദ്ദേഹം ഒരു വലിയ പ്രതിജ്ഞയെടുത്തു - "പാടും ഞാൻ പാടും ഞാൻ നാരായണനാമം, നേടും ഞാൻ നേടും ഞാൻ നിത്യ സൗഖ്യം."*

*നാമഗംഗയിൽ മുങ്ങിക്കുളിച്ച് പരിശുദ്ധനായി, ധ്യാനനിരതനായി കഴിയുമ്പോൾ ഒരു വിമാനം അദ്ദേഹത്തിനരുകിലെത്തി. നാലുപേർ ഇറങ്ങിവന്നു. കുറച്ചുനാൾ മുൻപ്, ആ മരണമുഹൂർത്തത്തിൽ താൻ കണ്ട അതേ ചൈതന്യമൂർത്തികൾ. "വരൂ! നമുക്ക് പോകേണ്ട സമയമായി" എന്നുപറഞ്ഞ് അദ്ദേഹത്തെ അവർ വിമാനത്തിൽ കയറ്റി. ധ്രുവനുപോലും വിമാനത്തിൽ കയറിയപ്പോൾ മരണത്തിന്റെ ശിരസ്സിലൊന്ന് പാദമുദ്ര സമർപ്പിക്കേണ്ടിവന്നു. മരണത്തെ ഒരു ചവിട്ടുപടിയായി പ്രയോജനപ്പെടുത്തേണ്ടി വന്നു.*

*വിഷ്ണുകിങ്കരന്മാർ നേരിട്ടാണ് ഈ പുണ്യാത്മാവിനെ ആനയിച്ചത്. വിമാനത്തിൽ കയറുമ്പോൾ തൊഴുതുകൊണ്ട് ഒരു കുട്ടി നിൽക്കുന്നു. താൻ അഗ്നിസാക്ഷിയായി വിവാഹം കഴിച്ച തന്റെ ധർമപത്നിയാണ് തന്നെ സച്ചിദാനന്ദലോകത്തിലേക്ക് സ്വാഗതം ചെയ്യുന്നത്. തനിക്കുള്ള സീറ്റിൽ ആ ദേവി തന്നെ കൊണ്ടുചെന്നിരുത്തി.മുൻസീറ്റിലിരിക്കുന്നവരെ കണ്ടപ്പോൾ അദ്ദേഹം കാല്ക്കൽ നമസ്കരിച്ചു. ഭഗവത് നാമം ജപിച്ചുകൊണ്ട് അവിടെ ഇരിക്കുന്നത്, എല്ലാ ബന്ധങ്ങളിൽനിന്നും മുക്തരായി സച്ചിദാനന്ദലോകത്തിലേക്ക് പറന്നുയരാൻ വെമ്പി നിൽക്കുന്ന തന്റെ അച്ഛനും അമ്മയും. പിറകെ കുറച്ചു മാറിയുള്ള സീറ്റിൽ നിന്നും ഭഗവത് നാമസങ്കീർത്തനം !പത്ത് ഉണ്ണികളും അവരുടെ നടുക്ക് ഒരമ്മയും. ഏതൊരു സ്ത്രീ കാരണമാണോ തനിക്ക് വീഴ്ചപറ്റിയത്, അവർ ഇപ്പോൾ സ്വയം മുക്തയായി, താൻ ഇത്രനാൾ ഏതൊരു സജ്ജനത്തിനോടായിരുന്നുവോ ബന്ധം പുലർത്തിയിരുന്നത്, അദ്ദേഹത്തോടൊപ്പം, തന്റെ കുട്ടികളോടൊപ്പം.*


              ♥♥♥

*സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..*



             💙💙💙

 _ഉണ്ണികൃഷ്ണൻ കൈതാരം_ 

© *സദ്ഗമയ സത്സംഗവേദി* 

*തുടരും....*

No comments: