Friday, September 06, 2019

ഋഷി പഞ്ചമി*  3.9.2019

ത്രിമൂര്‍ത്തികളും സൂര്യചന്ദ്രാദി ഗ്രഹങ്ങളും നക്ഷത്രങ്ങളും ദേവന്മാരും ഋഷീശ്വരന്മാരും വിശ്വബ്രഹ്മദേവനെ സ്തുതിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദിവസമാണ് ഋഷിപഞ്ചമി. 2019-ലെ ഋഷിപഞ്ചമി ചിങ്ങം 18  ആയ സെപ്റ്റംബർ 3-ന് ആണ്. ഹൈന്ദവ ആഘോഷങ്ങളില്‍ പഞ്ചമി നാളിന് ഏറെ പ്രാധാന്യമുണ്ട്. പഞ്ചമിയെന്നാല്‍ അഞ്ചാമത്തെ ദിവസം. വസന്ത പഞ്ചമി, നാഗപഞ്ചമി, ഋഷിപഞ്ചമി എന്നിങ്ങനെ ഒട്ടേറെ പഞ്ചമി ദിനാഘോഷങ്ങളുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ വരുന്ന ഭാദ്രപാദ മാസത്തിലെ നാലാം ദിവസം - അതായത് ചതുര്‍ത്ഥി നാള്‍ - വിനായക ചതുര്‍ത്ഥിയും, പിറ്റേന്ന് ഋഷിപഞ്ചമിയുമാണ്. ജഗദ് സൃഷ്ടിക്ക് ശേഷം വിശ്വകർമ്മ ഋഷികളായ സനകാദി വിശ്വകർമ്മ ഋഷികൾക്ക്  വിശ്വകർമ്മാവ് ദർശനം നൽകി. ഭാദ്രപാദ മാസത്തിലെ ശുക്ലപക്ഷ പഞ്ചമി ദിനം ഋഷി പഞ്ചമിയായി ഭാരതമൊട്ടാകെ ആചരിക്കുന്നു. കാസർഗോഡ് കാഞ്ഞങ്ങാട് വിരാഡ് വിശ്വകർമ്മ ക്ഷേത്രത്തിലും, രാമപുരം വിരാഡ് വിശ്വകർമ്മക്ഷേത്രം, പേട്ട താഴശ്ശേരി വിശ്വകർമ്മ ക്ഷേത്രം എന്നിവടങ്ങളിലും കേരളത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയും വിവിധ പ്രദേശങ്ങളിൽ ഋഷി പഞ്ചമി ആചരിച്ചുവരുന്നു....

*ഏവർക്കും ഋഷിപഞ്ചമി ആശംസകൾ....!*

No comments: