Friday, September 06, 2019

ശക്തി എന്നാലെന്താണ്?അത് എവിടന്നാണ്‌ നാം എടുക്കുന്നത്?
അത് ശരീരത്തിലിരിക്കുന്ന ഒന്നല്ല.കാരണം ആജാനബാഹുക്കളെ ചെറിയവർ മലർത്തിയടിക്കാറുണ്ട്.
അതെ അത് അന്തരീക്ഷത്തിൽ കുടികൊള്ളുന്നു.അതിനെ നാം നമ്മുടെ വ്യക്തിത്വത്തിലൂടെ വലിച്ചെടുക്കുമ്പോൾ ആ വ്യക്തിത്വത്തിന്റെ വലിപ്പം അനുസരിച്ച് അത് പ്രവർത്തിക്കുന്നു.അതുകൊണ്ടാണ് വിവിധ വ്യക്തിത്വങ്ങൾക്ക് വിവിധ ശക്തി കാണപ്പെടുന്നത്.എന്നോടൊപ്പം എന്റെ അച്ഛനുണ്ട് ,പാർട്ടിയുണ്ട്,സുഹൃത്തുണ്ട് എന്നുള്ള അപരവ്യക്തിത്വങ്ങളും നമ്മെ ഊർജ്ജദാനത്തിനു സഹായിക്കുന്നു.അതുകൊണ്ടാണല്ലോ നാം പല കന്നത്തരങ്ങളും കാണിക്കുന്നതും.നമ്മൾ എന്നുപറയുന്നത് ഇവരെല്ലാം കൂടിയ ഒന്നിനെയാണ് എന്ന് ചുരുക്കം. എന്നാൽ, അവരാരെങ്കിലും നമ്മോടെതിരാകുമ്പോൾ  അവരുടേ രൂപങ്ങൾ  നമ്മുടെയുള്ളിൽ  ഉള്ളിൽ നെഗറ്റിവ് ഊർജ്ജ കേന്ദ്രങ്ങളായി അവമാറുന്നു . അവിടെ നാം തളർച്ചയിലേക്കു വീഴുന്നത്  അവിടെ ആ ആന്തരിക മരണം തുടങ്ങുന്നതിനാലാണ്.അവിടെയാണ് സാധനകളുടെ പ്രസക്തി കുടികൊള്ളുന്നത്. മനസ്സ് പറയുന്നത് ശരീരം കേൾക്കുകയാണ് .ഉദാ: നിങ്ങളുടെ അച്ഛൻ അവിടെ ഉണ്ടോ ഇല്ലയോ അയാൾക്ക്‌ നിങ്ങളെ സഹായിക്കാൻ കഴിയുമോ എന്നുള്ളതൊക്കെ പുറത്തെ യാഥാർഥ്യങ്ങളാണ് .കാര്യംവരുമ്പോൾ അച്ഛനും മകനും എല്ലാം മാറിയേക്കാം.ഉള്ളിലെ രൂപവുമായി യഥാർത്ഥ അച്ഛന്,സുഹൃത്തിന്   ബന്ധം കാണണമെന്നില്ല.അങ്ങനെയാണ് പലരും കുരുക്കിലാകുന്നതും.എന്നാലും , ഉള്ളിലെ  ഈ സത്യമല്ലാത്ത പ്രതിബിംബങ്ങൾ, രൂപങ്ങൾ അപ്പോൾ പോസിറ്റിവ് ഊർജ്ജത്തെ എടുക്കുന്നു എന്നതാണ് കാര്യം.അവിടെയാണ് തന്ത്രശാസ്ത്രം ഉണ്ടാക്കുന്ന ഫിക്സഡ് ആയിട്ടുള്ള രൂപങ്ങളുടെ പ്രസക്തി .അച്ഛന്റെ  ഫ്രീക്ക്വൻസി മൂഡ് മാറിക്കൊണ്ടിരിക്കും .പക്ഷെ ഉള്ളിലുണ്ടാക്കുന്ന ലളിതാ പരമേശ്വരിപോലുള്ള ദേവതകളാകുന്ന പോസിറ്റിവ്  ഊർജ്ജദാതാക്കളുടെ  ഫ്രീക്ക്വൻസി മാറുന്നില്ല .ശരീരത്തിന് അച്ഛനാണോ ലളിതാ ദേവിയാണോ ഭദ്രകാളിയാണോ എന്നൊന്നും അറിയില്ല,അത് ഊർജ്ജങ്ങളോട് പ്രതികരിക്കുകമാത്രം ചെയ്തുകൊണ്ടിരിക്കുന്നു.ഊർജ്ജത്തിന്റെ വലിയതോതിലുള്ള വിനിമയം സാധ്യമാക്കുവാൻ ദേവതകൾക്കു കഴിയുന്നത് അതുകൊണ്ടാണ്.ഇതുപോലെതന്നെ നെഗറ്റിവായ ദേവതകൾ അല്ലെങ്കിൽ അച്ഛനെപ്പോലെ എന്നാൽ ദോഷകരമായ നെഗറ്റിവ് ഊർജ്ജംതരുന്ന രൂപങ്ങൾ നമുക്കുള്ളിലേക്ക് അയക്കുകയോ ആൾറെഡി നമ്മിലുള്ള  നെഗറ്റിവ് രൂപങ്ങളിലേക്ക് ശക്തിയെ, അഥവാ ശ്രദ്ധയെ അയക്കുകയോ ഒക്കെയാണ് ആഭിചാരത്തിൽ ചെയ്യുക. എപ്പോഴും, ഗുണകരമായി പരാതികളെക്കാൾ പരിഹാരങ്ങളുടെ ഭാഗമാകാൻ നിഷ്‌ഠ വച്ചില്ലെങ്കിൽ നാം ഈ ദുർമൂർത്തിരൂപങ്ങളിലൂടെ നെഗറ്റിവ് ഊർജ്ജങ്ങളുടെ കരവലയത്തിൽ അകപ്പെട്ടേക്കാം.ജാഗ്രതയ് ,കളിക്കുന്നത് ഊർജത്തോടാണ്.ശക്തിയോടാണ്.

ഇതിന്റെ ഈ പ്രായോഗികത പ്രായോഗികമായി അറിയുന്നിടത്താണ് തന്ത്രശാസ്ത്രത്തിന്റെ മർമ്മം കുടികൊള്ളുന്നത്.അല്ലാതെ ശ്രീവിദ്യയിൽ വിജയിക്കുവാൻ ആയിരക്കണക്കിന് ആഗമഗ്രന്ഥങ്ങൾ കാണാതെ പഠിക്കണമെന്നോ, പദ്ധതികളെ തത്തയെപ്പോലെ അനുകരിക്കണമെന്നോ പറയുന്നത് മണ്ടത്തരം മാത്രമാണ്. ഗ്രന്ഥങ്ങളെല്ലാം വാമാചാരം നിർബന്ധമാണെന്നും ഭാര്യയെക്കൂടി ഗുരുവിനു കാഴ്ചവയ്ക്കണമെന്നൊക്കെ ചില ആധുനിക പാരമ്പര്യ ശ്രീവിദ്യാ ഗുരുക്കന്മാർ ശിഷ്യരോട്‌ പറഞ്ഞെന്ന്  വിശ്വസനീയമായി  കേട്ടപ്പോൾ ഞെട്ടിപ്പോയി.പാവം ശിഷ്യന്മാർ നശിപ്പിക്കപ്പെടുകയും ഇതിനെല്ലാം എതിരാവുകയും ചെയ്യുന്നു.

സമാജം ഇരുട്ടിലാകുമ്പോൾ സമാജത്തിന്റെ ഗുണകരമായ നിലനിൽപ്പിനു  സാത്വികമായതും ബോധപരമായതുമായ ഷഢാധാര കൽപ്പനകളുടെ പ്രായോഗിക ആരാധനാക്രമങ്ങൾ എമ്പാടും പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണ്.എന്റെ അടുത്തുള്ള കണ്ടിയൂർ മഹാദേവക്ഷേത്രം എന്ന മഹാക്ഷേത്രം പുതുക്കി പണിഞ്ഞിട്ട് 5000  കൊല്ലമായി.അതായത് തന്ത്രസമുച്ചയത്തിനും ശാരദാതിലകത്തിനും എല്ലാം എത്രയോകോല്ലം മുൻപുമുതൽ ഇത് ഗ്രന്ഥങ്ങളുടെ സഹായമില്ലാതെ പ്രയോഗികതയെമാത്രം അഥവാ അങ്ങനെയുള്ള ആചാര പദ്ധതികളെമാത്രം അടിസ്ഥാനമാക്കി നിലകൊള്ളുന്നു.ആ പ്രായോഗികത മനുഷ്യന്റെ സമാധിക്ക് ഉപകാരപ്പെടുന്ന വിധത്തിലാകണം . ആ അതീന്ദ്രിയ പ്രായോഗികത അറിയാനുള്ള ക്ഷമയും പ്രായോഗിക ബോധവും  കൈമോശം വരുമ്പോൾ നാം കൂടുതൽ ഗ്രന്ഥങ്ങളിലേക്ക് മുങ്ങി എളുപ്പം നോക്കുന്നു.അപ്പോൾ പ്രായോഗികതയുടെ പേരുപറഞ്ഞു മുതലെടുക്കാൻ നോക്കുകയും  ചെയ്യുന്നു.

എന്താണ് തന്ത്രത്തിന്റെ ആ യഥാർത്ഥ പ്രായോഗികത?
മനുഷ്യൻ അടിസ്ഥാനപരമായി ബോധവാനും ആനന്ദവാനും സ്വസ്ഥനുമാകാൻ ആഗ്രഹിക്കുന്നു .ഇത് അവന്റെ ശാന്ത സമാധിയുടെ പരമകാഷ്ഠയെ പുൽകുവാനുള്ള  അടിസ്ഥാന പരമായ ആത്മാവിന്റെ വെമ്പലാണ് കാണിക്കുന്നത്.അത് കേവലം അന്ധമായ ആചരണങ്ങളിലൂടെ ലഭിക്കില്ല.അത് പൂർണ്ണ വളർച്ചയെത്തിയ ആൽമരം പോലെ  തളിർക്കുന്നത് ഗ്രന്ഥ ഗുരുവാക്യങ്ങളിൽ പറഞ്ഞിട്ടുള്ള ത്രിഗുണങ്ങളുടെ ഏറ്റക്കുറച്ചിലുകളെ പ്രായോഗികമായി നിയന്ത്രിച്ചശേഷം ഗുണാതീതനായി എല്ലാറ്റിനെയും ഉപേക്ഷിക്കപ്പെട്ട് പരമമായ ചെയ്‌തന്യത്തിൽ വ്യക്തമായി ലയിച്ചുചേരുമ്പോഴാണ്.അതാണ്  അപൂർണ്ണതയിലും ഉണ്ടായിരിക്കുന്ന പരമമായ യോഗപൂർണ്ണത .അത് ആണിനും, പെണ്ണിനും, എല്ലാ മനുഷ്യരുടെയും ഉപാധികളില്ലാത്ത അവകാശമാണ് .SREE  Sreedharan Namboothiri.N.
© Thapovan Spiritual Research & Meditation center
(തപോവൻ ആത്മീയ ധ്യാന കേന്ദ്രം )
09544431919

No comments: