Friday, September 06, 2019

വേദമാണ് ധർമ്മമൂലം*. അണു മുതൽ അനന്തകോടി ബ്രഹ്മാണ്ഡങ്ങളടങ്ങുന്ന സമ്പൂർണ്ണപ്രപഞ്ചംവരെ സകലതിനെയും ചേർത്തുകോർത്തുനിർത്തി ധരിക്കുന്ന വ്യവസ്ഥയാണ് *ധർമ്മം*.ധർമ്മത്താൽ എല്ലാം ധരിക്കപ്പെടുന്നു. ഈ പ്രപഞ്ചവ്യവസ്ഥയെ തിരിച്ചറിഞ്ഞ് അതിനനുസൃതമായി നമ്മുടെ ജീവിതക്രമത്തെ ചിട്ടപ്പെടുത്തുമ്പോഴാണ് നമ്മുടെ ജീവിതം ധാർമികജീവിതമാകുന്നത്. *നമ്മുടെ ചിന്തകളും വാക്കും പ്രവൃത്തിയുമെല്ലാം ഈ പ്രപഞ്ചതാളത്തിനനുസൃതവും പൂരകവുമാകുമ്പോഴാണ് *ജീവിതം ധാർമികം എന്നു പറയപ്പെടുക. ഇതിലൂടെ മാത്രമേ വ്യക്തിയുടേയും സമാജത്തിന്റെയും പരസ്പരപൂരകമായ നിലനിൽപ്പും ഉയർച്ചയും സാധിതമാകൂ. ★*സ്വാമി ചിദാനന്ദപുരി*.🕉🙏
[31/08, 06:02] +91 97477 94292: 🕉🙏  *എല്ലാ ക്ഷേത്രങ്ങളും ധർമ്മപഠനത്തിന്റെ കേന്ദ്രങ്ങളാകണം*. നിർബന്ധമായും. അതിനു ശാസ്ത്രീയമായ പദ്ധതി ഉണ്ടാവണം. എൽ.കെ.ജി കുട്ടിയെയും ഹയർസെക്കൻഡറി കുട്ടിയെയും ഒന്നിച്ചിരുത്തിയിട്ട് 'കരാഗ്രേ വസതേ ലക്ഷ്മീ:' എന്നു പഠിപ്പിക്കരുതേ. മറിച്ച്, എൽ.പി, യു.പി., ഹൈസ്ക്കൂൾ, ഹയർസെക്കൻഡറി എന്നു തിരിച്ച് വ്യക്തമായ സിലബസ്സോടെയായിരിക്കണം പഠിപ്പിക്കുന്നത്. *ശാസ്ത്രം സമ്പ്രദായശുദ്ധിയോടെ പഠിച്ചവരായിരിക്കണം പഠിപ്പിക്കുന്നത്*. പഠിപ്പിക്കുന്നവർക്ക് ന്യായമായ ശമ്പളം കൊടുക്കണം. ഇതിനൊക്കെയുള്ള വ്യവസ്ഥ ഉണ്ടാക്കണം. പരിശ്രമിച്ചാൽ ഇന്നത്തെ കാലത്ത് നിസ്സംശയം സാധിക്കും. കാരണം, സമൂഹം ഇന്നു വളരെയധികം ഇതിനെ ആഗ്രഹിക്കുന്നുണ്ട്. *സ്വാമി ചിദാനന്ദപുരി

No comments: