*[സുബ്രഹ്മണ്യൻ]*
*_സിന്ദൂരാരുണകാന്തി മിന്ദുവദനം_*
*_കേയൂരഹാരാദിഭിർ -_*
*_ദിവൈരാഭരണൈർവ്വിദൂഷിതതനും_*
*_ദേവാരി ദുഃഖപ്രദം_*
*_അംഭോജാഭയശക്തികുക്കുടധരം_*
*_രക്താംഗരാഗാംശുകം_*
*_സുബ്രഹ്മണ്യ മുപാസ്മഹേ പ്രണമതാം_*
*_ഭീതി പ്രണാശോദ്യതം._*
▫▫▫▫▫▪▫▫▫▫▫
*_സിന്ദൂരം പോലെ ചുവന്ന നിറമുള്ളവനും ചന്ദ്ര സദൃശമായ മുഖമുള്ളവനും കേയൂരം ഹാരം മുതലായ ദിവ്യാ ഭരണങ്ങളെക്കൊണ്ട് അലങ്കരിച്ച ദേഹത്തോടു കൂടിയവനും അസുരന്മാർക്ക് ദുഃഖം ജനിപ്പിക്കുന്നവനും താമരപ്പൂവ്, അഭയമുദ്ര, വേല്, കോഴി, എന്നിവയെ കൈകളിൽ ധരിക്കുന്നവനും ചുവന്ന കുറിക്കൂട്ടുകളും പട്ടു മണിഞ്ഞവനും നമസ്കരിക്കുന്നവരുടെ ഭയത്തെ നശിപ്പിക്കുന്നവനുമായ സുബ്രഹ്മണ്യനെ ഞങ്ങൾ ഭജിക്കുന്നു._*
⚜⚜⚜⚜⚜⚜⚜⚜⚜⚜
*_എല്ലാം സർവ്വേശ്വരനിൽ സമർപ്പിച്ച് ഇന്നത്തെ ദിനമാരംഭിക്കാം_*
⚜⚜⚜⚜⚜⚜⚜⚜⚜⚜
_*ലോകാ : സമസ്താ :*_
_*സുഖിനോഭവന്തു*_
_(3196)_*⚜HHP⚜*
*_ താളിയോല_*
No comments:
Post a Comment