Wednesday, September 18, 2019

*ജ്ഞാനം* 
🙏🌹🌺🌸💐🌹🙏
ജ്ഞാനം അറിവാണ്. ഏതെങ്കിലും ഒരു വിഷയത്തില്‍ പ്രാഗത്ഭ്യം നേടിയാല്‍ ഒരാള്‍ക്ക്‌ അതിന്‍റെ അറിവുമാത്രമേ ലഭിയ്ക്കുകയുള്ളൂ. ജ്ഞാനം വേണമെങ്കില്‍ അഞ്ചു കാര്യങ്ങള്‍ അത്യാവശ്യമാണ്. അതാണ്‌ അറിവ്, വിദ്യ, വിവേകം, വിജ്ഞാനം, ജ്ഞാനം ഇങ്ങനെയുള്ള അഞ്ചു പടികള്‍ കടക്കേണ്ടതുണ്ട്. ഈശ്വരന്‍ എന്താണെന്നും എവിടെയാണെന്നും മനസ്സിലാക്കി ജീവിയ്ക്കുവാന്‍ ഭാഗ്യമുണ്ടാകുന്നയാള്‍ ജ്ഞാനിയായിത്തീരുന്നു. അങ്ങനെയൊരാള്‍ അറിവിന്‍റെ പൂര്‍ണ്ണതയിലെത്തുന്നതാണ്.

ഏതെങ്കിലും വിഷയത്തില്‍ അതിലെ കാര്യങ്ങളെ മാത്രം മനസ്സിലാക്കുന്നയാള്‍ക്ക് വെറും അറിവ് മാത്രമേ ലഭിയ്ക്കുന്നുള്ളു. അയാള്‍ ജ്ഞാനിയാകുന്നില്ല. ഈശ്വരനെ അറിയുന്നയാള്‍ ജ്ഞാനിയാകും. അറിവിലൂടെ വിദ്യയും വിദ്യയിലൂടെ വിവേകവും വിവേകത്തിലൂടെ വിജ്ഞാനവും നേടിയെടുക്കാം. വിജ്ഞാനിയ്ക്ക് ജ്ഞാനത്തിലേയ്ക്ക് പ്രവേശിക്കാനാകുന്നു. അതിന് നല്ല ഗുരുവിന്‍റെ ഉപദേശം കൂടി അത്യാവശ്യമാണ് എന്നറിയണം.

ആചാര്യാത്പാദമാദത്തേ
പാദം ശിഷ്യസ്വമേധയാ
പാദം സബ്രഹ്മചാരിഭ്യഃ
പാദം കാലക്രമേണ തു.

സാരം :-
ഒരു ശിഷ്യന്‍ നാലിലൊന്ന് അറിവ് ഗുരുവില്‍ (ആചാര്യനില്‍) നിന്ന്, നാലിലൊന്ന് ശിഷ്യന്‍ സ്വയമായും നാലിലൊന്ന് സഹപാഠികളില്‍ നിന്നും ബാക്കി നാലിലൊന്ന് കലക്രമേണയും നേടുന്നു.            🙏🌹🌺🌸💐🌹🙏

No comments: