Friday, September 06, 2019

ഗണപതിയുടെ കുസൃതി*🐘

*_ഓം ഗം ഗണപതയേ നമഃ_*

                *✒ജനിച്ച സമയം മുതൽ ഗണപതി മഹാ കുസൃതിക്കാരനാണ്. വാശിയും കുസൃതിയുമായിരുല്ലോ തല തെറിപ്പിച്ചതും. ഒരു ദിവസം ഗണപതി അമ്മയായ പാർവ്വതീദേവിയുടെ മടിയിലിരിക്കുകയായിരുന്നു.*

                      *ആകാശനീലിമയിൽ ഒരു ഗ്രഹം തൊണ്ടിപ്പഴം പോലെ ചുവന്ന് തിളങ്ങുന്നത് ഗണിതിയുടെ ശ്രദ്ധയിപ്പെട്ടു.*

                         *അമ്മേ ദേ ആ തിളങ്ങുന്ന വസ്തു എന്താണ്? ആകാശത്തിലേക്ക് വിരൽചൂണ്ടിക്കൊണ്ട് ഗണപതി ചോദിച്ചു.*

                         *അത് ശനി എന്ന ഗ്രഹമാണ്. ആ തിളക്കം പോലെത്തന്നെ പാപത്തിന്റെ കാര്യത്തിലും അവൻ മുന്നിലാണ്. പാർവ്വതി പറഞ്ഞു.*

                         *അവനെ എനിക്ക് പിടിച്ചു തരുമോ? അയ്യോ വേണ്ട; ഞാൻ പറഞ്ഞില്ലേ അവൻ മഹാപാപം ചെയ്യുന്നവനാ മോനേ! പാർവ്വതി മകന്റെ ശ്രദ്ധ പിന്തിരിപ്പിക്കാൻ ശ്രദ്ധിച്ചു.*

                          *കുസൃതിക്കാരനായ ഗണപതിയുണ്ടോ വിടുന്നു. ഞാൻ പിടിക്കും..... ഞാൻ പിടിച്ചെടുക്കും..... അവൻ ശുണ്ഠിപിടിക്കാൻ തുടങ്ങി. ശുണ്ഠികൂടിയതോടെ പാർവ്വതി മകനേയും എടുത്തുകൊണ്ട് അന്തഃപുരത്തിലേക്ക് പോകാനെരുങ്ങി.*

                           *അടുത്ത നിമിഷം.....*

                           *അത്ഭുത സിദ്ധിയിൽ ഗണപതി പ്രപഞ്ചത്തിലേക്കൊരു കുതിപ്പ്.*

                           *ശനിഗ്രഹത്തിന്റെ അടുക്കൽവരെ എത്തി.*

                            *അയ്യോ മോനേ!..... പാർവ്വതി വിളിച്ചതും ശനിയുടെ ശക്തമായ പാപതാപത്താൽ ഗണപതിയുടെ മുഖം കരിഞ്ഞതും ഒരുമിച്ചായിരുന്നു. അപ്രതീക്ഷമായ ഒരു പ്രഹരത്തിൽ ഗണപതി താഴേക്ക് പതിച്ചു. ( ഇതു മൂലമാണ് കരിഞ്ഞതലമാറ്റി ആനയുടെ തല വച്ചതെന്ന് ചില പുരാണകഥകളിൽ കാണുന്നു.)*

                     *പിതാവായ പരമശിന്റെ അടുക്കലും ഗണപതിയുടെ കുസൃതിത്തരങ്ങൾക്ക് ഒട്ടു കുറവുണ്ടായിരുന്നില്ല. മടിയിലിരുന്ന് കളിച്ചുകൊണ്ടിരിക്കെ ഒരിക്കൽ അവൻ ശിവന്റെ മൗലിയിലെ ചന്ദ്രക്കലയെ പിടികൂടി. ചന്ദ്രക്കലയെ പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ പിതാവിന്റെ മൂന്നാം തൃക്കണ്ണിൽ നിന്നുള്ള താപമേറ്റ് ഗണപതിയുടെ ദേഹം പൊള്ളുകയും ചെയ്തു.*

                              *തൃക്കണ്ണിൽ നിന്നുള്ള ചൂടേറ്റ് പൊള്ളിയിട്ടും കുസൃതിയിൽ നിന്നും പിൻമാറാൻ ഗണപതി കൂട്ടാക്കിയില്ല. താപമകറ്റൻ ഗംഗയെ പിടികൂടി. ഇതിനിടെ വെള്ളം ദേഹത്ത് വീണപ്പോൾ പിതാവിന്റെ കഴുത്തിലെ സർപ്പം പത്തി ഉയർത്തി ഗണപതിക്ക് നേരെ തിരിഞ്ഞു. അവനുണ്ടോ പേടി. അടുത്ത പ്രഹരം സർപ്പത്തിനിട്ടായി. ഒടുവിൽ മാതാവ് ഓടിയെത്തി ഗണപതിയെ അച്ഛന്റെ അടുക്കൽ നിന്നും എടുത്തുകൊണ്ടുപോയി. ഇപ്രകാരം ഗണപതി കാട്ടിക്കൂട്ടിയ കുസൃതികൾക്ക് കണക്കില്ല.....🌻🙏🏻*


*ഹരി ഓം*

*ലോകസമസ്താ സുഖിനോ ഭവന്തുഃ*

*സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു*


_ശ്രീമഹാഗണപതി പുരാണത്തിൽ നിന്ന്_


✍🏻 അജിത്ത് കഴുനാട്

♾♾♾♾♾♾♾♾♾♾♾♾

No comments: