Saturday, September 14, 2019

ആരുടെയെങ്കിലും നന്മ ആഗ്രഹിച്ച് ആരാധിക്കുന്നവന് ‍ നന്മകൊണ്ടും ആരുടെയെങ്കിലും തിന്മ ആഗ്രഹിച്ച് ആരാധിക്കുന്നവന് ‍ തിന്മകൊണ്ടും അനുഗ്രഹിക്കപ്പെ ടുന്നു.


 നാം എല്ലാവരും പരബ്രഹ്മത്തിന്‍ റെ ഒരു ഭാഗമാണ്. ആ പരബ്രഹ്മചൈതന്യത ്തിന്‍റെ സ്വാത്വികഭാവം നമ്മുടെയുള്ളില് വര്‍ദ്ധിക്കണം എങ്കില്‍ നാം ഭഗവാനെ സ്വാത്വികഭാവത്ത ില്‍ ആരാധിക്കണം. അത് എങ്ങനെ എന്നുവച്ചാല്‍ സമസ്തജീവികളുടെയ ും നന്മ ഉദ്ദേശിച്ച് ആയിരിക്കണം നമ്മുടെ പ്രാര്‍ത്ഥനകള്‍ . ആരെയെങ്കിലും നശിപ്പി

 ക്കാനോ വിഷമം വരുത്തുവാനോ വേണ്ടി ആഗ്രഹിച്ച് പ്രാര്‍ഥിക്കുന് ന

 ഒരാള്‍ക്ക് സ്വയം നാശം സംഭവിക്കും എന്നതില്‍ തര്‍ക്കമില്ല. നമ്മോട്‌ ആര്‍ക്കെങ്കിലും ശത്രുത തോന്നുന്നുണ്ട് എന്ന തോന്നല്‍

 നമ്മില്‍ ഉണ്ടാവുമ്പോള്‍ നാം അയാളെ നിഗ്രഹിക്കുവാനല ്ല മറിച്ച് അയാളിലെ ശത്രുഭാവം നിഗ്രഹിച്ച് അയാളില്‍

 ഭഗവത്‌ചൈതന്യം ഉണ്ടാവാന്‍ വേണ്ടി മാത്രം പ്രാര്‍ഥിക്കുക. അങ്ങനെ ആ ആളിലെ ശത്രുത നശിക്കുകയും

 സമാധാനപരവും സ്നേഹപരവുമായ ബന്ധം വളരുകയും ചെയ്യും.



 ഭക്തി എന്നത് കേവലം ഒരു ആചാരമല്ല എന്ന് ആദ്യമേ പറയട്ടെ. ഇങ്ങനെ പറയാന്‍ ഉള്ള കാരണവും ഈ ഭക്തസമൂഹത്തില്‍ നിന്നും ഉണ്ടായതാണ്. കേവലം വിഷയസുഖങ്ങളെ മാത്രം ആഗ്രഹിച്ചുള്ള ഭക്തിപ്രസ്ഥാനം ഇന്ന് ഏറിവരികയാണ്. സമ്പത്ത്‌ വര്‍ധിക്കാന്‍, സന്താനങ്ങള്‍ ഉണ്ടാവാന്‍, വശീകരിക്കാന്‍, കീര്‍ത്തി ഉണ്ടാവാന്‍

 എന്നിങ്ങനെ നൂറുകൂട്ടം ആഗ്രഹങ്ങള്‍ അക്കമിട്ട് നിരത്തി , ഇതൊക്കെ സാധിക്കാന്‍ പ്രാപ്തമായ ചില കുറുക്കുവഴികള്‍ ഉണ്ടെന്ന് പരക്കെ വിശ്വസിപ്പിച്ച് , ചില വ്യാജ ആത്മീയവിപണനക്കാ രെ കൂട്ടുപിടിച്ച് വില്‍ക്കുന്നു. ഇത് അപകടകരമായ പ്രവണതയാണ്.

 ആഗ്രഹങ്ങളെയും ഇന്ദ്രിയങ്ങളെയു ം നിയന്ത്രിക്കാന് ‍ കഴിവുള്ളവനാണ്‌ യഥാര്‍ത്ഥയോഗി എന്ന പ്രപഞ്ചസത്യത്തെ വിസ്മരിപ്പിച്ച് ഒരാളില്‍ ആഗ്രഹം ജനിപ്പിക്കുക, ആ ആഗ്രഹം സാമ്പത്തികലാഭത് തിനായി വിനിയോഗിക്കുക. ഇതൊക്കെ ഒഴിവാക്കപ്പെടണം . കാരണം അങ്ങനെ തോന്നിപ്പിക്കുന ്ന ആഗ്രഹം സാധ്യമായില്ല എങ്കില്‍ അയാള്‍ വീണ്ടും നിരാശനാകും.



 താങ്കള്‍ക്ക് വിഷമം ഉണ്ടോ? താങ്കള്‍ ഭഗവാനില്‍ മനസ്സര്‍പ്പിക്ക ുക. ഏതെങ്കിലും ഒന്നില്‍ നമുക്ക്‌ മനസ്സിനെ അര്‍പ്പിക്കാന്‍ കഴിയണം എങ്കില്‍ നാം അതിനെ ശരിയായി മനസ്സിലാക്കണം.

 ഭഗവത്ഗീതയിലൂടെ ഭഗവാനെ മനസ്സിലാക്കി ഭഗവാന്‍റെ പരവും അപരവുമായ ഭാവങ്ങളെ ദര്‍ശിച്ച് ജീവിതത്തില്‍ സമാധാനം ഉണ്ടാവട്ടെ. സമാധാനമുള്ളിടം സന്തോഷകരം തന്നെ...



 'ലോകാ സമസ്താഃ സുഖിനോ ഭവന്തു'എന്ന തത്വത്തില്‍ അധിഷ്ഠിതമാവട്ടെ നമ്മുടെ വാക്കുകളും പ്രവൃത്തികളും പ്രാര്‍ഥനകളും.



 കൂടുതല്‍ അറിയുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
 =-=-=-=-=-=-=-= --=-=-=-=-=-=-=- -=-=-=-=-=-
ദിവസേനയുള്ള അപ്ഡേറ്റ്ലഭിക്കാനായി
www.facebook.com/BhagavadGita.Ml  page ലൈക്ക്‌ ചെയ്യുക

No comments: